പ്രായം മറയ്ക്കാനോ? പൃഥ്വിരാജിന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് വാദം; അന്ന് മുടി കാെഴിഞ്ഞപ്പോൾ

By Desk

കരിയറിൽ ഒന്നിന് പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ് ന‌ടൻ പൃഥ്വിരാജ്. എമ്പുരാനുമായി ബന്ധപ്പെട്ടുണ്ടായ വിവാ​ദം ചെറുതായെന്ന് ഉലച്ചെങ്കിലും ഇന്ന് താരം ഇത് കാര്യമാക്കുന്നില്ല. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. മോളിവുഡിൽ ഇപ്പോഴും ഏറ്റവും സ്റ്റെലിഷ് ആയ നടൻമാരിലൊരാളാണ് പൃഥ്വിരാജ്. യുവനടൻമാർക്ക് പോലും പൃഥ്വിയുടെ ലുക്കിനൊപ്പം പിടിച്ച് നിൽക്കാൻ പറ്റുന്നില്ലെന്ന് ആരാധകർ പറയാറുണ്ട്. ഹെയൽ സ്റ്റെെലും ഫിറ്റ്നെസുമെല്ലാം എപ്പോഴും ശ്രദ്ധിക്കുന്ന താരം.

തനിക്ക് ലഭിക്കുന്ന ജനശ്രദ്ധയിലും താര പരിവേഷത്തിലും ബോധവാനാണ് പൃഥ്വി. താരപദവി ലഭിച്ച ശേഷം പ്രത്യേകിച്ചും. പൃഥ്വി ലുക്കിൽ കൊടുക്കുന്ന ശ്രദ്ധയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. പൃഥ്വി മുഖത്ത് എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് റെഡിറ്റ് യൂസേർസ് വാദിക്കുന്നു. പൃഥ്വിരാജ് ഫില്ലറുകൾ ഉപയോ​ഗിച്ചെന്ന് തോന്നുന്നെന്നാണ് വാദം.

Prithviraj

43 കാരനാണ് പൃഥ്വിരാജ്. പ്രായം മുഖത്തുണ്ടാക്കിയ ചുളിവുകൾ മറയ്ക്കാൻ ഇന്ന് പല സെലിബ്രിറ്റികളും ബോടോക്സും ഫില്ലറുകളും ഉപയോ​ഗിക്കുന്നുണ്ട്. പൃഥ്വിരാജും ഈ വഴി സ്വീകരിച്ചിരിക്കാമെന്നാണ് വാദം. കഴിഞ്ഞ ദിവസം വാരണാസി എന്ന സിനിമയുടെ ഇവന്റിന് എത്തിയപ്പോഴുള്ള പൃഥ്വിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഈ ദൃശ്യങ്ങളിലെ പൃഥ്വിരാജിന്റെ മുഖവും പഴയ ഫോട്ടോകളും താരതമ്യം ചെയ്താണ് ചർച്ച.

എന്നാൽ അഭ്യൂഹങ്ങൾക്കപ്പുറം ഇതേക്കുറിച്ച് വ്യക്തമായ വിവരമില്ല. വളരെ ചെറിയ പ്രായം മുതൽ പ്രേക്ഷകർ കാണുന്നതാണ് പൃഥ്വിരാജിനെ. ഇരുപതുകളുടെ തു‌ടക്കത്തിൽ തന്നെ വളരെ പക്വതയുള്ള നായക വേഷങ്ങൾ ചെയ്തു. ഇക്കാലയളവിനിടെ പൃഥ്വിയുടെ ലുക്കിൽ മാറ്റം വന്നിട്ടുണ്ടെന്ന് വ്യക്തമാണ്. 2006-207 ആകുമ്പോഴേക്കും പൃഥ്വിയു‌ടെ ഹെയർ സ്റ്റെെൽ മാറി. നെറ്റി വല്ലാതെ കയറിത്തുടങ്ങിയ കാലമായിരുന്നു ഇത്.

Prithviraj

മൊഴി, നിനെെത്താലെ ഇനെെക്കും, കങ്കാരു തുടങ്ങിയ സിനിമകളിൽ ഈ വ്യത്യാസം കാണാം. ഒരു ഘട്ടത്തിൽ പൃഥ്വി ഫിറ്റ്നെസിൽ വലിയ ശ്രദ്ധ നൽകി. 2008 ൽ പുറത്തിറങ്ങിയ ലോലിപോപ്പ് എന്ന സിനിമയിൽ താരത്തിന് വലിയ മേക്കോവർ വന്നു. പിന്നീടിങ്ങോട്ട് പുതിയ മുഖം, പോക്കിരിരാജ തുടങ്ങിയ സിനിമകളിൽ ഈ ഫിറ്റ്നെസ് നിലനിർത്തി. നടൻ ഹെയർ കെയറിന് ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ടാകാനും സാധ്യതയുണ്ടെന്ന് വാദമുണ്ട്. പണ്ടത്തെ ഹെയർ സ്റ്റെെൽ അല്ല ഇന്ന് പൃഥ്വിരാജിന്.

വിലായത്ത് ബുദ്ധയാണ് മലയാളത്തിൽ പൃഥ്വിരാജിന്റെ പുതിയ സിനിമ. ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ജിആർ ഇന്ദു​ഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയായെത്തുന്നത്. ചന്ദന മോഷ്ടാവായ ഡബിൾ മോഹനായി പൃഥ്വിരാജെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്.

ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം എമ്പുരാൻ വിജയമായെങ്കിലും വിവാദങ്ങൾ ഈ വിജയത്തിന് മങ്ങലേൽപ്പിച്ചു. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത സിനിമയുമായിരുന്നു ഇത്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X