ഗുണ്ടുമണിയായിരുന്ന റിമിയാണോ ഇത്! കൊച്ചുകുട്ടിയുടെ ലുക്കിലേക്ക് മാറിയ റിമിയുടെ ഫോട്ടോ കണ്ട് ആരാധകര്‍
റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയും ടെലിവിഷന്‍ ഷോ കളുമൊക്കെ സൂപ്പര്‍ഹിറ്റുകളാണ്. ഓരോ വേദിയെയും കൈയ്യിലെടുക്കാന്‍ റിമി പോലെ കഴിവുള്ള വ്യക്തികളില്ലെന്ന് വേണം പറയാന്‍. സൂപ്പര്‍താരങ്ങളെ പോലും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവൊക്കെയാണ് റിമിയെ ജനപ്രീതിയില്‍ മുന്നിലെത്തിച്ചത്.
അതേ സമയം റിമിയിപ്പോള്‍ ആരാധകരെ ഞെട്ടിക്കുന്നത് ഗംഭീര മേക്കോവര്‍ നടത്തി കൊണ്ടാണ്. പണ്ട് ഗുണ്ടുമണി പോലെ തടിച്ചുരുണ്ട് ഇരുന്ന റിമി ഇപ്പോള്‍ സൈസ് സീറോ ലുക്കിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറേ കാലമായി ഫിറ്റ്‌നസും ഡയറ്റുമൊക്കെയായി തിരക്കിലായിരുന്ന റിമിയുടെ പുത്തന്‍ ഫോട്ടോസാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കണ്ണാടിയുടെ മുന്നില്‍ നിന്നും റിമി എടുത്ത ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചത്. ജിമ്മില്‍ നിന്നും മറ്റുമായി വര്‍ക്കൗട്ടിന് ശേഷമുള്ള ഫോട്ടോസും ഇതിലുണ്ട്. ഇത് കണ്ടതോടെ റിമി ടോമി തന്നെയാണോ എന്ന് സംശയം തോന്നുകയാണെന്ന് പറയുകയാണ് ആരാധകര്‍. നൂറ് കണക്കിന് കമന്റുകളാണ് റിമിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.
റിമിയെ കണ്ടാല്‍ കൊച്ചുകുട്ടിയെ പോലെയുണ്ടെന്നും കഠിനാധ്വാനം ചെയ്താല്‍ ഫലം കിട്ടുമെന്നുള്ളത് ഉറപ്പാണെന്നും ഇത് കണ്ടാല്‍ മനസിലാവുമെന്നും തുടങ്ങി റിമിയുടെ മേക്കോവറിനെ പുകഴ്ത്തി പറഞ്ഞുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. പ്രചോദനം നല്‍കുന്ന സ്ത്രീയായി നില്‍ക്കുന്നതിന് നന്ദിയുണ്ടെന്നാണ് ഒരു ആരാധിക റിമിയോട് പറയുന്നത്.
ആരെന്തൊക്കെ പറഞ്ഞാലും റിമി ഉള്ളിടത്ത് ഒരു പോസിറ്റീവ് വൈബ് ഉണ്ട്. പ്രായം കൂടി വരുംതോറും സൗന്ദര്യം കൂടി വന്ന വ്യക്തി. സൗന്ദര്യത്തിനപ്പുറം ഒരു വേദി എങ്ങനെ ഭംഗിയായി കൈകാര്യം ചെയ്യാനും അതെത്രത്തോളം രസകരം ആക്കി മാറ്റാനും കഴിവുള്ള , ഒരു നല്ല മനസ്സിനുടമ. സ്വന്തം കഴിവില്‍ ആത്മവിശ്വാസം ഉള്ള കലാകാരി. ഈ ശബ്ദം, മുഖത്തേക്കാള്‍ ഇഷ്ടം ശബ്ദം. നല്ല മനസ്സ് ആണ്. എല്ലാവരെയും സന്തോഷിപ്പിക്കുന്ന നല്ല ഗായിക.

റിമിയെ കാണുമ്പോള്‍ ചിരി വരും, റിമിയുടെ ആ പൊട്ടിചിരി. ആ മുഖത്തു എപ്പോഴും അതുണ്ട്. റിമിയുടെ വൈബ് അറിയണമെങ്കില്‍ 1999-2003 കാലഘട്ടം മാത്രം മതി ഞാന്‍ കണ്ണൂരുകാരന്‍ ആ സമയത്തില്‍ ഒരു സ്റ്റേജ് പ്രോഗ്രം കണ്ടതാണ്. പറയാന്‍ വാക്കുകളില്ല. അന്നും ഇന്നും റിമിയുടെ സ്വഭാവത്തിലോ പ്രവൃത്തികളിലോ യാതൊരു മാറ്റവും വന്നിട്ടില്ല.
പണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൈരളിയില്‍ 'ടും ടും ടും പീ പീ പീ ' എന്ന പ്രോഗ്രാമില്‍ ആണ് നദിര്‍ഷയോടൊപ്പം റിമിയെ ടിവി യില്‍ ആദ്യമായി കാണുന്നത്. അന്ന് പെട്ടെന്ന് റിമിയെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു ഈ ടിവിയുടെ സെറ്റിങ്‌സ് വല്ലതും മാറിയിട്ടുണ്ടോ? ഭയങ്കര വീതി തോന്നുന്നു. തൊട്ടപ്പുറത്തു നില്‍ക്കുന്ന നദിര്‍ഷ നോര്‍മല്‍ ലുക്കും. പിന്നെ ആണ് മനസ്സിലായത് റിമിയുടെ വണ്ണം കൊണ്ട് എനിക്ക് തോന്നുന്നതാണെന്ന്. എന്നാല്‍ അങ്ങനെയുള്ള റിമിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടാല്‍ ഞെട്ടിപ്പോകും.
എങ്ങനെ ഗുണ്ടുമണി ആയിരുന്നു റിമി. ഇപ്പോള്‍ അടിപൊളി ആയി. ശരിക്കും റിമിയൊരു പാവമാണ്. ശരിക്കും, അതുകൊണ്ടാണ് എപ്പോഴും ഓരോന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുന്നത്. നല്ല വ്യക്തിത്വം, നല്ല സ്വഭാവം എല്ലാവര്‍ക്കും പോസിറ്റീവ് എനര്‍ജി കൊടുക്കുന്ന പെണ്‍കുട്ടി.. എന്നിങ്ങനെ റിമിയെ കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications











