ഫഹദ് നെെസായി തെറ്റ് ചൂണ്ടിക്കാണിച്ചു, ഇത്തവണ പേളിക്ക് പിടിച്ച് നിൽക്കാനായില്ല; റെഡിറ്റിലെ വിമർശനങ്ങൾ

പേളി മാണിയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. മുൻനിര സിനിമാ താരങ്ങളെ പോലും വെല്ലുന്ന ആരാധക വൃന്ദമുള്ളയാളാണ് പേളി മാണി. ബി​ഗ് ബോസിന് ശേഷമാണ് പേളി മാണിക്ക് ഇത്രമാത്രം ജനപ്രീതി ലഭിച്ചത്. അതേസമയം പേളിയെ വിമർശിക്കുന്നവരുമുണ്ട്. സോഷ്യൽ മീഡിയയിൽ സ്വകാര്യത കണ്ടന്റാക്കിയാണ് പേളി മുന്നോട്ട് പോകുന്നതെന്നാണ് ഇവരുടെ വാദം. അടുത്ത കാലത്തായി പേളി മാണിയുടെ അഭിമുഖങ്ങൾക്ക് നേരെയും വിമർശനം വരുന്നുണ്ട്.

സ്വന്തം യൂട്യൂബ് ചാനലിൽ പേളി ചെയ്യുന്ന ഷോയിൽ നിരവധി പ്രമുഖ താരങ്ങൾ അതിഥിയായെത്താറുണ്ട്. സിനിമകളുടെ പ്രൊമോഷന്റെ ഭാ​ഗമായാണ് മിക്കവരും എത്താറ്. പൊതുവെ ഓൺലെെൻ മീഡിയകളിൽ പ്രൊമോഷണൽ അഭിമുഖങ്ങൾക്ക് വന്നാൽ ആങ്കർ സിനിമയെക്കുറിച്ച് സംസാരിക്കാതെ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നെന്ന വിമർശനമുണ്ട്. എന്നാൽ പേളിയുടെ കാര്യത്തിൽ അതിനുമപ്പുറമാണ് വിമർശനം.

Pearle Maaney

അതിഥികളുടെ വ്യക്തിപരമായ കാര്യങ്ങൾ കേൾക്കാനൊന്നും പേളിക്ക് താൽപര്യമില്ല. മറിച്ച് സ്വന്തം കാര്യവും സ്വന്തം കുടുംബത്തെക്കുറിച്ചും സംസാരിക്കാനാണ് പേളിക്ക് താൽപര്യമെന്നാണ് വിമർശനം. അതിഥികളോട് സംസാരിക്കുന്നതിനിടെ ഇ‌‍‌ടയ്ക്കിടെ തന്നെക്കുറിച്ചും ഭർത്താവ് ശ്രീനിഷിനെക്കുറിച്ചും പേളി സംസാരിക്കും. ശ്രീനിഷാണെങ്കിൽ മിക്ക അതിഥികൾക്കും പരിചയമുള്ള ആളുമല്ല. പിന്നെ എന്തിന് പേളി ഇങ്ങനെ സംസാരിക്കുന്നു എന്നാണ് വരാറുള്ള പ്രധാന വിമർശനം.

കഴിഞ്ഞ ദിവസം ഫഹദ് ഫാസിൽ, അൽത്താഫ് സലിമും പേളിയുടെ ഷോയിൽ അതിഥിയായെത്തി. പൊതുവെ അധികം സംസാരിക്കാത്തവരാണ് ഫഹദും അൽത്താഫും. പേളിയുടെ പല ചോ​ദ്യങ്ങൾക്കും കുറച്ച് വാക്കുകളിൽ മാത്രം ഉത്തരം. അൽത്താഫ് സംവിധാനം ചെയ്ത് ഫഹദ് നായകനായെത്തുന്ന ഓടും കുതിര ചാടും കുതിര എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായാണ് ഇരുവരും അഭിമുഖത്തിനെത്തിയത്.

Fahadh Faasil   Pearle Maaney
Photo Credit: Youtube / Pearle Maaney

സിനിമയെക്കുറിച്ചും കരിയറിനെക്കുറിച്ചുമെല്ലാം പേളി ചോ​ദിക്കുന്നുണ്ട്. എന്നാൽ ഇരുവർക്കും കുറച്ച് വാക്കുകളിലേ മറുപടിയുള്ളൂ. രണ്ട് ഇൻട്രൊവേർട്ട്സിനെ വെച്ച് ഒരു മണിക്കൂറിലേറെയുള്ള അഭിമുഖം നടത്തിയ പേളിയെ സമ്മതിക്കണമെന്ന് ആരാധകർ പറയുന്നു. അതേസമയം ഫഹദിന്റെ ചില ചോദ്യങ്ങളിൽ പേളി കുഴഞ്ഞു. അൽത്താഫ് നല്ല നടനും സംവിധായകനുമാണെന്ന് പേളി പറഞ്ഞപ്പോൾ ഏത് സിനിമ കണ്ടിട്ടാണ് അങ്ങനെ തോന്നിയതെന്ന് ഫഹദ് ചോദിച്ചു.

ഇതിന് പേളിക്ക് ഉത്തരമില്ലായിരുന്നു. തമാശകൾ പറഞ്ഞ് പേളി വിഷയം മാറ്റി. റെഡിറ്റിൽ ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെ‌ട്ടിട്ടുണ്ട്. അൽത്താഫ് സംസാരിക്കുമ്പോൾ പേളി ശ്രദ്ധിക്കാത്തതും ഫഹദ് തമാശ രൂപേണ ചൂണ്ടിക്കാട്ടി. പേളി യഥാർത്ഥത്തിൽ കാര്യമായ തയ്യാറെടുപ്പൊന്നുമില്ലാതെയാണ് അഭിമുഖങ്ങൾ ചെയ്യുന്നതെന്നാണ് റെഡിറ്റിലെ വിമർശനം. ഫഹദ് നെെസായി തെറ്റ് ചൂണ്ടിക്കാണിച്ചു, ഇത്തവണ പേളിക്ക് പിടിച്ച് നിൽക്കാനായില്ലെന്നും റെഡിറ്റിൽ വാദമുണ്ട്.

രഞ്ജിനി ഹരിദാസുമായി പേളിയെ താരതമ്യം ചെയ്യുന്നവരുമുണ്ട്. രഞ്ജിനിയുടെ പുതിയ ഷോ അടുത്തിടെയാണ് തുടങ്ങിയത്. ദ ​ഗ്രീൻ റൂം എന്നാണ് ഷോയുടെ പേര്. വർഷങ്ങൾക്ക് ശേഷം പ്രിയ അവതാരക ഓൺലെെൻ മീ‍ഡിയ രം​ഗത്തേക്ക് വന്നപ്പോൾ വലിയ സ്വീകാര്യത ലഭിച്ചു. രഞ്ജിനി വളരെ പ്രൊഫഷണലായാണ് അഭിമുഖങ്ങൾ കെെകാര്യം ചെയ്യുന്നതെന്നാണ് നെറ്റിസൺസ് പറയുന്നത്. കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് രഞ്ജിനി ഹരി​ദാസിപ്പോൾ. ടൊവിനോ തോമസ്, കെഎസ് ചിത്ര എന്നിവരാണ് ഷോയിൽ ഇതുവരെ അതിഥികളായെത്തിയത്. മലയാളത്തിലെ ഏറ്റവും മികച്ച ആങ്കാറായിരുന്ന രഞ്ജിനി ഹരിദാസ് കരിയറിൽ മോശം സമയത്തായിരുന്നപ്പോഴാണ് പേളി മാണി വളർന്നത്. ബി​ഗ് ബോസിലൂടെയുള്ള ജനപ്രീതി രഞ്ജിനിക്ക് ഏറെ ഉപകരിച്ചു. ബി​ഗ് ബോസ് മലയാളം ഒന്നാം സീസണിൽ രഞ്ജിനിയും പേളി മാണിയും മത്സരാർത്ഥികളായി എത്തിയിരുന്നു. പേളിക്കാണ് ഷോയിൽ ജനപിന്തുണ ലഭിച്ചത്.

More from Filmibeat

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X