ക്യൂട്ട്നെസ്സോ സ്നേഹമോ അല്ല ഡോമിനേഷനാണ്..., ആലിയയേയും നിരാശപ്പെടുത്തി; രൺബീർ കപൂറിനെ വിമർശിച്ച് ആരാധകർ!
നെപ്പോ കിഡ്ഡെന്ന പട്ടം കിട്ടാത്ത ചുരുക്കം ചില ബോളിവുഡ് സ്റ്റാർ കിഡ്സിൽ ഒരാളാണ് ആലിയ ഭട്ട്. മാത്രമല്ല ബോളിവുഡിൽ നിലവിൽ ഏറ്റവും നല്ല കരിയർ ഗ്രാഫുള്ളതും ആലിയയ്ക്കാണ്. കുടുംബത്തിന്റെ പേരോ പിതാവിന്റെ പെരുമയോ അല്ല ഹോളിവുഡിലേക്ക് വരെ നടിക്ക് വഴിതെളിച്ച് കൊടുത്തത്. കഠിനാധ്വാനവും കഴിവും തന്നെയാണ്. മുപ്പത്തിരണ്ടുകാരിയായ നടി താര റാണി പട്ടവും രൺബീറിന്റെ ഭാര്യ റോളും റാഹയുടെ അമ്മ വേഷവും മനോഹരമായാണ് ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത്.
ഈ വരുന്ന പതിനഞ്ചാം തിയ്യതി താരം മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കും. പിറന്നാളിന് ഇനിയും രണ്ട് ദിവസം അവശേഷിക്കുന്നുണ്ടെങ്കിലും ആരാധകരും സഹപ്രവർത്തകരുമെല്ലാം പ്രീ-ബെർത്ത് ഡെ ഫങ്ഷനുകൾ താരത്തിനായി നടത്തി കഴിഞ്ഞു.

അത്തരത്തിൽ നടന്നൊരു പ്രീ-ബെർത്ത് ഡെ ഫങ്ഷന്റെ വീഡിയോയാണ് വൈറലാകുന്നത്. മീഡിയയ്ക്കൊപ്പം നടി പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്. ആലിയയ്ക്കൊപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ ഭർത്താവ് രൺബീറും എത്തിയിരുന്നു. പാപ്പരാസികൾ പകർത്തിയ വീഡിയോ വൈറൽ ഭയാനി എന്ന സോഷ്യൽമീഡിയ പേജിലാണ് പ്രത്യക്ഷപ്പെട്ടത്. പിറന്നാൾ കേക്ക് ആലിയയ്ക്ക് നൽകിയത് രൺബീറാണ്.
കേക്ക് സ്പൂണിൽ രൺബീർ തനിക്ക് നേരെ നീട്ടുന്നത് കണ്ട് ആലി. കഴിക്കാനായി വാ തുറന്നു. എന്നാൽ കേക്ക് വായിൽ നൽകാതെ ആലിയയുടെ മൂക്കിൽ തേക്കുകയാണ് രൺബീർ ചെയ്തത്. ശേഷം സ്പൂൺ ഉപേക്ഷിച്ച് രൺബീർ ക്യാമറ ആംഗിളിൽ നിന്നും മാറി. ശേഷം മൂക്കിന് മുകളിലായി പറ്റിയ കേക്ക് ആലിയ എടുത്ത് കഴിച്ചു.
കേക്ക് രൺബീറിന്റെ കയ്യിൽ നിന്നും വാങ്ങി കഴിക്കാൻ സാധിക്കാതെ പോയതിന്റെ നിരാശ ആലിയയുടെ മുഖത്ത് വ്യക്തമായിരുന്നു. പ്രതീക്ഷിച്ചതിന് വിപരീതമായാണ് ഭർത്താവ് പെരുമാറിയത് എന്നതുകൊണ്ട് തന്നെ അതുവരെ ആലിയയുടെ മുഖത്തുണ്ടായിരുന്ന ചിരി മായുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോ വൈറലായതോടെ പ്രതീക്ഷിച്ചതുപോലെ രൺബീറിനെ വിമർശിച്ചുള്ളതായിരുന്നു കമന്റുകൾ ഏറെയും.
നല്ലൊരു ആഘോഷത്തിൽ ആലിയയെ നിരാശപ്പെടുത്തുന്ന പ്രവൃത്തി ചെയ്യരുതായിരുന്നുവെന്നാണ് ഏറെയും കമന്റുകൾ. രൺബീറിന്റെ പ്രവൃത്തി തമാശയായോ ക്യൂട്ട്നെസ്സായോ സ്നേഹമായോ തോന്നിയില്ലെന്നും ആനിമൽ എന്നത് തന്റെ സിനിമാ പേര് മാത്രമല്ലെന്ന് നടൻ തെളിയിച്ചെന്നും കമന്റുകളുണ്ട്. രൺബീർ അമിതമായി അധികാരം ചെലുത്തുന്നവനും സ്നേഹമില്ലാത്ത വ്യക്തിയുമാണ് തോന്നിയതെന്നും കമന്റുകളുണ്ട്.

ചിലർ രൺബീറിന്റെ പ്രവൃത്തി ആലിയയെ അപമാനിക്കുന്നതിന് സമമായിരുന്നുവെന്നും കുറിച്ചു. മുമ്പും രൺബീർ ആലിയയോട് പെരുമാറുന്ന രീതി വിമർശിക്കപ്പെട്ടിട്ടുണ്ട്. വിവാഹത്തിന് മുമ്പും ശേഷവും ടോക്സിക്കായ പെരുമാറ്റത്തിൽ രൺബീർ മാറ്റം വരുത്തിയിട്ടില്ലെന്നും പ്രേക്ഷകർ കുറിക്കുന്നു. പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ആലിയ പീച്ച് നിറത്തിലുള്ള ഫ്ലോറൽ കുർത്ത ധരിച്ചാണ് എത്തിയത്. നോ മേക്കപ്പ് ലുക്കിൽ നടി അതീവ സുന്ദരിയായിരുന്നു.
ന്യൂട്രൽ ടോണുള്ള കാഷ്വൽ ഷർട്ടും ട്രൗസറുമായിരുന്നു രൺബീർ ധരിച്ചത്. സംവിധായകൻ മഹേഷ് ഭട്ടിന്റെയും സോണി റസ്താന്റെയും മകളാണ് ആലിയ. 1999ൽ പുറത്തിറങ്ങിയ അക്ഷയ് കുമാർ സിനിമ സംഘർഷിൽ ബാലതാരമായിട്ടായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് വർഷങ്ങൾക്കുശേഷം കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ നായികയായി രണ്ടാം വരവ് നടത്തി.
അതിനുശേഷം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡിൽ കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ പരീക്ഷണം നടത്തുന്ന നായിക കൂടിയാണ് ആലിയ. 2014ൽ ഹൈവെ റിലീസ് ചെയ്തശേഷമാണ് ആലിയയിലെ അഭിനേത്രിയെ പ്രേക്ഷകർ സ്വീകരിച്ച് തുടങ്ങിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഇതിനോടകം താരം നേടി കഴിഞ്ഞു.


Click it and Unblock the Notifications











