ഇവർ ശരിക്കും അമ്മയും മകനുമാണെന്ന് കരുതി! ലാലേട്ടന്റെ പൊന്നമ്മ ആരെല്ലാമോ ആയിരുന്നു ഞങ്ങൾക്കെന്ന് ആരാധകര്‍
മോഹന്‍ലാലിന്റെ അമ്മയാണ് നടി കവിയൂര്‍ പൊന്നമ്മ എന്ന് വിശ്വസിച്ചിരുന്നൊരു തലമുറയുണ്ടായിരുന്നു. കിരീടം, അധിപന്‍, അടിവേരുകള്‍, ആര്യന്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍... തുടങ്ങി അമ്പതിലധികം സിനിമകളില്‍ മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും അമ്മയും മകനുമായി അഭിനയിച്ചു.
അവരിരുവരും അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്നാണ് ആരാധകരും പറയുന്നത്. പൊന്നമ്മയുടെ വിയോഗ വാര്‍ത്തയറിഞ്ഞ ശേഷം സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പങ്കുവെച്ച എഴുത്തിന് താഴെയും നൂറുക്കണക്കിന് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ലാലേട്ടന്റെ അമ്മയാണെന്നും പൊന്നമ്മചേച്ചിയുടെ അമ്മ കഥാപാത്രം പൂര്‍ണമാകണമെങ്കില്‍ മകനായി ലാലേട്ടന്‍ തന്നെ വേണമെന്നും തുടങ്ങി ആരാധകരുടെ പ്രതികരണം വന്നുകൊണ്ടിരിക്കുകയാണ്...

'പൊന്നമ്മ അമ്മച്ചിക്ക് മകനാരാന്ന് ചോദിച്ചല്‍, മോഹന്‍ലാല്‍ എന്ന് പറയും. അത്രയേറെ ആത്മബന്ധം പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍ നിങ്ങള്‍ തമ്മിലുണ്ട്. അമ്മയുടെ വിയോഗത്തില്‍ മകന്റെ വേദന നിറഞ്ഞ വാക്കുകള്‍, ആ മനസിന്റെ വേദന... എന്റെ കുട്ടിക്കാലത്ത് സിനിമ കാണുമ്പോള്‍ ലാലേട്ടന്റെ യഥാര്‍ത്ഥ അമ്മയാണ് എന്നേ തോന്നിയിട്ടുള്ളൂ. ആ അമ്മ മകനോട് ദേഷ്യപ്പെടുന്നത പോലും കാണാന്‍ ഇഷ്ടമില്ലാതിരുന്ന.
രക്തബന്ധത്തെ മറികടന്ന മലയാളക്കരയുടെ, അമ്മയും മകനും. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത അമ്മയും മകനും. ഈ വേദന ഓരോ മലയാളിക്കും മനസ്സിലാകും. സിനിമ കണ്ട് തുടങ്ങിയ കാലം അന്നത്തെ അറിവും ബോധവും വെച്ചു ചിന്തിച്ചിരുന്നത് ലാലേട്ടന്റെ അമ്മയാണ് പൊന്നമ്മ ചേച്ചി എന്നാണ്. കാരണം സിനിമയില്‍ ആണേല്‍ പോലും മറ്റൊരു നടനൊപ്പവും ആ മാതൃത്വം അത്രത്തോളം കാണാന്‍ കഴിഞ്ഞിട്ടില്ല. അത്രത്തോളം വൈകാരികമായ സ്‌നേഹം ലാലേട്ടനോട് പൊന്നമ്മചേച്ചിക്ക് ഉണ്ടായിരുന്നു എന്നതാണ് സത്യം.
ഓരോ സിനിമകള്‍ക്കും അപ്പുറം കഥാപാത്രത്തിനും അപ്പുറമായിരുന്നു നിങ്ങളുടെ ആ സ്‌നേഹം. തിരിച്ചും അത് അങ്ങനെ ആയിരുന്നു ലാലേട്ടനും. അതാണ് മലയാളികള്‍ ഒന്നാകെ ഈ മരണം അറിഞ്ഞപ്പോള്‍ ആ അമ്മക്ക് പ്രണാമം കുറിച്ചപ്പോള്‍ പലരുടെ പോസ്റ്റില്‍ അവരുടെ ഉള്ളിലെ വാക്കുകള്‍ അവര്‍ എഴുതിയപ്പോള്‍ ലാലേട്ടന്‍ എന്ന വ്യക്തിയെ കൂടെ ചേര്‍ത്ത് അവരുടെ വേദന പങ്കുവെച്ചത്.
ലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മയുടെ സഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഒരു പക്ഷേ, ആ കഥാപാത്രങ്ങള്‍ ഇത്രയേറെ മിഴിവോടെ ലാലിനു അഭിനയിച്ചു ഫലിപ്പിക്കുവാന്‍ കഴിയുമായിരുന്നോ എന്നു കൂടി ചിന്തിക്കേണ്ടി വരുന്നു. അത്രയേറെ കെമിസ്ട്രി അവരുടെ
കൂട്ടായ അഭിനയത്തിനുണ്ടായിരുന്നു.
ചിലരുടെ അഭാവം നികത്താനാകാത്ത നഷ്ടം തന്നെയായിരിക്കും. അവര്‍ക്ക് പകരം മറ്റൊരാളെ സങ്കല്‍പിക്കാന്‍ പോലും കഴിയുക അസാധ്യം. സിനിമയിലെ അമ്മ എന്ന് പറയുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഓര്‍മയില്‍ വരുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടെ തന്നെയായിരിക്കും.

'അമ്മേ ജീവിതം എനിക്ക് കൈവിട്ടു പോവുന്നു. എന്ത് ചെയ്താലും അവസാനിക്കുന്നത് വലിയ തെറ്റിലാണ്. എന്തായി തീരുമെന്ന് എനിക്ക് ഉറപ്പു പറയാന്‍ പറ്റില്ല'... മലയാളികളെ ഏറെ വേദനിപ്പിച്ച 'അമ്മയും മകനും'..
വാത്സല്യത്തിന്റെ നിറകുടമായ അമ്മയായി, മലയാളികളുടെ മുഴുവന്‍ അമ്മയായി മനസ്സില്‍ ചേക്കേറിയ അമ്മയ്ക്ക് പ്രണാമം'. 'പെറ്റമ്മയും, പോറ്റമ്മയും എന്ന് പറയില്ലേ ലാലേട്ടാ, അതാണ് ഇത്.
നമ്മുടെയൊക്കെ മനസ്സില്‍ കവിയൂര്‍ പൊന്നമ്മ എന്ന് പറയുമ്പോള്‍ ലാലേട്ടന്റെ അമ്മയായി തെളിയുന്ന മുഖമാണ്. ലാലേട്ടന്‍ - പൊന്നമ്മ ചേച്ചി ഈ കെമിസ്ട്രി ഇനി ലോക സിനിമയില്‍ ആര്‍ക്കും കിട്ടില്ല. ഒരിക്കലും മറക്കില്ല സേതുവിന്റെ അമ്മയെ.. ഉണ്ണി എന്ന വിളിയും.
'അമ്മയും മകനുമായി നിങ്ങളിരുവരും ജീവിക്കുക തന്നെയായിരുന്നു.' ഞങ്ങളുമതെ നിങ്ങളുടെ ജീവിതത്തോടൊപ്പം ഒരു നിഴല് പോലെ കൂടെ കൂടിയവരാണ്. ഉണ്ണീയെന്ന് വേദന കലര്‍ന്ന വാത്സല്യത്തോടെ വിളിക്കാന്‍ ആ അമ്മ ഇനിയില്ല. തെല്ലൊരു വേദന ഞങ്ങളുടെ മനസ്സിലും കൂട് കൂട്ടിയിട്ടുണ്ട്. കാരണം, ഞങ്ങള് പോലും അറിയാതെ, നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായവരാണ് ഞങ്ങളും. പ്രിയപ്പെട്ട പൊന്നമ്മചേച്ചിക്ക് വേദനയോടെ വിട....
നിറ കണ്ണുകളോടെ ആണ് ഞാന്‍ ലാലേട്ടന്റെ വാക്കുകള്‍ വായിച്ചു തീര്‍ത്തത്. അമ്മയും മകനും തമ്മിലുള്ള സ്‌നേഹം. ദൈവികമാണ്. ഉണ്ണീ എന്ന് ആ അമ്മ വിളിക്കുമ്പോഴും അമ്മേ എന്ന് തിരിച്ചു വിളികേള്‍ക്കുന്നതും... അതിനേക്കാള്‍ വലിയ പുണ്യം ഈ ഭൂമിയില്‍ ഉണ്ടോ. ലാലേട്ടാ അങ്ങു ആ അമ്മയുടെ മകന്‍ തന്നെ ആണ്.
മലയാളക്കരയിലെ ഏതൊരു സിനിമാപ്രേമികള്‍ക്കും കലാകാരന്മാര്‍ക്കും ഏറെ പ്രിയങ്കരി ആയിരുന്ന അമ്മ. പ്രത്യേകിച്ചു ലാലേട്ടന്റെ അമ്മയായി സ്‌ക്രീനില്‍ ആ അമ്മ എത്തിയാല്‍ ഏട്ടന്റെ അമ്മ അല്ല അതെന്ന് ഒരിക്കലും തോന്നാത്ത വിധത്തിലുള്ള ആ കോമ്പിനേഷന്‍ അത് മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം തന്നെ ആണ്.
ഇത്രയേറെ ലാളിത്യവും, പുഞ്ചിരി മായാത്ത ആ പ്രസന്നതയുള്ള മുഖശ്രീയും അത് മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത ഒന്നാണ്. കുട്ടികാലത്തു ലാലേട്ടന്റെ സ്വന്തം അമ്മയാണ് എന്നാണ് കരുതിയിരുന്നത്. അത്രത്തോളം നാച്ചുറല്‍ ആക്ടിങ് ആയിരുന്നു. ഈ അമ്മയെ ഓര്‍ക്കുമ്പോള്‍ ലാലേട്ടന്റെ അമ്മ എന്നാണ് ഓര്‍മ വരുന്നത്. ഇനി ഇതുപോലെ ഒരു അമ്മ മകന്‍ കഥാപാത്രം ഉണ്ടാകില്ല. എല്ലാവരുടെയും സ്വന്തം എന്ന് തോന്നി പോകുന്ന ഒരമ്മ.
സിനിമയുടെ വലിയ ഫ്രെയിമില്‍ ലാലേട്ടനും പൊന്നമ്മ ചേച്ചിയും ശരിക്കും അമ്മയും മകനും തന്നെ ആയിരുന്നു. നിങ്ങള്‍ രണ്ടു പേരുടെയും കെമിസ്ട്രി പ്രേക്ഷകര്‍ എല്ലാവര്‍ക്കും ലാലേട്ടന്‍ പൊന്നമ്മ ചേച്ചിക്ക് ജനിച്ച സ്വന്തം മോന്‍ എന്ന ഫീല്‍ ശരിക്കും തോന്നിയിരുന്നു. കിരീടത്തിലെ ആ ജീവിതം കൈവിട്ടു പോകുന്നു അമ്മേ എന്ന സീന്‍ ശരിക്കും നെഞ്ചില്‍ തട്ടും. മലയാളത്തിന്റെ അമ്മക്ക് കണ്ണീര്‍ പൂക്കള്‍.

ഇതു പോലെ മലയാളികള്‍ സ്‌നേഹിച്ച ഒരമ്മയും മകനും ലോകത്ത് വേറെ ഉണ്ടാവില്ല അഭിനയമല്ലായിരുന്നു അത് ജീവിതം തന്നെയായിരുന്നു. മലയാള സിനിമക്ക് നികത്താന്‍ പറ്റാത്ത വിടവ്.. ?അമ്മ മഴക്കറിന് കണ്‍നിറഞ്ഞു അ കണ്ണീരില്‍ ഞാന്‍ അലിഞ്ഞു'..
ഹിസ് ഹൈനസ് അബ്ദുള്ളയില്‍ മകനേ എന്നല്ല വിളിച്ചത്, ഉണ്ണീ എന്നായിരുന്നു. ഇന്നും ആ വിളി മലയാളികളുടെ ഉള്ളിന്റെ ഉള്ളില്‍ അലയടിക്കുന്നുമുണ്ട്. ആ അമ്മയും മകനും കേരളത്തിന്റെ അമ്മയും മകനുമായി എന്നുമെന്നും ഓരോ മലയാളിയുടെയും മനസ്സില്‍ ഉണ്ടാകും.
സിനിമയാകുന്ന സദ്യയില്‍ ലാലേട്ടനും, അമ്മയും വരുമ്പോള്‍ ആ സദ്യയിലെ തൂശനിലയായിരുന്നു ഈ അമ്മ ( പേരു പോലും എടുത്തെഴുതാന്‍ തോന്നുന്നില്ല അമ്മയെന്നല്ലാതെ) ബാക്കി വിഭവങ്ങളെല്ലാം ഇനി തീര്‍ച്ചയായും വരുമെന്ന ഒരു മുന്‍വിധി ഈ സ്‌നേഹം കൊതിക്കുന്ന ഞങ്ങള്‍ക്ക് ലഭിക്കുമായിരുന്നു.
ഞാനും നിങ്ങളിലേക്ക് ഒരു പരകായപ്രവേശം പോലെ എത്തിപ്പെടുന്ന തോന്നല്‍ കിട്ടാറുണ്ടായിരുന്നു. അത് മിക്കപ്പോഴും ഉള്ളു തുറന്ന ആ മാതൃ സ്‌നേഹത്തിന്റെ കൊതി കൊണ്ടായിരുന്നു. മലയാള സിനിമയ്ക്കുണ്ടായ അമ്മ നഷ്ടം വിലമതിക്കാനാവാത്തതാണ്, പ്രത്യേകിച്ചും വരും തലമുറയ്ക്ക് ഈ സ്‌നേഹ നിധിയായ അമ്മയെ മനസ്സിലാക്കാന്‍ കഴിയാതെ പോയി... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.


Click it and Unblock the Notifications











