പിരിയാൻ മാത്രം കാരണമില്ലെങ്കിൽ പിന്നെന്തിനാണ് നാടകം! റഹ്‌മാന്റെ പേര് വിടാതെ പിടിച്ച് ഭാര്യ സൈറ ബാനു
സംഗീത ലോകത്തെ മാന്ത്രികനെന്ന വിശേഷണം സ്വന്തമാക്കിയ എആര്‍ റഹ്‌മാന്‍ ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന നാളുകളിലാണ് താരദമ്പതിമാര്‍ ഡിവോഴ്‌സ് പ്രഖ്യാപിക്കുന്നത്. ആദ്യം സൈറ ബാനു രംഗത്ത് വന്നതെങ്കില്‍ പിന്നാലെ റഹ്‌മാനും വിശദീകരണം നല്‍കി.
ഇരുപത്തിയൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമായിരുന്നു റഹ്‌മാനും സൈറ ബാനുവും അവസാനിപ്പിച്ചത്. എന്നാല്‍ ഇപ്പോഴും താരങ്ങള്‍ ദമ്പതിമാരായി തുടരുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സൈറയുടെ വക്കീല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പാപ്പരാസികള്‍ എത്തിയിരിക്കുന്നത്.

1995 ലാണ് എആര്‍ റഹ്‌മാനും സൈറ ബാനുവും വിവാഹിതരാവുന്നത്. മൂന്ന് മക്കളുടെ മാതാപിതാക്കള്‍ കൂടിയാണ് ഇരുവരും. റഹ്‌മാന്‍ സംഗീത ലോകത്ത് നിറസാന്നിധ്യമായപ്പോള്‍ കുടുംബം നോക്കിയത് സൈറ ബാനുവായിരുന്നു. ചില പരിപാടികളില്‍ ഭാര്യയുമായി എത്താറുണ്ടെങ്കിലും കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങളൊന്നും പുറത്ത് പറയാന്‍ താല്‍പര്യപ്പെടാത്ത ആളാണ് റഹ്‌മാന്‍. അതുകൊണ്ട് തന്നെ താരകുടുംബത്തെ കുറിച്ചുള്ള കഥകളൊന്നും ഇതുവരെ പുറത്ത് വന്നില്ല.
സന്തുഷ്ടരായി ജീവിക്കുകയാണെന്ന് എല്ലാവരും കരുതിയിരുന്ന ദമ്പതിമാര്‍ക്കിടയില്‍ പൊട്ടിത്തെറികളുണ്ടായെന്ന് എല്ലാവരും അറിഞ്ഞത് പോലും സൈറ ബാനു ഡിവോഴ്‌സ് പ്രഖ്യാപിച്ചതോട് കൂടിയാണ്. എന്നാല്‍ താരങ്ങള്‍ ഇനിയും വേര്‍പിരിഞ്ഞിട്ടില്ലെന്ന സൂചന ചൂണ്ടിക്കാണിക്കുകയാണ് ആരാധകര്‍.
ഗുരുതരമായ എന്തോ ആരോഗ്യപ്രശ്‌നം അലട്ടുന്ന സൈറ ബാനു ആശുപത്രിയിലാണെന്നും ഉടനടി അവര്‍ക്ക് ചില സര്‍ജറികള്‍ ചെയ്തുവെന്നുമാണ് സൈറയുടെ വക്കീലായ വന്ദന ഷാ വെളിപ്പെടുത്തിയത്. അതില്‍ പറയുന്ന കാര്യങ്ങള്‍ക്കൊപ്പം അവരുടെ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന ആളുകളുടെ പേര് എടുത്ത് പറഞ്ഞ് നന്ദി രേഖപ്പെടുത്തിരിക്കുകയാണ്.

സംഗീത സംവിധായകന്‍ റസൂല്‍ പൂക്കുട്ടിയും അദ്ദേഹത്തിന്റെ ഭാര്യയും പിന്നെ എആര്‍ റഹ്‌മാന്റെ പേരുമാണ് അതിലുള്ളത്. അതിനര്‍ഥം ഭാര്യയുടെ ആരോഗ്യാവസ്ഥയില്‍ കൂടെ നില്‍ക്കാന്‍ റഹ്‌മാനും ഉണ്ടായിരുന്നു എന്നതാണ്. മാത്രമല്ല വക്കീല്‍ സൂചിപ്പിച്ചിരിക്കുന്ന പേരില്‍ ഇപ്പോഴും മിസിസ് സൈറ റഹ്‌മാന്‍ എന്നാണ്. ഇതിനര്‍ഥം താരങ്ങളുടെ വേര്‍പിരിയല്‍ നടന്നിട്ടില്ലെന്നും ഇപ്പോഴും ഭര്‍ത്താവിന് പ്രധാന്യം കൊടുന്നുണ്ടെന്നുമല്ലേ എന്ന ചോദ്യവുമായിട്ടാണ് ആരാധകരും എത്തുന്നത്.
സത്യത്തില്‍ പിരിയാനോ മറക്കാനോ പറ്റുന്ന മാനസികാവസ്ഥയിലേക്ക് ഇരുവരും എത്തിയിട്ടില്ലെന്ന് തോന്നുന്നു. ഇനി പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ തന്നെ പറഞ്ഞ് തീര്‍പ്പാക്കി താരങ്ങള്‍ ദമ്പതിമാരെ പോലെ തന്നെ മുന്നോട്ട് പോകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.


Click it and Unblock the Notifications











