കാവ്യയുടെ സാരി ഉടുപ്പാക്കി മീനൂട്ടിയ്ക്ക് കൊടുത്തതല്ലേ? താരപുത്രിയുടെ പുതിയ ഫോട്ടോയ്ക്ക് പിന്നിലെ കഥയിങ്ങനെ

മലയാള സിനിമയിലെ മുന്‍നിര താരങ്ങളുടെ മകളായത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്‌സുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരും ദിലീപും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് മുതലാണ് മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷി വാര്‍ത്തകളില്‍ നിറയുന്നത്. ആദ്യം വിമര്‍ശനങ്ങളായിരുന്നെങ്കില്‍ പിന്നീട് ആശംസകളായി.

ഇന്ന് താരപുത്രി എന്നതിലുപരി ഒരു ഡോക്ടര്‍ കൂടിയാണ് മീനൂട്ടി. അടുത്തിടെയാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി മീനൂട്ടി തിരികെ എത്തിയത്. ഇതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരപുത്രി പങ്കുവെക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഏറ്റവും പുതിയതായി മീനൂട്ടി പോസ്റ്റ് ചെയ്ത ചിത്രങ്ങളും അതിന് താഴെ ആരാധകര്‍ പറയുന്ന കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്.

meenakshi-dileep

ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. നിരന്തരം മീനൂട്ടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് താരപുത്രി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. മാസങ്ങളുടെ ഇടവേളകളില്‍ ഒന്നോ രണ്ടോ ഫോട്ടോസ് മാത്രം പങ്കുവെച്ചിരുന്ന മീനാക്ഷി ഇപ്പോള്‍ സജീവമാവുകയാണ്.

രണ്ടാനമ്മയും നടിയുമായ കാവ്യ മാധവന്റെ ലക്ഷ്യ എന്ന വസ്ത്രവ്യാപര സ്ഥാപനത്തില്‍ നിന്നുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് മീനൂട്ടി എത്തിയത്. കാവ്യയെ മേക്കപ്പ് ചെയ്യുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് മീനൂട്ടിയെയും അണിയിച്ചൊരുക്കിയത്. പുതിയ ചിത്രങ്ങളില്‍ ലക്ഷ്യയെയും മെന്‍ഷന്‍ ചെയ്തിരിക്കുകയാണ്. ഇതോടെ കാവ്യയ്ക്ക് വേണ്ടി മോഡലായി മീനൂട്ടി എത്തിയതാണോ എന്ന് ചോദിക്കുകയാണ് ആരാധകര്‍.

മാത്രമല്ല ഇന്ന് പങ്കുവെച്ച ചിത്രത്തിലുള്ള മീനാക്ഷിയുടെ വേഷത്തിനൊരു പ്രത്യേകത ഉണ്ടെന്ന് കണ്ടെത്തിയിരക്കുകയാണ് ആരാധകര്‍. മുന്‍പ് കാവ്യ ഒരു വിവാഹത്തില്‍ ധരിച്ച സാരി കൊണ്ട് ഉണ്ടാക്കിയതാണ് മീനൂട്ടിയുടെ വസ്ത്രമെന്നാണ് ഒരാള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കാവ്യ ഉടുത്തത് ഈ സെയിം സാരിയായിരുന്നു. അത് ധാവണിയിലേക്ക് മാറ്റി മീനൂട്ടി ധരിച്ചതാണെന്നാണ് പറയപ്പെടുന്നത്.

meenakshi-dileep

എന്തായാലും മോഡലിങ്ങില്‍ മീനൂട്ടിയ്ക്ക് ചുവടുറപ്പിക്കാവുന്നതേയുള്ളു എന്നാണ് ആരാധകരും പറയുന്നത്. മാത്രമല്ല ഈ ദിവസങ്ങളില്‍ അമ്മയും മകളും തമ്മിലുള്ള സ്‌നേഹപ്രകടനങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പുതിയ ഫോട്ടോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതില്‍ ലൈക്ക് ചെയ്തവരുടെ കൂട്ടത്തില്‍ മഞ്ജു വാര്യരും ഉണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജു വാര്യരും മകളും പരസ്പരം ഇന്‍സ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്യുന്നുണ്ടെന്നും പോസ്റ്റുകള്‍ക്ക് ലൈക്ക് അടിക്കുന്നുണ്ടെന്നും ആരാധകര്‍ കണ്ടെത്തുന്നത്. എന്തായാലും പരസ്പര വിദ്വേഷങ്ങളും പിണക്കവും മറന്ന് മീനൂട്ടിയും അമ്മയും ഒരുമിച്ച് നില്‍ക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

മാതാപിതാക്കളുടെ പാതയിലൂടെ മീനൂട്ടിയും അഭിനയത്തിലേക്ക് വരണമെന്നാണ് ആരാധകര്‍ മുന്‍പും പറയാറുള്ളത്. എന്നാല്‍ മകള്‍ക്ക് ഡോക്ടറാവാനാണ് ആഗ്രഹമെന്നും അവളുടെ ഇഷ്ടത്തിന് കൂടെ നില്‍ക്കുകയാണെന്നുമാണ് മുന്‍പ് ദിലീപ് പറഞ്ഞിട്ടുള്ളത്.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X