'ഈ പ്രായത്തിൽ ഇയാൾക്കിത് എന്തിന്റെ കേടാണ്; പ്രിയാമണിക്ക് ഇഷ്ടമായില്ല'; ബോണി കപൂറിന് നേരെ കുറ്റപ്പെടുത്തൽ

ബോളിവുഡിൽ നിന്നും ഒന്നിന് പിറകെ ഒന്നായി മികച്ച അവസരങ്ങൾ മികച്ച അവസരങ്ങൾ ലഭിച്ച് കൊണ്ടിരിക്കുകയാണ് നടി പ്രിയാമണിക്ക്. കരിയറിലെ തു‌‌ടക്ക കാലത്തുണ്ടായ അവ​ഗണനയ്ക്കും മാറ്റി നിർത്തലുകൾക്കും മറുപടിയെന്നോണം കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തേക്ക് പ്രിയാമണി ഇന്നെത്തി. ഷാരൂഖ് ഖാനൊപ്പം ജവാനിൽ മികച്ച വേഷമാണ് പ്രിയാമണിക്ക് ലഭിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ആർട്ടിക്കിൾ 370 എന്ന സിനിമ വൻ ഹിറ്റായി.

അജയ് ദേവ്​ഗൺ നായകനായ മൈദാൻ ആണ് നടിയുടെ പുതിയ സിനിമ. ഹിന്ദി ഭാഷ നന്നായി വഴങ്ങുന്നതാണ് പ്രിയാമണിക്ക് ബോളിവുഡ് കരിയറിൽ തുണയാകുന്നത്. വിവാഹശേഷം നടിമാർക്ക് അവസരങ്ങൾ കുറയുന്നതാണ് സിനിമാ രം​ഗത്ത് കാണുന്ന പതിവെങ്കിൽ പ്രിയാമണിക്ക് മറിച്ചാണ് സംഭവിച്ചത്. വിവാഹം വരെ കരിയറിൽ വലിയ ചലനങ്ങൾ പ്രിയാമണിക്ക് ഉണ്ടാക്കാനായില്ല. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയെങ്കിലും മുൻനിര നായിക നിരയിലേക്ക് തമിഴിലോ തെലുങ്കിലോ ഉയരാൻ പ്രിയാമണിക്ക് കഴിഞ്ഞില്ല.

Boney Kapoor  Priyamani

എന്നാൽ‌ വിവാഹ ശേഷം നടിയുടെ കരിയർ ​ഗ്രാഫിൽ വലിയ ചലനങ്ങളുണ്ടായി. നായികാ വേഷം മാത്രം ചെയ്യുന്നതിന് പകരം ശ്രദ്ധേയ വേഷങ്ങൾ ചെയ്യാൻ നടി തയ്യാറായി. ഫാമിലി മാൻ എന്ന സീരീസിലൂടെയാണ് ബോളിവുഡിൽ പ്രിയാമണിക്ക് ശ്രദ്ധ ലഭിക്കുന്നത്. ഇപ്പോഴിതാ മൈദാൻ സിനിമയുടെ ഇവന്റിനിടെയുള്ള പ്രിയാമണിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സിനിമയുടെ നിർമാതാവ് ബോണി കപൂറിനൊപ്പം പാപ്പരാസികൾക്ക് മുമ്പിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തതായിരുന്നു പ്രിയാമണി. ബോണി കപൂർ പ്രിയാമണിയെ ചേർത്ത് നിർത്തുന്നുണ്ട്. ഈ വീഡിയോ തെറ്റായ രീതിയിലാണ് ചിലർ കണ്ടത്. പ്രിയാമണിയുടെ ശരീരത്തിൽ ബോണി കപൂർ സ്പർശിച്ച രീതി തെറ്റാണെന്ന് കമന്റുകൾ വരുന്നുണ്ട്. ബോണി കപൂറിനെ അധിക്ഷേപിച്ച് കൊണ്ടാണ് കൂടുതൽ കമന്റുകളും.

Boney Kapoor  Priyamani

കിഴവന് ഇത് എന്തിന്റെ കേടാണ്, പ്രിയാമണി അൺ കംഫർട്ടബിളായി എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ. ബോണി കപൂർ എപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്, സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മക്കൾ ബോണി കപൂറിനെ പഠിപ്പിക്കണം എന്നൊക്കെ കമന്റുകൾ വന്നു.

അതേസമയം ബോണി കപൂറിനെ പിന്തുണച്ചും അഭിപ്രായം വരുന്നുണ്ട്. ബോണി പ്രിയാമണിയെ ചേർത്ത് നിർത്തുന്നത് സ്ലോ മോഷനിലാണ് കാണിക്കുന്നത്. ഇത് കൊണ്ടാണ് മോശമായി തോന്നുന്നതെന്നും ബോണി കപൂർ മാന്യമായാണ് പെരുമാറിയതെന്നും ഇവർ ചൂണ്ടിക്കാട്ടി. ബോളിവുഡിലെ പല താരങ്ങൾക്കെതിരെയും ഇത്തരം വിമർശനങ്ങൾ ഇപ്പോൾ വരാറുണ്ട്.

സോഷ്യൽ മീഡിയയിലെ കമന്റുകളോട് പ്രിയാമണി ഇതുവരെ പ്രതികരിച്ചില്ല. തനിക്ക് വരുന്ന മോശം മെസേജികൾ ബ്ലോക്ക് ചെയ്യാറാണ് പതിവെന്ന് പ്രിയാമണി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വിവാദങ്ങളിൽ നിന്നും മാറി നിൽക്കുന്ന നടിയാണ് പ്രിയാമണി. അഭിമുഖങ്ങളിൽ വളരെയധികം ഡിപ്ലോമാറ്റിക്കാണ് താരം. സിനിമകൾ തെരഞ്ഞെടുക്കുന്നതിലും പ്രിയാമണി ഇന്ന് ശ്രദ്ധാലുവാണ്. പഴയത് പോലെ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യാനും പ്രിയാമണി ഇന്ന് തയ്യാറല്ല.

More from Filmibeat

Read more about: boney kapoor priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X