പ്രസവം കഴിഞ്ഞിട്ടും ഇത്രയും എനര്‍ജിയോ? കുഞ്ഞിനെയും കൊണ്ട് വന്ന ഷംന, നടിയുടെ ഡാന്‍സിന് വമ്പന്‍ സ്വീകരണം
നടി എന്നതിലുപരി മികച്ച നര്‍ത്തകിയായിട്ടാണ് നടി ഷംന കാസിം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ ഷംനയുടെ ഡാന്‍സോട് കൂടിയുള്ള ഗാനരംഗമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. തെലുങ്കില്‍ നടന്‍ മഹേഷ് ബാബു നായകനായി എത്തിയ 'ഗുണ്ടൂര്‍ കാരം' എന്ന ചിത്രത്തിലേ ഗാനമാണ് തരംഗമായി മാറിയിരിക്കുന്നത്.
ഷംനയുടെ ഗംഭീര ഡാന്‍സ് പെര്‍ഫോമന്‍സുള്ള പാട്ടിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇങ്ങനൊരു അവസരം തന്നതിന് നന്ദി പറഞ്ഞെത്തിയ ഷംനയുടെ പോസ്റ്റിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പ്രസവം കഴിഞ്ഞിട്ട് അധികമാവുന്നതിന് മുന്‍പ് ഇങ്ങനെ ചെയ്യാന്‍ സാധിച്ചതിനെയാണ് ആരാധകരടക്കം ആശംസിക്കുന്നത്.

മലയാളത്തില്‍ ഷംന കാസിം എന്നും മറ്റ് ഭാഷകളിൽ പൂര്‍ണ എന്നുമാണ് നടി അറിയപ്പെടുന്നത്. അങ്ങനെ ഷംന ഗസ്റ്റ് റോളിലാണ് തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയിരിക്കുന്നത്. മുന്‍പ് ഐറ്റം ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ മഞ്ഞസാരി ഉടുത്ത് മുല്ലപ്പൂവൊക്കെ ചൂടി വേറിട്ടൊരു ലുക്കിലാണ് ഷംനയുടെ ഡാന്‍സ് എത്തിയിരിക്കുന്നത്. 'കുര്‍ച്ചി മടത്തപ്പെട്ടി' എന്ന ഈ ഗാനം ഇപ്പോഴും ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാമതാണ്. ഈ സന്തോഷം പങ്കുവെച്ചാണ് നടി വന്നതും.
'ഇത്രയും എനര്‍ജിയോട് കൂടി ഈ ഗാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം തന്നതിന് സംവിധായകന്‍ ത്രിവിക്രം, നടന്‍ മഹേഷ് ബാബു, സേഖ മാസ്റ്റര്‍ നിങ്ങള്‍ക്ക് നന്ദി. ഒപ്പം ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും നല്ല നിമിഷങ്ങള്‍ക്കും നിങ്ങളെല്ലാവരോടും നന്ദി അറിയിക്കുകയാണെന്നുമാണ്,'ഷംന പങ്കുവെച്ച വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.
പാട്ട് രംഗം ചിത്രീകരിക്കുന്ന സമയത്തെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയൊരു വീഡിയോയും ഷംന പങ്കുവെച്ചിരുന്നു. ലൊക്കേഷനിലേക്ക് വന്നപ്പോള്‍ മകനെയും കൂട്ടിയ നടി ഇടവേളകളില്‍ കുഞ്ഞിനെ പോയി പരിചരിക്കുന്നതും ശേഷം സെറ്റിലേക്ക് മകനെ കൊണ്ട് വന്ന് താരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. ഇതോടെയാണ് ആരാധകരും നടിയെ അനുകൂലിച്ചും പ്രശംസിച്ചും എത്തിയത്.

2023 ഏപ്രില്‍ നാലിന് ആണ് ഷംന കാസിം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. മകന് ഒരു വയസ് പോലും ആവുന്നതിന് മുന്‍പാണ് കിടിലനൊരു ഡാന്‍സുമായി നടി എത്തിയത്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തിന്‌ശേഷം ഇത്രയും എനര്‍ജറ്റിക്കായി മൂവ്‌മെന്‍സ് നടത്താന്‍ നടിയ്ക്ക് സാധിച്ചതിനെയാണ് ആരാധകര്‍ അഭിന്ദിക്കുന്നത്. ഷംനയുടെ ഓരോ ചുവടുകളും അത്രയും പവര്‍ ഫുള്ളായിട്ടുള്ള പ്രകടനമായിട്ടാണ് തോന്നുന്നത്.
'പ്രസവ ശേഷം ഇത്രേം എനര്‍ജറ്റിക് മൂവ്‌സ് വരണമെങ്കില്‍ അത് ഡാന്‍സിനോട് അത്രയും സമര്‍പ്പണമുള്ളത് കൊണ്ടാണ്. പിന്നെ അത്രത്തോളം സപ്പോര്‍ട്ട് ചെയ്യുന്ന നട്ടല്ലൊയ ഭര്‍ത്താവിന് ബിഗ് സല്യൂട്ട്, പൂര്‍ണ്ണയുടെ ഡാന്‍സ് പോര്‍ഷന്‍ പെര്‍ഫെക്റ്റ് ഡാന്‍സ് ആണ്. ആദ്യമായിട്ടാണ് മഹേഷ് ബാബുന്റെ പാട്ട് ഇത്രയും ആസ്വാദിച്ചു കേള്‍ക്കുന്നത്', എന്നിങ്ങനെ നിരവധി കമന്റുകളാണ് ഷംനയ്ക്ക് വരുന്നത്.
അതേ സമയം നടിയെ വിമര്‍ശിച്ചും ചിലരെത്തുന്നുണ്ട്. ഉമ്ര കഴിഞ്ഞ വന്നതിന്റെ ബറക്കത്ത്. സിനിമയില്‍ നല്ല വേഷങ്ങള്‍ വന്ന് തുടങ്ങിയെന്നാണ് ഒരാളുടെ കമന്റ്. ഇതിന് പിന്നാലെ പാട്ട് വച്ച് ഡാന്‍സ് കളിക്കുന്നത് തെറ്റാണെന്നും ഹറാമാണെന്നുമൊക്കെ ചൂണ്ടി കാണിച്ച് ചിലരെത്തി. അവര്‍ ഡാന്‍സ് കളിക്കണോ പാട്ടു പാടാണോ എന്നൊക്കെ അവരുടെ കെട്ടിയോന്‍ നോക്കിക്കോളും. ബാക്കിയുള്ളവര്‍ അതില്‍ കയറി ഇടപെടാതെ ഇരിക്കുന്നതാണ് നല്ലതെന്നാണ് വിമര്‍ശകരോട് നടിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.


Click it and Unblock the Notifications