ഭര്‍ത്താവിന്റെ രണ്ടാം ഭാര്യ, എന്നിട്ടും മഷുവിനെ പൊന്ന് പോലെ നോക്കുന്നു; ബഷീറിന്റെ ഭാഗ്യം സുഹാനയെന്ന് ആരാധകര്‍
രണ്ട് ഭാര്യമാരുടെയും കൂടെ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച താരമാണ് ബഷീര്‍ ബഷി. പലരും ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ എന്ത് നടക്കുന്നു എന്നറിയാനുള്ള ആകാംഷയിലായിരുന്നു. എന്നാല്‍ സ്‌നേഹവും സൗഹൃദവുമാണ് തങ്ങളുടെ ബന്ധത്തിനെ ഇത്രയും ആഴത്തിലേക്ക് എത്തിച്ചതെന്ന് ഓരോ ദിവസം കഴിയുംതോറും ബഷീറും കുടുംബവും കാണിച്ച് കൊണ്ടിരിക്കുകയാണ്.
പലപ്പോഴും ആദ്യ ഭാര്യയായ സുഹാനയെ വഞ്ചിച്ചിട്ടാണ് ബഷീര്‍ രണ്ടാമതും വിവാഹം കഴിച്ചതെന്ന ആരോപണം വന്നിരുന്നു. എന്നാല്‍ അങ്ങനെയല്ലെന്ന് സുഹാന തന്നെ പറഞ്ഞിട്ടും ആളുകള്‍ക്ക് അതുള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. അന്ന് മുതല്‍ എല്ലാവരും സുഹാനയുടെ ത്യാഗത്തെ കുറിച്ച് പറഞ്ഞാണ് എത്തിയത്. ഇപ്പോള്‍ വീണ്ടും സുഹാനയെ പറ്റിയുള്ള കമന്റുകളാണ് എല്ലായിടത്തും.

വീട്ടിലെ എല്ലാവര്‍ക്കും യൂട്യൂബ് ചാനലുണ്ടെന്ന് ബഷീര്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ സുഹാന മാത്രം അതില്‍ നിന്നും മാറി നില്‍ക്കാറുണ്ട്. എന്നാല്‍ ഡേ ഇന്‍ മൈ ലൈഫ് പോലെ ചെറിയൊരു വീഡിയോയുമായിട്ടാണ് സുഹാനയിപ്പോള്‍ എത്തിയിരിക്കുന്നത്. രാവിലെ ഉണര്‍ന്ന് മക്കളുടെ കാര്യവും ഭര്‍ത്താവിന്റെ കാര്യവുമൊക്കെ നോക്കുന്നതടക്കമുള്ള കാര്യങ്ങളാണ് വീഡിയോയില്‍ സുഹാന ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മക്കള്‍ക്ക് കൊടുക്കാനുള്ള ഭക്ഷണം ഉണ്ടാക്കുന്നത് മുതല്‍ അവരെ സ്‌കൂളില്‍ കൊണ്ട് വിടുന്നത് വരെ താനാണെന്ന് സുഹാന വീഡിയോയില്‍ കാണിച്ചിരുന്നു. മാത്രമല്ല ബഷീറിനെ വീട്ടിലെ മറ്റ് ജോലികളില്‍ സഹായിക്കുന്നതടക്കം എല്ലാ പണികളും സുഹാന ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയായ മഷൂറയുടെ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നതാണ് താരപത്‌നിയ്ക്ക് ആശംസകള്‍ ലഭിക്കാന്‍ കാരണം.

പലപ്പോഴും ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിയുമ്പോള്‍ ഭാര്യമാര്‍ വഴക്ക് കൂടുകയാണ് പതിവ്. എന്നാല്‍ ഭര്‍ത്താവിന്റെ ഭാര്യയെ സഹോദരിയെ പോലെ കണ്ട് അവള്‍ക്ക് വേണ്ടതൊക്കെ ഒരുക്കി കൊടുക്കുകയാണ് സുഹാന ചെയ്യുന്നത്. രണ്ട് മക്കള്‍ക്ക് ശേഷം മഷൂറയെ ഒരു സഹോദരിയായിട്ടാണ് താന്‍ കാണുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. മാത്രമല്ല ഗര്‍ഭിണിയായ മഷൂറയെ പരിപാലിക്കുന്നതും സോനു എന്ന സുഹാനയാണ്.
മഷൂറയ്ക്ക് ഇഷ്ടമുള്ള പൂരിയും കറിയുമാണ് രാവിലെ ബ്രേക്ക് ഫാസ്റ്റായി ഉണ്ടാക്കി കൊടുത്തത്. അതുപോലെ ഉച്ചയ്ക്കുള്ള ഭക്ഷണവുമടക്കം എല്ലാത്തിലും സുഹാനയുടെ മേല്‍നോട്ടമുണ്ട്. ഇടയ്ക്ക് മഷൂറ വേഗം പ്രസവിക്കണമെങ്കില്‍ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊക്കെ പറയുന്നതും ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. പുതിയ വീഡിയോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.

സോനു മഷൂവിനെ നന്നായി നോക്കുന്നുണ്ട്. രണ്ടാളുടേയും സന്തോഷം ഒരുപാട് നാള്‍ നിലനില്‍ക്കട്ടെ. ദൈവം എന്നും കൂടെ ഉണ്ടാവും. സോനു ഇനി വീഡിയോ നിര്‍ത്തരുത് പെട്ടെന്ന് ഒരു മില്യണ്‍ അടിക്കണം, സോനു എന്ത് കെയര്‍ ആണ്. ഈ സന്തോഷം എന്നും ഉണ്ടാകട്ടെ.
സോനു പാവമാണ്. എത്ര നല്ല മനസാണ് അവരുടേത്. ക്ഷമയ്ക്കും ഇത്ര വളര്‍ച്ച ഉണ്ടെന്ന് തെളിയിച്ചസ്ത്രീയാണ് അവര്‍. ശരിക്കും ബഷീര്‍ ബഷിയുടെ ഭാഗ്യമെന്ന് പറയുന്നത് സുഹാനയെ പോലൊരു ഭാര്യയെ കിട്ടിയതാണ്.
ശരിക്കും സുഹാനയുടെ ക്ഷമയെ സമ്മതിക്കണം. ബഷീറിൻ്റെ എല്ലാ നേട്ടത്തിനും കാരണം അവരാണ്. ഇങ്ങനെ പോസിറ്റീവായി കുടുംബത്തെ കൊണ്ട് നടക്കണമെങ്കിൽ അവരുടെ മനസിൻ്റെ വലിപ്പം കൊണ്ടാണ് എന്നിങ്ങനെ ബഷീറിൻ്റെ ആദ്യ ഭാര്യയെ കുറിച്ചുള്ള കമൻ്റുകൾ ഇങ്ങനെ നീളുകയാണ്.
അതേ സമയം മഷൂറയിലൂടെ ജനിക്കാൻ പോവുന്ന കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് താരകുടുംബം. ഫെബ്രുവരിയിലോ മാർച്ച് മാസത്തിലോ ആയിട്ട് കുഞ്ഞ് വന്നേക്കുമെന്നാണ് വിവരം. ആശുപത്രിയിലേക്ക് പോവുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ ഏകദേശം പൂർത്തിയായെന്ന് പറഞ്ഞാണ് താരങ്ങൾ എത്തിയിരുന്നത്.


Click it and Unblock the Notifications