എലിസബത്ത് ഫ്ലവറല്ല ഫയർ, ചെയ്ത പാപങ്ങൾക്ക് വില നൽകാതെ ഭൂമി വിട്ട് ആരും പോയിട്ടില്ല; ബാലയെ വിമർ‌ശിച്ച് കമന്റുകൾ!

എന്തുകൊണ്ട് നടൻ ബാലയും എലിസബത്ത് ഉദയനും വേർപിരി‍ഞ്ഞുവെന്നത് അടുത്തിടെ വരെ ഇരുവരുടെയും ആരാധകർക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ബാല തിരികെ എത്തി വൈകാതെയാണ് ഇരുവരും ബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞത്. അതിനുള്ള കാരണം ബാലയോട് പലപ്പോഴായി ആരാധകരും മീ‍ഡിയയും ചോദിച്ചുവെങ്കിലും നടൻ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം നടനിൽ നിന്നും താൻ നേരിട്ട ദുരിതങ്ങൾ എലിസബത്ത് തുറന്ന് പറഞ്ഞപ്പോഴാണ് സത്യങ്ങൾ എല്ലാവരും അറിയുന്നത്.

മാനസീകവും ശാരീരികവുമായ ഉപദ്രവങ്ങൾ ബാലയിൽ നിന്നും പരിധി വിട്ട് നേരിടേണ്ടി വന്നപ്പോഴാണ് ബന്ധം ഉപേക്ഷിക്കാൻ എലിസബത്ത് തയ്യാറായത്. എന്നാൽ ഒന്നും പുറത്ത് പറയാനോ അധികൃതരോട് പരാതിപ്പെടാനോ കഴിയുന്ന അവസ്ഥയിലുമായിരുന്നില്ല.

Elizabeth Udayan bala

സ്വകാര്യ ദൃശ്യങ്ങൾ പകർത്തിവെച്ച് അത് പുറത്ത് വിടുമെന്ന് ബാല ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതിനാലാണ് ഒന്നും തുറന്ന് പറയാൻ ധൈര്യം ഇല്ലാതെ പോയതെന്നുമാണ് എലിസബത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. ​ഗുരുതര ആരോപണങ്ങളാണ് ബാലയ്ക്കെതിരെ എലിസബത്ത് ഉന്നയിച്ചത്. എന്നാൽ എലിസബത്ത് നിയമപരമായി തന്റെ ഭാര്യയായിരുന്നില്ലെന്നാണ് ബാല ആവർ‌ത്തിച്ച് പറയുന്നു.

ഇരുവരും ആ​ഘോഷമായി വിവാഹ ചടങ്ങ് നടത്തിയിരുന്നുവെങ്കിലും രജിസ്റ്റർ ചെയ്തിരുന്നില്ല. ജാതകത്തിൽ പ്രശ്നങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം രജിസ്റ്റർ ചെയ്യാൻ സമ്മതിക്കാതിരുന്നതും ബാല തന്നെയാണെന്നാണ് എലിസബത്ത് കഴിഞ്ഞ ​ദിവസം വെളിപ്പെടുത്തിയത്. ബാലയുമൊത്തുള്ള ജീവിതത്തിനുശേഷം വി​ഷാദരോ​​ഗം അടക്കമുള്ളവ എലിസബത്തിനെ അലട്ടുന്നുണ്ട്.

അഹമ്മദാബാദിൽ ഡോക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന എലിസബത്ത് സ്ട്രസ്സും ഡിപ്രഷനും മൂലം തളർന്നതിനാൽ നാട്ടിൽ‌ വിശ്രമത്തിലാണ്. എലിസബത്തുമായുള്ള ബന്ധം അവസാനിപ്പിച്ച് വൈകാതെ തന്നെ ബാല വീണ്ടും വിവാഹിതനായിരുന്നു. നടന്റെ അമ്മാവന്റെ മകളായ കോകിലയാണ് ഇപ്പോൾ ബാലയുടെ ഭാര്യ. എലിസബത്തിന്റെ വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ചർച്ചയാകുമ്പോഴും ബാലയും ഇപ്പോഴത്തെ ഭാര്യ കോകിലയും യുട്യൂബ് ചാനലുമായി ആക്ടീവാണ്.

കൊച്ചിയിൽ നിന്നും വൈക്കത്തേക്ക് താമസം മാറിയശേഷമാണ് ബാലയും കോകിലയും യുട്യൂബ് ചാനൽ ആരംഭിച്ചത്. അമ്പതിനായിരത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ ഏറ്റവും പുതിയതായി കോകിലയുടെ കുക്കിങ് വീഡിയോയാണ് ബാല പങ്കുവെച്ചത്.

Elizabeth Udayan bala

കോകിലയെ വിവാഹം ചെയ്തതിനോട് തുടക്കത്തിൽ താരത്തിന്റെ പ്രേക്ഷകർക്ക് എതിർപ്പായിരുന്നുവെങ്കിലും പിന്നീട് കോകിലയുടെ വീഡിയോയും അഭിമുഖങ്ങളും കണ്ടതോടെ ബാല-കോകില ജോഡിയെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു. അതിനിടയിലാണ് എലിസബത്ത് വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായി എത്തിയത്.

ഇതോടെ യുട്യൂബ് ചാനൽ പല പ്രേക്ഷകരും അൺസബ്സ്ക്രൈബ് ചെയ്തു. മാത്രമല്ല കമന്റ് ബോക്സ് മുഴുവൻ ബാലയ്ക്കും കോകിലയ്ക്കുമെതിരെ തിരി‍ഞ്ഞു. എലിസബത്തിന് നീതി കിട്ടാൻ‌ അവർക്കൊപ്പം ഞങ്ങൾ‌ നിൽക്കുമെന്നാണ് കമന്റുകൾ ഏറെയും. ചെയ്ത പാപങ്ങൾക്ക് വില നൽകാതെ ഭൂമി വിട്ട് ആരും പോയിട്ടില്ലെന്നും ക്യാമറയ്ക്ക് മുമ്പിൽ നിന്ന് കാണിക്കുന്ന അഭിനയം അവസാനിപ്പിക്കാനും ചിലർ നടനെ വിമർശിച്ച് കുറിച്ചത്.

ബാലയെ പോലൊരു നടനെതിരെ പ്രതികരിക്കാൻ ധൈര്യം കാണിച്ചതിന് എലിസബത്തിനെ പ്രശംസിച്ചും പിന്തുണച്ചും കമന്റുകളുണ്ട്. എലിസബത്ത് ഫ്ലവറല്ല ഫയർ, ജസ്റ്റിസ് ഫോർ എലിസബത്ത് എന്നിങ്ങനേയും കമന്റുകളുണ്ട്. ബാലയ്ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടും പ്രേക്ഷകരിൽ ചിലർ രം​ഗത്തെത്തി.

ബാലയുടെ ആദ്യ ഭാര്യ അമൃതയും നടനൊപ്പം ദാമ്പത്യ ജീവിതം നയിച്ചിരുന്ന കാലത്ത് വലിയ ദുരിതങ്ങൾ അനുഭവിച്ചിരുന്നു. അമൃതയും അടുത്തിടെയാണ് ബാലയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. അടുത്തിടെ വരെ മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം അമൃതയ്ക്കും കുടുംബത്തിനും എതിരെ ബാല അഭിമുഖങ്ങൾ നൽകാറുണ്ടായിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X