മക്കള്‍ക്ക് വേണ്ടി എല്ലാം സഹിക്കുന്നതാണോ? കുറച്ചും കൂടി മനസിലാക്കാം, സിന്ധുവിന്റെ വീഡിയോ കണ്ട് ആരാധകര്‍

നടന്‍ കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണ കുമാറും നാല് പെണ്‍മക്കളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ താരദമ്പതിമാര്‍ ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാന്‍ ഒരുങ്ങുകയാണ്. കുടുംബത്തിലേക്ക് ആദ്യം കണ്മണിയെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് മകള്‍ ദിയകൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേശും.

സോഷ്യല്‍ മീഡിയയിലൂടെ താരകുടുംബം പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. അതേ സമയം സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളെ പറ്റി അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് ആരാധകര്‍. ഇത്രയധികം ത്യാഗം ചെയ്യുന്ന അമ്മമാരുടെ വിഷമം ആരും കാണില്ലെന്നാണ് ചിലര്‍ കമന്റിലൂടെ പറയുന്നത്.

sindhu-krishna

നാല് പെണ്‍മക്കളുടെയും എന്ത് ആവശ്യത്തിനും ഓടി എത്തുന്ന ആളാണ് സിന്ധു കൃഷ്ണ. മക്കളുടെ ഫോട്ടോഷൂട്ടിന് വസ്ത്രം തിരഞ്ഞെടുക്കുന്നത് മുതല്‍ അവരുടെ വീഡിയോ എടുത്ത് കൊടുക്കാനും കൂട്ടിന് പോകാനുമൊക്കെ സിന്ധു എത്താറുണ്ട്. ഇതേ കുറിച്ചാണ് താരമാതാവിന്റെ വീഡിയോയുടെ താഴെ ചില കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

'എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് മക്കള്‍ക്ക് വേണ്ടി ഇവര്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കുന്നുണ്ടെന്ന്. തീര്‍ച്ചയായിട്ടും മക്കള്‍ക്ക് വേണ്ടി അമ്മമാര്‍ സകലതും ചെയ്യും. പക്ഷേ ചില സമയങ്ങളില്‍ മക്കള്‍ അവരുടെ ആവശ്യം മാത്രം നോക്കി പോകുന്നു. പുള്ളിക്കാരി വ്‌ലോഗ് ചെയ്‌തോണ്ട് ഇരുന്നപ്പോള്‍ തന്നെ ഹാന്‍സിക വന്ന് വീഡിയോ എടുത്ത് തരാന്‍ പറയുന്നു. പുറത്ത് നിന്ന അമ്മയെ വിളിച്ചു വരുത്തുന്നു. അവര്‍ ഒരു മടിയുമില്ലാതെ ചെയ്യുന്നു. ആ പാവത്തിന് ആരും ചെയ്ത് കൊടുക്കുന്നില്ല ഒന്നും.

ഹന്‍സികയും ഇഷാനിയുമാണ് എനിക്ക് തോന്നിട്ടുള്ളത്. പക്ഷെ പുള്ളികാരിയുടെ അച്ഛന്റെയും അമ്മയുടെയും കാര്യം അവര്‍ നന്നായി ചെയ്യുന്നു. എനിക്ക് തോന്നിയ കാര്യം പറഞ്ഞുന്നെ ഉള്ളു. ഇല്ലാതാകുമ്പോഴേ ആ ഒരു കുറവ് വലിയ കുറവാണെന്ന് മനസിലാവുകയുള്ളു. മാക്‌സിമം സന്തോഷവതിയാക്കാന്‍ ശ്രമിക്കുക.

sindhu-krishna

വേണം എന്ന ടൈമില്‍ അവര്‍ ഇല്ലങ്കില്‍ അത് പിന്നെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിക്കും നമ്മളെ. എനിക്ക് ഇപ്പോള്‍ അച്ഛന്‍ ഇല്ല. സ്‌നേഹിക്കാനും അടുത്തിരിക്കാനുമെല്ലാം കൊതിയാകുന്നുണ്ട്, പക്ഷേ ആളില്ല. അത് എല്ലാ മക്കളും മനസിലാക്കണമെന്നാണ്,' ഒരാളുടെ കമന്റ്.

അതേ സമയം ഓസി അമ്മയാകാന്‍ പോകുന്നു, ആന്റി അമ്മൂമ്മ ആകാന്‍ പോകുന്നു. അതിന്റെ വിശേഷം ഒക്കെ പറയൂ. അതായത് ആ വാര്‍ത്ത അറിഞ്ഞപ്പോഴുണ്ടായ ഫീല്‍ എന്താണെന്ന് പറയാമോ എന്നാണ് മറ്റ് ചിലര്‍ സിന്ധുവിനോട് ചോദിക്കുന്നത്.

മകള്‍ ഗര്‍ഭിണിയായപ്പോള്‍ അവള്‍ക്ക് എന്തിനും ഏതിനും കൂടെ നില്‍ക്കാന്‍ എല്ലാവരും ഉണ്ടെന്ന് കഴിഞ്ഞ ദിവസം സിന്ധു പറഞ്ഞിരുന്നു. തങ്ങളുടെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിമാരും അപ്പച്ചിയും എപ്പോഴും ഉണ്ടാവും. ഈ വീട് ഒഴിഞ്ഞു കിടക്കുന്ന ഒരു നേരവും ഉണ്ടാവില്ല. എല്ലാവരും ചേര്‍ന്ന് ഒരു യാത്ര പോകുന്ന ഘട്ടങ്ങളില്‍ മാത്രമേ വീട് ഒഴിഞ്ഞു കിടക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇവിടെ ഗര്‍ഭിണിയെ പരിപാലിക്കാന്‍ ഒരു ബറ്റാലിയന്‍ തന്നെയുണ്ടെന്നായിരുന്നു സിന്ധു പറഞ്ഞത്.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X