'കുട്ടികളെ ആരും മോശം പറഞ്ഞിട്ടില്ല, വിമർശിച്ചത് നിങ്ങളുടെ ചിന്തകളെ, 19 മണിക്കൂർ ദേവിക വെന്റിലേറ്ററിലായിരുന്നു'

By Desk

രണ്ടാമത്തെ കുഞ്ഞിന് ഓം പരമാത്മ എന്ന് പേരിട്ടത് മുതൽ സോഷ്യൽമീ‍ഡിയ വഴി വലിയ രീതിയിൽ‌ വിമർശനവും പരിഹാസവും വിജയ് മാധവിനും ദേവിക നമ്പ്യാർക്കും ലഭിക്കുന്നുണ്ട്. പേരിലെ വ്യത്യസ്തത തന്നെയാണ് കാരണം. കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ സ്കൂളിലും കോളേജിലുമെല്ലാം പഠിക്കേണ്ട പെൺകുഞ്ഞിന് ഇത്തരത്തിൽ ഒരു പേരിട്ടതിലൂടെ ക്രൂരതയാണ് ചെയ്യുന്നതെന്നായിരുന്നു കമന്റുകൾ ഏറെയും.

വിമർശനങ്ങൾ പെരുകിയതോടെ പ്രതികരിച്ച് വിജയ് മാധവും ദേവികയും എത്തിയിരുന്നു. നല്ല ​ബോധ്യത്തോടെയാണ് കുഞ്ഞിന് പേരിട്ടതെന്നും ഭാവിയിൽ കുഞ്ഞിന് പേര് മാറ്റണമെന്ന് തോന്നിയാൽ അതിന് എതിര് നിൽക്കുകയില്ലെന്നുമാണ് ദേവികയും വിജയിയും പറഞ്ഞത്. തങ്ങളുടെ കുഞ്ഞുങ്ങളെ കുറിച്ച് മോശം കമന്റുകൾ കുറിച്ചവർക്കെതിരെയും ഇരുവരും പ്രതികരിച്ചു.

Devika Nambiar Vijay Madhav

തന്നെ കുറിച്ച് എന്ത് വേണമെങ്കിലും എഴുതുകയും പറയുകയും ചെയ്തോളൂവെന്നും കുഞ്ഞുങ്ങളേയും ഭാര്യയേയും കുടുബത്തേയും വെറുതെ വിടണമെന്നുമാണ് വിജയ് പറഞ്ഞത്. കമന്റുകൾ മറുപടി നൽകി കൊണ്ട് വിജയ് പങ്കിട് വീഡിയോ വൈറലായതോടെ ഇരുവരുടെയും ആരാധകരും പ്രേക്ഷകരും വിജയിക്കും ദേവികയ്ക്കുമുള്ള മറുപടി എന്നോണം കുറിച്ച കമന്റുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും കുട്ടികളെ കുറിച്ച് ആരും മോശം പറഞ്ഞിട്ടില്ലെന്നും വിജയിയുടേയും ദേവികയുടേയും ചിന്താ​ഗതികളെയാണ് തങ്ങൾ വിമർശിച്ചതെന്നുമാണ് ഏറെയും കമന്റുകൾ. കുഞ്ഞുങ്ങളോട് എല്ലാർക്കും സ്നേഹം മാത്രം. നിങ്ങളുടെ ചിന്താഗതിയാണ് മറ്റേണ്ടത്, പത്ത് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കുറ്റം പറയാൻ നിങ്ങളുടെ അത്ര ബുദ്ധി ഇല്ലാത്തവരല്ല ഞങ്ങളാരും. കുട്ടിയെ കുറ്റം പറഞ്ഞിട്ടില്ല.

അങ്ങനെ നിങ്ങൾ പറയുകയാണെങ്കിൽ അത് തെളിയിക്കുന്ന ഒരു കമന്റ് കാണിച്ച് തരൂ, ഈ പ്രായത്തിൽ നിങ്ങൾക്ക് ബുള്ളിയിങ് സഹിക്കാൻ കഴിയുന്നില്ല. അപ്പോൾ ഭാവിയിൽ നിങ്ങളുടെ മകൾ അനുഭവിക്കുമ്പോൾ അത് എത്ര വലുതാവുമെന്ന് നിങ്ങൾ ചിന്തിക്കുന്നില്ല, കുട്ടികളെപ്പറ്റി ആരും ഒന്നും പറഞ്ഞിട്ടില്ല. ആ മോൾ വളർന്ന് വരുമ്പോൾ അതിനുണ്ടാകുന്ന നാണക്കേടിനെ പറ്റിയാണ് എല്ലാവരും സംസാരിച്ചത് എന്നിങ്ങനെയായിരുന്നു കമന്റുകൾ.

രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുമ്പോൾ ദേവിക അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് ഡെലിവറിക്കുശേഷം പങ്കിട്ട വീഡിയോകളിൽ വിജയ് പറഞ്ഞിരുന്നു. പക്ഷെ ദേവിക വെന്റിലേറ്ററിലായിരുന്നുവെന്നത് പുതിയ വീഡിയോയിലാണ് വിജയ് വെളിപ്പെടുത്തിയത്. കമന്റുകളോട് പ്രതികരിക്കവെയാണ് കടന്നുപോയ നിർണ്ണായകമായ ഘട്ടങ്ങളെ കുറിച്ച് കൂടി ദേവിക വെളിപ്പെടുത്തിയത്.

Devika Nambiar Vijay Madhav

പ്രസവത്തിനായി ആശുപത്രിയിലായിരുന്നപ്പോൾ പത്തൊമ്പത് മണിക്കൂർ വെന്റിലേറ്റർ സപ്പോർട്ടിലായിരുന്നു ഞാൻ കിടന്നിരുന്നത്. അതുകൊണ്ട് തന്നെ ഞാൻ മരിച്ചുവെന്നാണ് സ്വയം ഞാൻ കരുതിയത്. പക്ഷെ ഞങ്ങൾ ആരും ആ സമയത്ത് ദൈവത്തെ പഴിച്ചില്ല. ആ ഘട്ടം താണ്ടി പുറത്ത് വന്ന് പുതിയൊരു ലൈഫ് ഈശ്വരൻ തന്നല്ലോയെന്ന് മാത്രമാണ് ചിന്തിച്ചത് എന്നാണ് ജീവിതത്തിലെ ഏറ്റവും മോശം സമയത്തെ അതിജീവിച്ച കഥ വെളിപ്പെടുത്തി ദേവിക പറഞ്ഞത്. പ്രസവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ദേവികയ്ക്ക് വാട്ടർ ബ്രേക്കായത്.

വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് എടുത്ത് കൊണ്ട് ഓടുകയായിരുന്നുവെന്ന് വിജയ് തന്നെ കുഞ്ഞ് പിറന്നശേഷം പങ്കിട്ട ആദ്യ വീഡിയോയിൽ തന്നെ പറഞ്ഞിരുന്നു. ആദ്യത്തേത് സുഖപ്രസവമായിരുന്നുവെന്നും രണ്ടാമത്തെ അത്ര സുഖമുള്ളതായിരുന്നില്ലെന്നുമാണ് വിജയ് അന്ന് പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X