ഇങ്ങനൊക്കെ മനുഷ്യന് മാറാന്‍ പറ്റുമോ? അന്ന് റിമി വലിയ ചേച്ചിയായിരുന്നു, മേക്കോവറിൽ ഞെട്ടിച്ച് വീണ്ടും റിമി ടോമി

ചെറിയ പ്രായത്തില്‍ തന്നെ പാട്ടുകാരിയായി കേരളത്തിലാകെ തരംഗം സൃഷ്ടിച്ച ഗായികയാണ് റിമി ടോമി. യുവഗായികയായി പിന്നണി ഗാനരംഗത്തേക്ക് ചുടവുറപ്പിക്കുകയായിരുന്നു താരം. മാത്രമല്ല വേറിട്ട ആലാപന ശൈലിയാണ് റിമിയെ ശ്രദ്ധയാക്കിയത്. പാട്ടിനൊപ്പം ഡാന്‍സ് കളിച്ച് ഓഡിയന്‍സിലും അതേ എനര്‍ജി പകരാന്‍ റിമിയെ പോലെ കഴിവുള്ള താരങ്ങള്‍ കുറവാണ്.

ഗായിക എന്നതിലുപരി അവതാരകയായി നിരവധി ടെലിവിഷന്‍ പരിപാടികളിലും പുരസ്‌കാര നിശകളിലും റിമി തരംഗം സൃഷ്ടിച്ചു. ഷാരൂഖ് ഖാന്‍ അടക്കമുള്ള ബോളിവുഡിലെ താരങ്ങളുടെ അഭിമുഖം എടുത്തും റിമി ടോമി ശ്രദ്ധേയയായി. ഇടയ്ക്ക് ചില പ്രതിസന്ധികള്‍ വന്നപ്പോള്‍ പോലും തളര്‍ന്നിരിക്കുന്ന റിമിയെ ആരും കണ്ടിട്ടുണ്ടാവില്ല.

rimi-tomy

എന്നാല്‍ ഭര്‍ത്താവ് റോയിസുമായിട്ടുള്ള ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്നതിനു ശേഷമാണ് റിമിയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നത്. ഒരു കാലത്ത് തടിച്ചുരുണ്ട് ഇരുന്ന റിമി ഇന്ന് മെലിഞ്ഞ താരസുന്ദരിമാരെ വെല്ലുന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജിമ്മില്‍ പോയിട്ടും ഭക്ഷണം ക്രമികരിച്ചിട്ടുമൊക്കെ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഫിറ്റ്‌നസ് ട്രെയിനിങ്ങുകളില്‍ ആയിരുന്നു താരം.

അതില്‍ നിന്ന് തനിക്ക് വന്ന മാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് പുതിയ ഫോട്ടോസുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. അടുത്തിടെ ചിക്കാഗോ യിലേക്ക് നടത്തിയ യാത്രയില്‍ നിന്നുള്ള ഫോട്ടോസായിരുന്നു. ഒരു റോഡിലൂടെ നടന്ന് വരുന്ന റിമിയാണ് ചിത്രങ്ങളിലുള്ളത്. പച്ച നിറമുള്ള ടീഷര്‍ട്ടും പാന്റുമൊക്കെയാണ് ധരിച്ചിരിക്കുന്നത്. 'എപ്പോഴും മനോഹരമായ വഴിയിലൂടെ സഞ്ചരിക്കുക' എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി റിമി കൊടുത്തിരിക്കുന്നത്.

ഇത് റിമി ടോമി ആണെന്ന് വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല എന്നാണ് പോസ്റ്റിന് താഴെ കമന്റുമായി വരുന്ന ആരാധകര്‍ പറയുന്നത്. ഇപ്പോള്‍ റിമി ചേച്ചിയെ കണ്ടാല്‍ ഷാരൂഖ് ഖാന്‍ പോലും ഞെട്ടും. അന്ന് ഞാന്‍ എടുത്ത പെണ്ണ് തന്നെ ആണോ ഇതെന്നായിരിക്കും പുള്ളി ചിന്തിക്കുക.

rimi-tomy

അമ്പോ റിമി ചേച്ചി പൊളി, അടിപൊളി. തൊണ്ണൂറുകളിലും മുപ്പതിന്റെ യൗവ്വനം കാത്തു സൂക്ഷിക്കുന്ന റിമിച്ചേച്ചിയാണ് മമ്മൂക്കയുടെ വരെ ഇന്‍സ്പിരേഷന്‍. ഞാന്‍ ചെറുതായിരുന്നപ്പോള്‍ റിമി ചേച്ചി വലിയ ചേച്ചി ആയിരുന്നു. ഇപ്പോള്‍ ഞാന്‍ വലുതായപ്പോള്‍ റിമി ചേച്ചി വീണ്ടും ചെറുതായി. വല്ലാത്ത അവസ്ഥയായി പോയി.

റിമിയുടെ വയസ് ബാക്കിലോട്ട് ആണോ ഓടുന്നത്. ഒറ്റനോട്ടത്തില്‍ നയന്‍താരയുടെ ഓക്കെ ഗെറ്റപ്പിലേക്ക് റിമി മാറി. പണ്ട് എങ്ങനെ ഇരുന്നതാണ്. തടി വെച്ചിട്ട് ഗുണ്ടുമണി അല്ലായിരുന്നോ. ഇത് വല്ലാത്തൊരു ചെയിഞ്ച് ആയി പോയി. എന്നിങ്ങനെ നിരവധി കമന്റുകളാണ് റിമിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

മാത്രമല്ല ചിലര്‍ റിമിയോട് കല്യാണം ആലോചിച്ചാലോ എന്നുള്ള ചോദ്യവുമായിട്ടും എത്തിയിരുന്നു. എന്നാല്‍ റിമി ഇനിയൊരിക്കലും വിവാഹം കഴിക്കരുതെന്നും സ്വന്തന്ത്രയായി പറന്ന് നടക്കുന്നൊരു പക്ഷിയായാല്‍ മതിയെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. സാധാരണ നടിമാരുടെ മേക്കോവറിന് വിമര്‍ശനമാണ് ലഭിക്കാറുള്ളതെങ്കില്‍ ഇത്തവണ എല്ലാവരും നല്ല അഭിപ്രായങ്ങളാണ് റിമിയ്ക്ക് നല്‍കിയിരിക്കുന്നത്.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X