എന്തൊരു സുന്ദരിയായിരുന്നു, ഇപ്പോള്‍ ഗുണ്ടുമണിയായി! പുത്തന്‍ ചിത്രങ്ങള്‍ക്കൊപ്പം വികാരഭരിതയായി നടി സനുഷ
ചെറിയ പ്രായത്തില്‍ സിനിമയിലേക്ക് എത്തി പിന്നീട് ബാലനടിയായിട്ടും നായികയായും മലയാളത്തില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു സനുഷ സന്തോഷ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടി കഴിഞ്ഞ കുറേക്കാലമായി ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നില്‍ക്കുകയാണ്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയിരുന്നെങ്കില്‍ കുറച്ചുകാലമായി സനുഷയെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു.
എന്നാല്‍ കുറച്ചുനാളുകളായി നടി ഇന്‍സ്റ്റാഗ്രാമിനോട് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോസും വൈറലാവാറുണ്ട്. വിദേശത്ത് നിന്നും സുഹൃത്തുക്കളുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു അടുത്തിടെ സനുഷ പങ്കുവെച്ചത്. എന്നാലിപ്പോള്‍ വീണ്ടും നടി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

ഏതോ ബീച്ചില്‍ നിന്നുള്ള ഫോട്ടോസായിരുന്നു സനുഷ പങ്കുവെച്ചത്. 'മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാള്‍ ഉണങ്ങും. പാടുകള്‍ എല്ലാം മാഞ്ഞുപോകും. വേദനകള്‍ വിട പറയും. സ്‌നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മനസിനുള്ളില്‍ സന്തോഷം കുടികൊള്ളും', എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി സനുഷ എഴുതിയത്. ഈ വാക്കുകളിലൂടെ നടി പറയാനുദ്ദേശിച്ചത് എന്താണെന്ന് ചോദിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്.
കൂടുതല്‍ പേരും സനുഷയുടെ വിശേഷങ്ങളാണ് ചോദിച്ചതെങ്കില്‍ ബോഡി ഷെയ്മിങ്ങ് നടത്തി കൊണ്ട് നടിയുടെ ശരീരത്തെ പറ്റി പറഞ്ഞുള്ള കമന്റുകളും ഇതിലുണ്ട്. 'ഗുണ്ടുമണി, ഗുണ്ടൂസ് പെണ്ണ്, കടല വെള്ളത്തില്‍ ഇട്ടതു പോലെ ആയല്ലോ, ഇനി അമ്മൂമ്മ വേഷം ചെയ്യാം' എന്നൊക്കെയാണ് നടിയ്‌ക്കെതിരെ വരുന്ന ബോഡി ഷെയ്മിങ്ങ് കമന്റുകള്‍. എന്നാല്‍ സനുഷയെ അനുകൂലിച്ചും നടിയ്ക്ക് സപ്പോര്‍ട്ട് നല്‍കി കൊണ്ടും നിരവധി പേര്‍ എത്തുന്നുണ്ട്.
എന്നും സനുഷയുടെ ചിരി മാത്രം കണ്ടാല്‍ മതി. അത്രയും സന്തോഷമാണ്. നല്ല ക്യൂട്ട് ആയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ഇത്രയും വണ്ണം വെക്കണ്ടായിരുന്നു. ശരീരഭാരം കുറയ്ക്കുന്നത് നല്ലതാണെന്നും തുടങ്ങി സനുഷയോട് വിശേഷങ്ങള്‍ പറഞ്ഞ് നിരവധി കമന്റുകളാണ് വരുന്നത്. ഇതിനിടയില്‍ ഇങ്ങനെ നടന്നാല്‍ മതിയോന്നും ഒരു കല്യാണമൊക്കെ കഴിക്കണ്ടെ എന്ന ചോദ്യവും വന്നിരുന്നു. എന്നാല്‍ ഈ ചോദ്യം ശ്രദ്ധയില്‍പ്പെട്ട ഉടനെ 'തല്‍കാലം ഇങ്ങനെ നടന്നാല്‍ മതിയെന്നാണ്' സനുഷ മറുപടിയായി പറഞ്ഞത്.

ദാദാ സാഹീബ് എന്ന സിനിമയിലൂടെയാണ് ബേബി സനുഷയായി നടി അഭിനയത്തില്‍ ചുവടുറപ്പിക്കുന്നത്. അന്ന് ബാലതാരമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ചു. അവിടുന്നിങ്ങോട്ട് മുഴുനീള കഥാപാത്രമായിട്ടും അല്ലാതെയും നിരവധി സിനിമകളില്‍ അഭിനയിച്ചു. ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയിലൂടെയാണ് നായികയായി സനുഷ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം അഭിനയ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങളും അവതരിപ്പിച്ചു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അന്യഭാഷകളിലും സനുഷ സജീവമായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് മലയാളത്തില്‍ നിന്നും പൂര്‍ണമായും വിട്ട് നില്‍ക്കുകയായിരുന്നു നടി.


Click it and Unblock the Notifications