ഈ ബ്ലൗസ് ഇങ്ങനെയല്ല ഇടേണ്ടത്! ഇതിന് മുകളിലുള്ള ദാവണി ഉടുക്കാന്‍ മറന്നതോ? വീണ്ടും ഹണി റോസിന് പരിഹാസം

നടി ഹണി റോസിന്റെ സിനിമകളെക്കാളും ഹിറ്റ് ഉദ്ഘാടനങ്ങളാണ്. കേരളത്തില്‍ എല്ലായിടത്തും ഉദ്ഘാടനങ്ങള്‍ക്ക് എത്തുന്ന ഏകനടി ഹണിയാണെന്ന് പറയാം. മാത്രമല്ല നടിയെ കാണാന്‍ നൂറുക്കണക്കിന് ആരാധകരാണ് ഇവിടങ്ങളിലേക്ക് എത്താറുള്ളത്. തന്നെ സ്‌നേഹിക്കുന്നവരോടെല്ലാം മാന്യമായ രീതിയിലാണ് ഹണി സംസാരിക്കാറുള്ളതും.

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നടിയ്ക്ക് നിരന്തരം വിമര്‍ശനങ്ങള്‍ മാത്രമാണ് ലഭിക്കാറുള്ളത്. ഹണി ധരിക്കുന്ന മോഡേണ്‍ വസ്ത്രങ്ങളും ശരീരത്തിന്റെ ആകൃതിയുമൊക്കെയാണ് പരിഹാസങ്ങള്‍ക്ക് കാരണമാകാറുള്ളത്. എന്നാലിപ്പോള്‍ പട്ടുപാവാട ധരിച്ച് വന്നിട്ടും ഹണിയെ വിടാതെ പിന്തുടരുകയാണ് ട്രോളന്മാര്‍.

honey-rose

ഒരു ജ്വാല്ലറിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു ഹണി റോസ് എത്തിയത്. പട്ടുപാവാടയും നീല നിറമുള്ള ബ്ലൗസുമായിരുന്നു വേഷം. മാത്രമല്ല മുടിയൊക്കെ അഴിച്ച് നാടന്‍ പെണ്‍കുട്ടിയുടെ ലുക്കിലാണ് നടി എത്തിയത്. പക്ഷേ ദാവണിയ്ക്ക് ഇടുന്ന ബ്ലൗസാണ് പാവാടയുടെ കൂടെ ഹണി ധരിച്ചതെന്നും അത് മഹാബോറായി പോയെന്നും പറഞ്ഞാണ് വിമര്‍ശനവുമായി ചിലരെത്തിയത്.

അയ്യോ, ആരാണ് ഈ പാവാടയ്ക്ക് ഈ ടൈപ്പ് ബ്ലൗസ് സെറ്റ് ചെയ്ത് കൊടുത്തത്? ചേച്ചി സാരി ഉടുക്കാന്‍ മറന്നു പോയോ? സുന്ദരി ആയിട്ട് വരാം. പക്ഷെ അതിലും ഇല്ലേ മാന്യത. ഇതൊക്കെ 100% മനഃപൂര്‍വം കാണിക്കുന്നത് തന്നെയാണ്. പാവാടയ്ക്ക് ഇടുന്ന ബ്ലൗസ് ഏതാണെന്ന് പറഞ്ഞ് കൊടുക്കാന്‍ സിനിമ നടിയ്ക്ക് ആരും ഉണ്ടായില്ലേ? എവിടെ പോയാലും ഓരോ വൃത്തികെട്ട വസ്ത്ര ധാരണവും.

ഇത്രേം എക്‌സ്‌പോസ്ഡ് ആയി ഫങ്ഷന്‍സിനൊക്കെ പോകാതെ, നന്നായി ഡ്രസ്സ് ധരിച്ചു പോയാല്‍ എത്ര സുന്ദരിയാകും. ആണുങ്ങളെക്കാളും പൊതുവെ സ്ത്രീകള്‍ സൗന്ദര്യം ഉള്ളവര്‍ ആണ്. അപ്പോള്‍ നന്നായി ഒരുങ്ങി മാന്യമായി ഡ്രസ്സും ധരിച്ചാല്‍ നല്ല ചന്തമുണ്ടാകും കാണാന്‍. അങ്ങനെ അല്ലേ എല്ലാവരെയും ആകര്‍ഷിക്കേണ്ടത്?

honey-rose

ചേച്ചി സാരി ഉടുക്കാന്‍ മറന്ന് കാണും. ആരേലും ഒന്ന് ഓര്‍മ്മിക്കാമായിരുന്നു. വെച്ച് കെട്ടൊന്നുമില്ലാതെ ഒറിജിനലായി വന്നപ്പോള്‍ എന്ത് സുന്ദരിയാ കാണാന്‍, ഇതിന് മുകളിലൂടെ ഒരു ദാവണി വരൂല്ലേ? യ്യോ അറിയാഞ്ഞിട്ടു ചോയ്ച്ചതാ കേട്ടോ. ഈ ബ്ലൗസിനൊപ്പം ദാവണി കൂടി വേണമായിരുന്നു. ദാവണിയുടെ ബ്ലൗസിന്റെ സ്റ്റ്വിച്ചിങ് ഇങ്ങനെ ആണ്. ഹണിയുടെ തിരഞ്ഞെടുപ്പ് മോശമായി പോയി... എന്നിങ്ങനെ നടിയുടെ വസ്ത്രധാരണത്തെ കളിയാക്കിയും പരിഹസിച്ചും നിരവധി പേരാണ് എത്തുന്നത്.

2005 ല്‍ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നായികയായിട്ടെത്തിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും പുതിയതായി റേച്ചല്‍ എന്ന സിനിമയാണ് ഹണിയുടേതായി വരാനുള്ളത്. ചിത്രത്തില്‍ ഇറച്ചിവെട്ടുകാരിയായിട്ടാണ് നടി അഭിനയിച്ചത്.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X