'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ

മലയാള സിനിമാ രം​ഗത്തെ പവർ കപ്പിളായാണ് പൃഥിരാജും സുപ്രിയ മേനോനും അറിയപ്പെടുന്നത്. സുപ്രിയയെ പോലെ പ്രേക്ഷകരെ സ്വാധീനിച്ച താര പത്നി മോളിവുഡിൽ ഇല്ല. പൃഥിരാജിന്റെ ഭാര്യ എന്നതിനപ്പുറം പരിചയമില്ലാത്ത സിനിമാ രം​ഗത്ത് തന്റേതായ ഒരു പേരുണ്ടാക്കാൻ സുപ്രിയക്ക് കഴിഞ്ഞു. നിർമാതാവെന്ന നിലയിൽ അറിയപ്പെട്ടതിന് ശേഷമാണ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകാൻ പോലും സുപ്രിയ തയ്യാറായത്. അതേസമയം ഇന്ന് ലഭിക്കുന്ന സ്വീകാര്യത പണ്ട് സുപ്രിയക്ക് മലയാളികൾക്കിടയിൽ ഇല്ലായിരുന്നു.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ പൃഥിയും സുപ്രിയയും നൽകിയ അഭിമുഖം ഇരുവർക്കുമെതിരെ വ്യാപക വിമർശനം വരാൻ കാരണമായി. എന്നാൽ ഇന്ന് സാഹചര്യം മാറി. പൃഥിയും സുപ്രയയും മാതൃകാ ദമ്പതികളാണെന്ന് ആരാധകർ പറയുന്നു. തന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന തന്റെ എല്ലാ വശങ്ങളും കണ്ട സുഹൃത്താണ് സുപ്രിയയെന്നാണ് പൃഥിരാജ് പറയാറുള്ളത്. മുംബൈയിൽ മാധ്യമ പ്രവർത്തകയായി ജോലി ചെയ്യവെയാണ് സുപ്രിയ പൃഥിരാജുമായി അടുക്കുന്നത്.

Prithviraj  Supriya Menon

പ്രണയം ഇവർ രഹസ്യമാക്കി വെച്ചു. വിവാഹവും അധികമാരെയും അറിയിക്കാതെയാണ് നടന്നത്. 2011 ലായിരുന്നു വിവാഹം. 2014 ൽ അലംകൃത എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. പഠന കാലത്തെ തന്റെ പ്രണയത്തെക്കുറിച്ച് പൃഥിരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേ‌ടുന്നത്. വിദേശത്തെ കോളേജ് പഠന കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നെന്നും ജൂൺ എന്നാണ് ആ കുട്ടിയുടെ പേരെന്നും പൃഥിരാജ് തുറന്ന് പറഞ്ഞു.

ആ പെൺകുട്ടി മലയാളി അല്ലായിരുന്നെന്നും പൃഥിരാജ് പറഞ്ഞു. പിന്നീട് നൽകിയ അഭിമുഖത്തിൽ ഈ പെൺകുട്ടിയുമായി ഇപ്പോഴൊരു കോൺടാക്ടും ഇല്ലെന്നും നടൻ വ്യക്തമാക്കി. പൃഥിരാജിന്റെ വാക്കുകൾ വൈറലായിരിക്കെ സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകൾ വരുന്നുണ്ട്. സുപ്രിയ ഇത് കേൾക്കുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നാണ് പലരുടെയും ചോദ്യം. ഇതിന് മറുപടിയും കമന്റ് ബോക്സിൽ വന്നു.

Prithviraj  Supriya Menon

‌ഇതെല്ലാം അറിഞ്ഞതിന് ശേഷമായിരിക്കും സുപ്രിയ പൃഥിയുമായി പ്രണയത്തിലായതെന്ന് ആരാധകർ കമന്റ് ചെയ്തു. ഇതൊക്കെ കേട്ടൽ സുപ്രിയ നെ​ഗറ്റീവ് അടിക്കും എന്ന് കരുതുന്നവരാണ് പൊട്ടൻമാർ, സുപ്രിയ മാഡം എക്സ്ട്രാ ഓർഡിനറി ക്യാരക്‌ടറാണ്, എന്നാണ് ഒരാളുടെ കമന്റ്. സുപ്രിയയും പൃഥിയും പ്രണയിച്ച് വിവാഹം ചെയ്തവരല്ലേ, ഇക്കാര്യങ്ങളെല്ലാം മുമ്പേ പറഞ്ഞിട്ടുണ്ടാകുമെന്നാണ് മറ്റൊരാളുടെ കമന്റ്.

മുമ്പൊരിക്കൽ പൃഥിരാജിനുള്ള സ്ത്രീ ആരാധകരെക്കുറിച്ച് സുപ്രിയ സംസാരിച്ചിട്ടുണ്ട്. പൃഥിരാജ് ചെയ്യുന്ന കഥാപാത്രങ്ങളെയാണ് അവർ ഇഷ്ടപ്പെടുന്നതെന്ന് അന്ന് സുപ്രിയ ചൂണ്ടിക്കാട്ടി. പൃഥിക്ക് കരിയറിൽ എല്ലാ പിന്തുണയും നൽകിക്കൊണ്ട് സുപ്രിയ ഒപ്പമുണ്ട്. ആടുജീവിതത്തിന്റെ വിജയത്തിളക്കത്തിലാണ് പൃഥിരാജിപ്പോൾ. ബ്ലെസി സംവിധാനം ചെയ്ത സിനിമയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയ്ക്ക് വേണ്ടി 30 കിലോയിലേറെ ശരീര ഭാരം കുറയ്ക്കാൻ പൃഥിരാജ് തയ്യാറായി.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X