ഹേമ കമ്മിറ്റിയില്‍ പ്രണവിന്റെ പേര് വരണമെങ്കില്‍ വല്ല മരവും മലയും കേസ് കൊടുക്കണം! പരിഹാസവുമായി ട്രോളന്മാർ
സൂപ്പര്‍താരത്തിന്റെ മകന്‍ എന്നതിലുപരി മലയാള സിനിമയുടെ യുവനടനാണ് പ്രണവ് മോഹന്‍ലാല്‍. പിതാവിന്റെ താരപദവിയോ വിശേഷണങ്ങളോ ഒന്നും വേണ്ടെന്ന് തീരുമാനിച്ച് തന്റെ ഇഷ്ടത്തിന് ജീവിക്കുന്നതാണ് പ്രണവിന്റെ ശൈലി. കാടും മേടും കയറിയിറങ്ങി യാത്രകള്‍ ചെയ്ത് ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത യാത്രകളിലൂടെ താരം ഇടയ്ക്ക് വാര്‍ത്തകളില്‍ നിറയാറുണ്ട്.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇടയ്ക്ക് പ്രണവ് പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ വൈറലാവുന്നതും പതിവാണ്. അത്തരത്തില്‍ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് നടന്‍. ഏതോ കാടിന് നടുവിലുള്ള മരത്തിന് മുകളിലേക്ക് കയറുന്നതാണ് ചിത്രത്തിലുള്ളത്. കയറോ ഏണിയോ ഒന്നുമില്ലാതെ അനായാസം കയറി മുകളിലേക്ക് പോവുകയാണ് പ്രണവ്.

ഗോവണിയുടെ ആവശ്യമൊന്നുമില്ലെന്നും ഏറെ കുറേ ഈ മരം തന്നെ ഒരു ഗോവണിയാണെന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി താരം കൊടുത്തിരിക്കുന്നത്. എന്നാല്‍ പ്രണവിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ രസകരമായ കമന്റുകളുമായി എത്തുകയാണ് ആരാധകര്‍. ഈ നാട്ടില്‍ നടക്കുന്ന സംഭവങ്ങളൊക്കെ ഇദ്ദേഹം അറിയുന്നുണ്ടോന്നാണ് പലരുടെയും ചോദ്യം.
'സൂപ്പര്‍സ്റ്റാറിന്റെ മകന്‍ അതിന്റെ യാതൊരു അഹങ്കാരവുമില്ല കാടും മരവും കേറി നടക്കുവാണ് ചെക്കന്‍. ഇടയ്ക്ക് വന്നു സിനിമ ചെയ്യും. ഹിറ്റ് ആവും, ശേഷം ഇങ്ങനെ നടക്കും. ഇവിടെ നടക്കുന്നത് വല്ലോം പുള്ളി അറിയുന്നുണ്ടോ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇങ്ങേരുടെ പേര് വരണമെങ്കില്‍ വല്ല മലയോ മരമോ കേസുകൊടുക്കണം. ഇത് അങ്ങനൊരു മനുഷ്യന്‍,
ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനം അനുഭവിക്കുന്ന മനുഷ്യന്‍, നീ ഒന്ന് ഭൂമിയില്‍ ഇറങ്ങാന്‍ നോക്കി ഇരിക്കുകയാണ്. എപ്പോള്‍ നോക്കിയാലും കൊമ്പത്താ...
ഇപ്പോള്‍ സിനിമ മേഖലയെ കുറിച്ച് മോശം പറയുന്നവര്‍ നിരവധിയുണ്ടെങ്കിലും അതില്‍ ആരൊക്കെ ഉണ്ടായാലും ഇവന്‍ മാത്രം ഉണ്ടാവില്ല. കാരണം ഇവന്‍ ഫുള്‍ ടൈം മരത്തിന്റെ മുകളില്‍ ആണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടും സംഘടനാ പിരിച്ചുവിടലും ഒക്കെയായി മറ്റുള്ളവര്‍ വട്ടം കറങ്ങുമ്പോള്‍ ഒരാള്‍ മാത്രം പ്രകൃതിയില്‍ അലിഞ്ഞ് സന്തോഷത്തോടെ മരം കയറി നടക്കുന്നു. എന്ത് സംഘടന എന്ത് കമ്മറ്റി? എന്ന ലൈനാണ് പ്രണവിന്.

സമയം ആരുടെ കൂടെ ചിലവഴിക്കുന്നു എന്നതിലല്ല, എങ്ങിനെ ചിലവഴിക്കുന്നു എന്നതിലാണ് കാര്യം. ഒരുപാട് പേരുടെ സ്വപ്നം ആണ് ഇങ്ങനെയൊക്കെ പോകണം എന്നുള്ളത്. ഇനി ഇങ്ങോര് വല്ല മൂപ്പന്റെ മോളെയും കെട്ടി അവിടെ തന്നെ കൂടുമോ ആവോ...? എന്നിങ്ങനെ പോവുന്നു കമന്റുകള്‍.
യാത്രകളെ ഏറെ സ്‌നേഹിക്കുന്ന ആളാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് മുന്‍പ് പലപ്പോഴും വ്യ്ക്തമാക്കിയിട്ടുള്ള കാര്യമാണ്. താന്‍ നാളെ എവിടെയായിരിക്കുമെന്ന് പ്രണവിന് പോലും പറയാന്‍ സാധിക്കില്ല. അതുപോലെ തോന്നുന്ന വഴിയ്ക്ക് നടക്കുന്നതാണ് താരത്തിന്റെ രീതി. കാട്ടിലും മേട്ടിലും മാത്രമല്ല റോഡിലൂടെയും അലഞ്ഞ് നടന്നും തെരുവില്‍ നിന്നും ഭക്ഷണം കഴിച്ചുമൊക്കെയാണ് താരപുത്രന്‍ യാത്രകള്‍ ആസ്വദിക്കാറുള്ളത്.
നായകനായി സിനിമയിലേക്ക് എത്തുന്നതിന് മുന്‍പും ഇതേ ശീലമായിരുന്നെങ്കില്‍ അതിനൊന്നും മാറ്റം വരുത്താന്‍ പ്രണവ് ശ്രമിച്ചിട്ടില്ല. മകന്റെയും മകളുടെയും ഇഷ്ടങ്ങള്‍ക്ക് എതിര്‍പ്പ് പറയാന്‍ താനൊരിക്കലും ശ്രമിച്ചിട്ടില്ലെന്ന് പിതാവ് മോഹന്‍ലാലും പറഞ്ഞിട്ടുണ്ട്. അവര്‍ അവര്‍ക്കിഷ്ടമുള്ളത് പോലെയാണ് ജീവിക്കുന്നത്. യാത്രകള്‍ ഇഷ്ടമാണെങ്കിലും മക്കള്‍ പോകുന്നത് പോലെ പോവാന്‍ തനിക്കും സാധിക്കാറില്ലെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം.


Click it and Unblock the Notifications