'താരങ്ങൾ പ്രതിഫലം കുറയ്ക്കണം'; മകൾ ഒരു വർഷമുണ്ടാക്കുന്ന കോടികളോ? പക്ഷെ കണക്കുകൾ കാണിക്കുന്നത്

ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമാ സംഘടനകളുടെ സംയുക്ത യോ​ഗത്തിലാണ് തീരുമാനം. മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോ​ഗത്തിൽ നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവന ഇതിനോടകം ചർച്ചയായിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലത്തിനെതിരെയാണ് സുരേഷ് കുമാർ പ്രധാനമായും സംസാരിച്ചത്. മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റുന്നതിന്റെ പത്തിരിട്ടിയാണ് താരങ്ങൾ വാങ്ങുന്ന പ്രതിഫലമെന്ന് സുരേഷ് കുമാർ വിമർശിക്കുന്നു. ഇവർക്ക് ഇൻഡസ്ട്രിയോട് യാതൊരു പ്രതിബന്ധതയുമുണ്ടെന്ന് തോന്നുന്നില്ലെന്നും നിർമാതാവ് വിമർശിച്ചു.

സുരേഷ് കുമാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായപ്പോൾ വന്ന ഏറ്റവും കൂടുതൽ വിമർശനം വന്നത് മകൾ കീർത്തി സുരേഷിന്റെ പ്രതിഫലം പരാമർശിച്ച് കൊണ്ടാണ്. പ്രതിഫലം കുറയ്ക്കാൻ മകളോടും പറയണമെന്നും രണ്ടും മൂന്നും കോടിയാണ് ഓരോ പ്രൊജക്ടുകൾക്കും വാങ്ങുന്നതെന്നും കമന്റുകൾ വരുന്നുണ്ട്. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഈ വാദത്തിന് വലിയ കഴമ്പില്ല.

Suresh Kumar  Keerthy Suresh

ചെറിയ ബഡ്ജറ്റിൽ സിനിമകൾ വരുന്ന മലയാള സിനിമാ രം​ഗത്ത് താരങ്ങൾ അതിനനുസരിച്ച് പ്രതിഫലം വാങ്ങണമെന്നാണ് സുരേഷ് കുമാർ ഉൾപ്പെടെയുള്ള നിർമാതാക്കൾ പറയുന്നത്. കീർത്തി സുരേഷ് മലയാളത്തിൽ അപൂർവങ്ങളിൽ അപൂർമായേ സിനിമ ചെയ്യാറുള്ളൂ. വൻ ​ബഡ്ജറ്റിൽ സിനിമകൾ വരുന്ന തമിഴിലും തെലുങ്കിലുമാണ് നടി സജീവം.

രണ്ട് കോടിക്കും മൂന്ന് കോടിക്കും ഇടയിലാണ് കീർത്തി വാങ്ങുന്ന പ്രതിഫലം. റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷം 20 കോടി രൂപ സിനിമകളിലൂടെ മാത്രം കീർത്തിക്ക് ലഭിക്കുന്നു. പരസ്യങ്ങളിലൂടെയും മറ്റുമുള്ള വരുമാനം വേറെയും. ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ബേബി ജോണിൽ നാല് കോടി രൂപയായി നടി പ്രതിഫലം ഉയർത്തി. 160 കോടി രൂപയ്ക്ക് നിർമ്മിച്ച സിനിമയാണിത്. 25 കോടി രൂപയാണ് നായകനായെത്തിയ വരുൺ ധവാൻ വാങ്ങിയ പ്രതിഫലം. ബോക്സ് ഓഫീസിൽ പരാജയമായിരുന്നു ബേബി ജോൺ. റിപ്പോർട്ടുകൾ പ്രകാരം 60 കോടി രൂപ മാത്രമാണ് ബേബി ജോൺ കലക്ട് ചെയ്തത്.

Suresh Kumar  Keerthy Suresh

തെലുങ്ക് ചിത്രം ദസറയ്ക്ക് കീർത്തി സുരേഷ് വാങ്ങിയ പ്രതിഫലം രണ്ട് കോടി രൂപയാണ്. 65 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച സിനിമയാണ് ദസറ. ആ​ഗോള തലത്തിൽ 117 കോടി രൂപ ചിത്രം കലക്ട് ചെയ്തു. നായകൻ നാനി ദസറയിൽ വാങ്ങിയ പ്രതിഫലം 22 കോടി രൂപയാണ്. ചിരഞ്ജീവി ചിത്രം ഭോല ശങ്കറിൽ അഭിനയിക്കാൻ 2.25 കോടി രൂപ കീർത്തി വാങ്ങി. 101 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം 45 കോടി മാത്രമാണ് കലക്ട് ചെയ്തെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

ഡെക്കാൻ ക്രോണിക്കലിന്റെ റിപ്പോർട്ട് പ്രകാരം കീർത്തി ആവശ്യപ്പെടുന്ന പ്രതിഫലം കൂടുതലാണെന്നും തുക കുറയ്ക്കണമെന്നും ടോളിവുഡിൽ നിന്ന് അഭിപ്രായം വന്നിരുന്നു. കീർത്തിയുടെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമ മഹാനടിയാണ്. 25 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രത്തിൽ 1.5 കോടി രൂപയാണ് നടി വാങ്ങിയ പ്രതിഫലം. കരിയറിലെ തുടക്ക കാലത്ത് ചെയ്ത സിനിമയാണിത്. 85 കോടി രൂപ ചിത്രം കലക്ട് ചെയ്തു. മലയാള സിനിമകളിൽ കീർത്തി വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകൾ ലഭ്യമല്ല.

More from Filmibeat

Read more about: suresh kumar keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X