ജാസ്മിനെ പറ്റി അറിയാത്തതില്‍ ഉമ്മ ഒത്തിരി വിഷമിച്ചു! അത്രയ്ക്കും ഇഷ്ടപ്പെട്ടിരുന്ന കുട്ടിയായിരുന്നു; ആരാധിക

ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വ്യക്തി ജാസ്മിന്‍ ജാഫറാണ്. വിമര്‍ശനങ്ങള്‍ ഏറെ നേരിടേണ്ടി വന്നെങ്കിലും പുറത്ത് വലിയ ജനപിന്തുണ ജാസ്മിന് ഉണ്ടായിരുന്നു. മാത്രമല്ല വിജയസാധ്യത ഏറെ ഉണ്ടായിരുന്നിട്ടും മൂന്നാം സ്ഥാനത്തേക്ക് താരം എത്തിയിരുന്നു.

മത്സരത്തിന് ശേഷം വിവാദങ്ങളിലേക്ക് കടക്കാതെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയാണ് ജാസ്മിനിപ്പോള്‍. ബിഗ് ബോസിലൂടെ സൗഹൃദത്തിലായ റെസ്മിനൊപ്പമുള്ള യാത്രകളിലെ വീഡിയോസും ജാസ്മിന്‍ പുറത്ത് വിട്ടിരുന്നു. ഇതിന് താഴെ താരത്തെ അനുകൂലിച്ച് കൊണ്ട് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

Bigg Boss

നിങ്ങള്‍ക്കറിയുമോ ജാസ്മിന്‍ എന്ന പെണ്‍കുട്ടിയെ ബിഗ് ബോസ് കഴിഞ്ഞിട്ട് കാണാതായപ്പോള്‍ എന്റെ ഉമ്മ ഒത്തിരി വിഷമിച്ചു. ഞങ്ങളോട് പറയും മക്കളെ ജാസ്മിന്‍ മോളെ കുറിച്ച് എന്തെങ്കിലുമൊക്കെ കാണുന്നുണ്ടോ? നിങ്ങള്‍ എനിക്ക് ഒന്ന് കാണിച്ചു തരുമോ ആ മോളെ എന്ന്. അത്രയ്ക്കും ഞങ്ങള്‍ ഒത്തിരി ഇഷ്ട്ടപെടുന്ന കുട്ടി ആണ് ജാസ്മിന്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവള്‍ പെണ്‍പുലിയാണ്. നല്ല മനസുള്ളൊരു പെണ്‍കുട്ടിയാണെന്നാണ് ഒരു ആരാധിക പറയുന്നത്.

ആദ്യ ഭര്‍ത്താവിനെ വഞ്ചിച്ച് വേറൊരുത്തനൊപ്പം പോയി അവനാല്‍ തേപ്പ് കിട്ടിയ ആര്യയും ആദ്യ ഭാര്യയെ അതുപോലെ ചതിച്ച സിബിനുമൊക്കെ കല്യാണം പോലും കഴിയാത്ത ജാസ്മിന്‍, ഗബ്രിയുടെ ഒപ്പം ബിഗ് ബോസ് വീട്ടില്‍ നിന്നതിനെ കുറ്റം പറയുന്നു.

ആര്യ ടോക്‌സിക് ആണെന്ന് ബിഗ് ബോസ് സീസണ്‍ 2 കണ്ടപ്പോള്‍ മനസിലായതാണ്. സ്വയം സൈബര്‍ ബുള്ളിയിങ്ങ് കിട്ടിയ ആര്യ, ജാസ്മിനെയും കുടുംബത്തെയും ബുള്ളിയിങ്ങ് ചെയ്തും ചെയ്യിച്ചും നടക്കുന്നത് കാണുമ്പോള്‍ അറിയാം ഇവളെ കുറ്റം പറയുന്ന ഭൂരിഭാഗം പേരും ഇതിലും പല തെറ്റുകളും ചെയ്തവരാണെന്ന്.

ജാസ്മിന്‍ പുറത്ത് വരുമ്പോള്‍ എങ്ങനെയാവും എന്നോര്‍ത്ത് ടെന്‍ഷന്‍ ആയിരുന്നു. ഒരു 23 വയസ്സുള്ള കുട്ടി ഈ നെഗറ്റീവ് ആളുകളെ എങ്ങനെ കൈകാര്യം ചെയ്യും എന്ന്. ഇപ്പോള്‍ ഹാപ്പിയായി. ഞങ്ങളു ജില്ലാ ജഡ്സ് വരെ ജാസ്മിനെ സപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റാറ്റസ് വെക്കാന്‍ പൊസിഷന്‍ കാരണം പറ്റാത്തത് കൊണ്ട് എന്നോട് സ്വകാര്യം പറഞ്ഞത് ആണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

Bigg Boss

എന്തെല്ലാം ആഗ്രഹങ്ങളോടെ ആയിരിക്കും ബിഗ് ബോസിലേക്ക് അവര്‍ പോയിട്ടുണ്ടാവുക. അതിനുള്ളില്‍ എല്ലാരും ഒറ്റപ്പെടുത്തിയപ്പോള്‍ തണലായ ഒരാളോട് ഒരു സ്‌നേഹം തോന്നി. അതൊക്കെ വലിയ തെറ്റാണോ? എല്ലാരും മനുഷ്യരല്ലേ ഒരിക്കലും വെളുപ്പിക്കലല്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

ജാസ്മിന്‍ ഇനിയും ശക്തയായി ഇരിക്കണമെന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്. ഇനിയും നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ വരാനുണ്ടാവും. തന്നെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകളും ട്രോളുകളും കണ്ടിട്ടും കൂടുതലൊന്നും പ്രതികരിക്കാതെ ഇരിക്കുന്നത് ആ തെറ്റ് അവര്‍ അംഗീകരിച്ചത് കൊണ്ടാണ്.

പക്ഷേ കുറേ പേര്‍ ഇപ്പോഴും അവള്‍ ചെയ്യുന്നതൊക്കെ കുറ്റമായി പൊക്കി പിടിച്ച് വരികയാണ്. ഇനിയെങ്കിലും എല്ലാം അവസാനിപ്പിച്ചത് ജാസ്മിനെ അവളുടെ വഴിയ്ക്ക് വിടണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X