ഒരു ചോദ്യത്തിന് പോലും വ്യക്തമായ മറുപടിയില്ല, കോകില വിഷയത്തിൽ എന്തൊക്കയോ മറയ്ക്കുന്നു... ചർച്ചയായി വീഡിയോ!
മാമ പൊണ്ണ് കോകിലയുമായുള്ള വിവാഹശേഷം കൊച്ചി ഉപേക്ഷിച്ച നടൻ ബാല ഇപ്പോൾ വൈക്കത്താണ് താമസം. പുതിയ ഭാര്യയുടെ ആഗ്രഹപ്രകാരമാണ് ഇങ്ങനൊരു കൂടുവിട്ട് കൂട് മാറ്റത്തിന് ബാല തയ്യാറായത്. കോകിലയെ താരം വിവാഹം ചെയ്തപ്പോൾ നടന്റെ നാലാം വിവാഹമാണെന്ന തരത്തിൽ പ്രചരിച്ചിരുന്നു. കാരണം തന്നെ വിവാഹം ചെയ്യും മുമ്പ് ബാല കന്നഡക്കാരിയായ ചന്ദന എന്ന പെൺകുട്ടിയെ വിവാഹം ചെയ്തതായി മുൻ ഭാര്യ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ നാലാം വിവാഹമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചപ്പോഴും ബാല ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവാദങ്ങളോടെല്ലാം നടൻ പ്രതികരിച്ചത്.

അഭിമുഖത്തിൽ ഭാര്യ കോകിലയും ബാലയ്ക്കൊപ്പം പങ്കെടുത്തിരുന്നു. നാല് വിവാഹം കഴിച്ചുവെന്ന പ്രചാരണത്തോടാണ് നടൻ ആദ്യം പ്രതികരിച്ചത്. എന്നാൽ പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളമാണെന്നും ചന്ദനയുമായി പ്രണയം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നുമാണ് ബാല പറഞ്ഞത്. മാത്രമല്ല ഇപ്പോഴും ചന്ദനയുമായി നല്ല സൗഹൃദമുണ്ടെന്നും ആശംസകൾ അറിയിക്കാൻ കോകിലയേയും തന്നേയും ചന്ദന വിളിച്ചിരുന്നുവെന്നും ബാല പറഞ്ഞു.
ചന്ദനയെ കുറിച്ച് സംസാരിച്ചശേഷം ലീഗലി താൻ രണ്ട് തവണ മാത്രമെ വിവാഹിതനായിട്ടുള്ളുവെന്നും എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും ബാല പറഞ്ഞു. എന്നാൽ എന്തുകൊണ്ട് എലിസബത്തുമായി വേർപിരിഞ്ഞുവെന്ന വിഷയത്തിൽ ബാല പ്രതികരിക്കാൻ തയ്യാറായില്ല. പതിവുപോലെ എലിസബത്ത് സ്വർണ്ണമാണെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് ചെയ്തത്.
കോകിലയെ മീഡിയയ്ക്ക് മുമ്പിലും ആരാധകർക്ക് മുമ്പിലും മാമ പൊണ്ണ് എന്നാണ് ബാല പരിചയപ്പെടുത്തിയത്. എന്നാൽ ഏത് തരത്തിലുള്ള രക്ത ബന്ധമാണെന്നും ബാല പറയാൻ തയ്യാറായില്ല. എലിസബത്തും വലിയ കുടുംബാംഗമാണെന്നും ചെറിയ ആളല്ലെന്നും നടൻ പറഞ്ഞു. രക്തബന്ധം എന്താണെന്ന് വെളിപ്പെടുത്തരുതെന്ന് കോകിലയുടെ പിതാവിന് നിർബന്ധമുണ്ടെന്നുമാണ് അവതാരകൻ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ബാല നൽകിയ മറുപടി.
കോകില കാരണമാണ് താൻ ഇന്ന് ജീവിച്ചിരിക്കുന്നതെന്നും ബാല പറഞ്ഞു. അമൃതയുടേയും കുടുംബത്തിന്റേയും പരാതിയിൽ തന്നെ അടുത്തിടെ അറസ്റ്റ് ചെയ്തത് ന്യായമായി തോന്നിയില്ലെന്ന തരത്തിലും ബാല സംസാരിച്ചു. വലിയ എന്തോ കുറ്റം ചെയ്ത രീതിയിലാണ് അന്ന് തന്റെ മാമനെ (ബാല) പോലീസ് അറസ്റ്റ് ചെയ്തതെന്ന് കോകിലയും പറഞ്ഞു.

ഇരുവരുടെയും പുതിയ അഭിമുഖം വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായി. സത്യങ്ങൾ തുറന്ന് പറയുന്ന അഭിമുഖമായി തോന്നിയില്ലെന്നും ബാലയും കോകിലയും എന്തൊക്കയോ മറക്കുന്നുണ്ടെന്നുമാണ് അഭിമുഖം കണ്ട് പ്രേക്ഷകർ കുറിച്ചത്. ഒരു ചോദ്യത്തിന് പോലും വ്യക്തമായി മറുപടി പറയാൻ കഴിയില്ലെങ്കിൽ എന്തിനാണ് അഭിമുഖ നാടകം കളിച്ചതെന്ന ചോദ്യവും പ്രേക്ഷകർ കമന്റ് ബോക്സിൽ ചോദിച്ചു.
ഇതുപോലെ തന്നെ എലിസബത്തുമായി വന്നിരുന്ന് ഡയലോഗ് അടിച്ചത് ഞങ്ങൾ കണ്ടതാണ്, ഒരു ചോദ്യത്തിന് പോലും മര്യാദക്ക് ഉത്തരം ഇല്ല. കഷ്ട്ടം..., ബാക്കി രണ്ടുപേരെയും വെച്ചു നോക്കിയാൽ ഈ കോകില ബാലയ്ക്ക് തിരിച്ച് പണി കൊടുത്തിട്ടേ പോകൂവെന്ന് തോന്നുന്നു, കോകിലയെ ആദ്യമെ ബാല വിവാഹം ചെയ്തിരുന്നുവെങ്കിൽ രണ്ട് പെൺകുട്ടികൾക്ക് അവരുടെ ജീവിതം നഷ്ടമാകില്ലായിരുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
എപ്പോഴും വിശ്വാസ യോഗ്യമല്ലാത്ത കഥകളാണ് നടൻ പറയുന്നതെന്നാണ് പ്രേക്ഷകരുടെ പക്ഷം. കോകിലയുമായി ബാലയ്ക്ക് രക്തബന്ധമുള്ളതായി തോന്നുന്നില്ലെന്നും എല്ലാ മെനഞ്ഞെടുത്ത കഥകളാണെന്നും കമന്റുകളുണ്ട്. കോകിലയുമായി പുതിയ ദാമ്പത്യ ജീവിതം ആരംഭിച്ചശേഷം തനിക്ക് മനസമാധാനവും സന്തോഷവും ഉറക്കവും ലഭിക്കുന്നതായും ബാല പുതിയ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications