ദേവയും കൺമണിയും മറ്റൊരു സ്ഥലത്ത്, പാടാത്ത പൈങ്കിളിയുടെ കഥ മാറുന്നു, പ്രേക്ഷകർക്ക് ഒരു ആവശ്യം മാത്രം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ7 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. പുതുമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തുടക്കത്തിൽ ലഭിച്ചത്. സൂരജ് സണ്ണും മനീഷയുമായിരുന്നു പാടാത്ത പൈങ്കിളിയിൽ പ്രധാന കഥാപാത്രങ്ങളായ ദേവയേയും കൺമണിയേയും അവതരിപ്പിച്ചത്. തുടക്കത്തിൽ തന്നെ താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സൂരജിനേയും മനീഷയേയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയായിരുന്നു കണ്ടിരുന്നത്. ഇവരോടൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും പരമ്പരയിൽ എത്തുന്നുണ്ട്

കൺമണി എന്ന പാവം പെൺകുട്ടിയുടേയും ദേവ എന്ന യുവാവിന്റേയും ജീവിതത്തിലൂടേയാണ് പാടാത്ത പൈങ്കിളി മുന്നോട്ട് പോകുന്നത്. സമ്പന്ന കുടുംബത്തിലെ അംഗമാണ് ദേവ. വീട്ടിലെ ജോലിക്കാരിയായിരുന്നു കൺമണി. അവിചാരിതമായി ഇരുവരു വിവാഹം കഴിക്കുന്നതോടെയാണ് പാടാത്ത പൈങ്കിളിയുടെ കഥ മാറുന്നത്. കൺമണിയുടേയും ദേവയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

 സൂരജ്  പിൻമാറി

മികച്ച പ്രേക്ഷക സ്വീകാര്യത നേടി സംഭവബഹുലമായി പരമ്പര മുന്നോട്ട് പോകുമ്പോഴായിരുന്നു സൂരജ് സൺ സീരിയലിൽ നിന്ന് പിൻമാറുന്നത്. ഇത് പരമ്പരയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സൂരജ് സീരിയലിൽ നിന്ന് പിൻമാറുന്നത്. ഇത് ആരാധകർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. നടനെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്ത് എത്തുകയായിരുന്നു. സീരിയലിൽ നിന്ന് പിൻമാറിയതിന്റെ കാരണം വെളിപ്പെടുത്തി സൂരജും പാടാത്ത പൈങ്കിളി ടീമും രംഗത്ത് എത്തിയിരുന്നു. എന്നാൽ പ്രേക്ഷകർ തൃപ്തരായിരുന്നില്ല.

പുതിയ ദേവ

സൂരജിനെ പരമ്പരയിലേയ്ക്ക് മടക്കി കൊണ്ട് വരണമെന്നുള്ള ആവശ്യം പ്രേക്ഷകരുടെ ഇടയിൽ ശക്തമായ സമയത്തായിരുന്നു പുതുമുഖ താരം ലക്ജിത്ത് സൈനി ദേവയായി എത്തുന്നത്. സൂരജിനോടുള്ള രൂപസാദൃശ്യം പ്രേക്ഷകരുടെ ഇടയിൽ ചർച്ചായായിരുന്നു. എന്നാൽ നടനെ പൂർണ്ണമായി അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ല. ലക്കി സീരിയലിൽ എത്തിയിട്ടും സൂരജിനെ തിരികെ കൊണ്ട് വരണമെന്നുള്ള പ്രേക്ഷകരുടെ ആവശ്യം ശക്തമാവുകയായിരുന്നു. സൂരജ് മാറിയതോടെ പാടാത്ത പൈങ്കിളി റേറ്റിങ്ങിൽ നിന്ന് താഴെ പോവുകയും ചെയ്തു. ലക്കി മികച്ച അഭിനേതാവ് ആണെന്നും എന്നാൽ സൂരജിനെ പോലെ ദേവയാകാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്

കഥയിൽ ട്വിസ്റ്റ്

ദേവ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുമ്പോൾ, സംഭവ ബഹുലമായി പരമ്പര മുന്നോട്ട് സ‍ഞ്ചരിക്കുകയാണ്. ചതിയിൽ അകപ്പെട്ട ദേവയ്ക്ക് കൺമണിയേയും കൊണ്ട് വീട് വിട്ട് ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. അച്ഛന്റ ആവശ്യത്തെ തുടർന്നാണ് ഇരുവരും വീട്ടിൽ നിന്ന് പോകുന്നത്. ഇപ്പോഴിതാ ആരും അറിയാത്ത ഒരു സ്ഥലത്തേയ്ക്ക് കൺമണിയും ദേവയും പോകുകയാണ്. ഇരുവരും വീട് വിട്ട് ഇറങ്ങിയതിന് പിന്നാലെ ഏട്ടത്തിമാരും സഹോദരങ്ങളും കമ്പനിയുടേയും കുടുംബത്തിന്റേയും അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. മറ്റൊരു നാട്ടിൽ ജീവിതം കൈപ്പിടിയിൽ ഒതുക്കാനുള്ള ഓട്ടത്തിലാണ് ദേവയും കൺമണിയും. ഇപ്പോഴിത ഇവരുടെ ജീവിതത്തിലേയ്ക്ക് പുതിയ ഒരു കഥാപാത്രം കൂടി എത്തിയിട്ടുണ്ട്.

പ്രേക്ഷകർ പറയുന്നത്

സീരിയൽ സംഭവബഹുലമാകുമ്പോഴും പഴയ പ്രേക്ഷക സ്വീകാര്യത നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞിട്ടില്ല. രൂക്ഷ വിമർശനം തന്നെയാണ് ഇപ്പോഴും ഒരു വിഭാഗം ഉന്നയിക്കുന്നത്. പുതിയ പ്രെമോയ്ക്ക് വിമർശനമാണ് ഉയരുന്നത്. ആരുമറിയാത്ത ഒരിടത്തേയ്ക്ക് യാത്രയായി കണ്മണിയും ദേവയും... കത്തിവേഷം കെട്ടി ഈ ഏട്ടത്തിമാരും... എന്ന ക്യാപ്ഷനോടെയാണ് പ്രെമോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്യാപ്ഷനെ പോലും ട്രോളുകയാണ് പ്രേക്ഷകർ.

ട്രോളുമായി പ്രേക്ഷകർ

വേഷം കെട്ടലുകൾ ആണെന് സീരിയൽ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായതാ കത്തി വേഷം ആണെന്നും മനസ്സിലായി, ഒരു കഥയില്ലാതെ എന്തിനോ, ആർക്കോ വേണ്ടി ടെലിക്കാസ്റ്റ് ചെയ്യുന്ന സീരിയൽ ആയി മാറിക്കൊണ്ടിരിക്കുകയാണ് പാടാത്ത പൈങ്കിളി,പ്രേക്ഷകരെ വെറുപ്പിച്ചു കൊല്ലാൻ തന്നെയാണ് അപ്പോൾ പിപി ടീമിന്റെ തീരുമാനം. 5പൈസക്ക് കൊള്ളാണ്ടായി ഇത് ഇപ്പോൾ ഇതിന്റെ ഡയറക്ടർക്ക് ഒരു ബോധവും ഇല്ല എന്തൊക്കെയാ അയാൾ കാട്ടിക്കൂട്ടുന്നത്, എന്റെ പൊന്നു ഡയറക്ടർ മാമൻ പ്ലീസ് സ്റ്റോറി ഫാസ്റ്റേക്ക് ഇപ്പോൾ ഇത് ഭയങ്കര ലാഗാണ് പക്ഷേ നല്ല ത്രില്ലുണ്ട് വേഗം ആ മധുവിന് ദുബായിലേക് കേട്ടു കെട്ടിക്ക് എന്നിട്ട് കണ്മണിയും ദേവയും എല്ലാവർക്കും മുന്നിൽ ജയിച്ച്, അച്ഛൻ പറഞ്ഞ യോഗിതകൊളോട് വരാൻ കാത്തിരിക്കുന്നു,എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ,നല്ലൊരു സീരിയൽ ആയിരുന്നു. നശിച്ചു നാരാണക്കല്ല് കുത്തി എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. സൂരജിനെ മടക്കി കൊണ്ട് വരണമെന്നാണ് പ്രേക്ഷക ഇപ്പോഴും പറയുന്നത്.

പ്രെമോ വീഡിയോ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X