പേളി ഗര്‍ഭിണിയല്ലെന്ന് അറിഞ്ഞതിന്റെ വിഷമം ഇങ്ങനെ തീര്‍ന്നു! ദിയയുടെ ഗര്‍ഭ വാര്‍ത്തയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും നാല് പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് ഓസി എന്ന് വിളിക്കുന്ന ദിയ. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഓസിയുടെ വിവാഹം നടന്നതിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.

അന്ന് മുതല്‍ ദിയയുടെയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിന്റെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. താരങ്ങള്‍ പങ്കുവെക്കുന്ന പുതിയ വീഡിയോ പുറത്തുവരുമ്പോഴെല്ലാം ദിയ ഗര്‍ഭിണിയാണോ എന്ന ചോദ്യം വരാറുണ്ടായിരുന്നു. അന്നൊക്കെ ഇത്തരം ചോദ്യങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു താരപുത്രി. ഏറെനാള്‍ നീണ്ട ഗോസിപ്പുകള്‍ക്കൊടുവില്‍ താന്‍ ഗര്‍ഭിണിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരപുത്രി.

diya

ഇന്‍സ്റ്റാഗ്രാം പേജിലൂടെ ദിയ പങ്കുവെച്ച പുതിയ പോസ്റ്റിലാണ് താന്‍ മൂന്നു മാസം ഗര്‍ഭിണി ആണെന്നും വൈകാതെ കുഞ്ഞ് അതിഥി വരുമെന്നും പറഞ്ഞത്. മാത്രമല്ല ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാണോ, പെണ്‍കുട്ടിയാണോ? ഇതില്‍ ആരാണെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നത് അത് പറയണമെന്നും ദിയ സൂചിപ്പിച്ചു...

ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളായി പ്രത്യക്ഷപ്പെട്ടു. പ്രമുഖ മാധ്യമങ്ങള്‍ അടക്കം ദിയയുടെ വിശേഷ വാര്‍ത്ത പങ്കുവെച്ചു. എന്നാല്‍ ഇതിന് താഴെ വലിയ പരിഹാസമാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്. മുന്‍പ് പേളി മാണി ഗര്‍ഭിണിയായതിനെ കുറിച്ച് വാര്‍ത്തകളില്‍ ആഘോഷിച്ചതൊക്കെ ചൂണ്ടിക്കാണിച്ചാണ് ചിലരെത്തിയിരിക്കുന്നത്.

'പ്രസവം കൂടി കഴിഞ്ഞിട്ടേ റിപ്പോര്‍ട്ടര്‍ അടങ്ങൂ... പേളി ഉടനെ മൂന്നാമത്തെ പ്രസവത്തിന് ഇല്ലെന്ന് അറിഞ്ഞ അന്ന് മുതല്‍ അഡ്മിന് ഡിപ്രഷന്‍ അടിച്ചിരിപ്പായിരുന്നു. ഇതിപ്പോ ഒരു ആശ്വാസം ആയി. മലയാളിക്ക് ആഘോഷിക്കാനുള്ള അടുത്ത ഗര്‍ഭകാലവും പ്രസവവും എത്തി. ഇനി ഇവിടെ കൂടാം, പ്രസവം കഴിഞ്ഞു കൊച്ചിന്റെ നൂലുകെട്ടും കഴിഞ്ഞിട്ടാവാം മടക്കം...

diya

ഇവരുടെ ഗര്‍ഭത്തില്‍ നമുക്ക് ഒരു സംശയവും ഇല്ല. നിങ്ങള്‍ക്കായിരിക്കും സംശയം. കല്യാണം കഴിഞ്ഞാല്‍ ഗര്‍ഭിണി ആവും സ്വാഭാവികം... ദിയയ്ക്ക് ഗര്‍ഭം ഉള്ളതിന് ഞങ്ങള്‍ ഇപ്പോള്‍ എന്തു വേണം, കല്യാണം കഴിഞ്ഞണല്ലോ അവര്‍ ഗര്‍ഭിണി ആയത്. എടുത്തോണ്ട് പോടെ കോപ്പിലെ വാര്‍ത്ത...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

ഏറെക്കാലം ദിയയുടെ ആൺസുഹൃത്തായിരുന്നു അശ്വിൻ ഗണേഷ്. ഇരുവരും തമ്മിലുള്ള പ്രണയകഥ സോഷ്യൽ മീഡിയയിലൂടെയാണ് ആദ്യം പുറത്തുവരുന്നത്. പിന്നീട് വീട്ടുകാരുടെ സമ്മതം കൂടി ലഭിച്ചതോടെ താരങ്ങൾ വിവാഹിതരാവാൻ തീരുമാനിച്ചു. സ്വന്തമായി ബിസിനസ് നടത്തുന്ന ദിയ ഒറ്റയ്ക്കാണ് സ്വന്തം വിവാഹം നടത്തിയത്. ഏറെ പ്രേക്ഷക പ്രശംസയും ഇതിന് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ചില വിവാദങ്ങൾ താരപുത്രിയെ തേടിയെത്തി. എങ്കിലും സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ് ദിയയും അശ്വിനും.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X