കാവ്യ മാധവന്റെ തിരിച്ച് വരവാണോ? ദിലീപിന്റെ സിനിമയില്‍ കണ്ടിരുന്നത് പോലെ ഇപ്പോഴും അതേ സുന്ദരിയെന്ന് ആരാധകര്‍

എട്ട് വര്‍ഷമായി അഭിനയത്തില്‍ നിന്നും പൂര്‍ണമായിട്ടും വിട്ട് നില്‍ക്കുകയാണ് നടി കാവ്യ മാധവന്‍. എന്നിരുന്നാലും താരമൂല്യം ഇപ്പോഴും തനിക്കുണ്ടെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് നടി. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തോടെയാണ് കാവ്യ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. പിന്നീട് പൊതുപരിപാടികളില്‍ പോലും നടി സജീവമായിരുന്നില്ല.

എന്നാലിപ്പോള്‍ കുടുംബിനിയില്‍ നിന്നും ബിസിനസ് രംഗത്തേക്കും മോഡലിങ്ങിലുമൊക്കെ സജീവമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയ പേജിലൂടെ കാവ്യ പങ്കുവെച്ച ചില ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഓണം ഫോട്ടോഷൂട്ട് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചില ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ കാവ്യ പങ്കുവെച്ചിരുന്നു.

kavya-madhavan

പിന്നാലെ നിരവധി ഫോട്ടോസുമായി എത്തി കൊണ്ടിരിക്കുകയാണ്. ആദ്യം വൈറ്റ് ഷേഡിലുള്ള സാരിയാണെങ്കില്‍ ഇപ്പോള്‍ കറുത്ത നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് കാവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിലേറ്റവും ശ്രദ്ധേയമായ കാര്യം കാവ്യയുടെ തന്നെ ബിസിനസ് ബ്രാന്‍ഡായ ലക്ഷ്യയുടെ സാരികളാണ് നടി ഉടുത്തിരിക്കുന്നതെന്നാണ്. ചിത്രങ്ങള്‍ക്കൊപ്പം ഇതൂടി നടി സൂചിപ്പിച്ചിട്ടുണ്ട്.

ഇതിലൂടെയാണ് കാവ്യ മാധവന്‍ വീണ്ടും കരിയറിലേക്ക് തിരിച്ച് വരികയാണെന്നുള്ള സൂചനകള്‍ പുറത്ത് വന്നത്. സ്വന്തം ബ്രാന്‍ഡിന്റെ പരസ്യത്തിന് വേണ്ടിയാണെങ്കിലും മോഡലിങ്ങ് ചിത്രങ്ങള്‍ പങ്കുവെച്ചല്ലോ, ഇനി കൂടുതല്‍ വര്‍ക്കുകള്‍ ചെയ്യാവുന്നതേയുള്ളു എന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത.

മാത്രമല്ല കാവ്യയുടെ പോസ്റ്റിന് താഴെ നൂറുക്കണക്കിന് ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇടയ്ക്ക് തടി കൂടിയതിന്റെ പേരില്‍ കളിയാക്കലും പരിഹാസവുമൊക്കെ കാവ്യയെ തേടി എത്തിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കൊണ്ട് തടി കുറച്ച് ഗംഭീര മേക്കോവറാണ് കാവ്യ നടത്തിയിരിക്കുന്നത്. ഇത് വിശ്വസിക്കാന്‍ പോലും പറ്റാത്ത മാറ്റമാണെന്നാണ് ചില കമന്റുകളിലൂടെ പറയുന്നത്.

kavya-madhavan

'എന്റെ മാതാവേ ചേച്ചി അടിപൊളിയായി വരുന്നുണ്ട. ഇങ്ങനൊരു മാറ്റം വരണമെങ്കില്‍ ചേച്ചി ജിമ്മല്‍ പോകുന്നുണ്ടെന്ന് തോന്നുന്നു. (മീശ മാധവന്‍, പുലിവാല്‍ കല്യാണം, തിളക്കം, രസികന്‍) ആ കാലഘട്ടത്തിലുണ്ടായിരുന്നത് പോലെ ചേച്ചി പഴയ ലൂക്കിലേക്ക് വന്നോണ്ട് ഇരിക്കുകയാണ്' എന്നാണ് ഒരാള്‍ കമന്റിലൂടെ പറയുന്നത്.

ചിലര്‍ കാവ്യയെ മലയാളത്തിന്റെ മുഖശ്രീ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അന്നും ഇന്നും പതിനേഴ് അഴക് തന്നെയാണ്. എന്നും ഇതുപോലെ ചിരിച്ചോണ്ട് കണ്ടാല്‍ മതി. പാപ്പി അപ്പച്ചാ എന്ന സിനിമയുടെ സമയത്ത് കണ്ടത് പോലെയുള്ള സെയിം ലുക്കാണിപ്പോള്‍. വളരെ ചെറുപ്പവും മനോഹരിയായിട്ടും തോന്നുന്നു. ഇപ്പോഴും ആദ്യം അഭിനയിച്ചത് പോലെയുള്ള നായിക വേഷത്തില്‍ കാവ്യയ്ക്ക് അഭിനയിക്കാം... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

അതേ സമയം കാവ്യയോട് പഴയ ലുക്കിലുള്ള ഹെയര്‍ സ്റ്റൈലൊക്കെ ഒന്ന് പരീക്ഷിക്കാമോ എന്നിങ്ങനെയുള്ള അഭ്യാര്‍ഥനകളും വരുന്നുണ്ട്. ഇപ്പോള്‍ സ്‌ട്രെയിറ്റിനിങ്ങ് ചെയ്തിട്ടുള്ള മുടിയായത് കൊണ്ടാണ് പഴയ കാവ്യ മാധവന്റെ ലുക്കില നിന്നൊരു വ്യത്യാസം. പഴയ നാടന്‍ സ്റ്റൈലില്‍ ഒന്നൊരുങ്ങി വന്നാല്‍ നല്ല ഭംഗിയുണ്ടാവും. അങ്ങനെ കാണാനും കൊതിയുണ്ടെന്നും തുടങ്ങി കാവ്യയോട് പലതരത്തിലുള്ള അഭ്യാര്‍ഥനകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X