'അച്ഛന്റെയല്ലേ മകൾ; മക്കളിൽ മറ്റുള്ളവർക്ക് കുറച്ചെങ്കിലും നന്മയുണ്ട്'; ദിയ കൃഷ്ണയ്ക്കെതിരെ വ്യാപക വിമർശനം
കഴിഞ്ഞ കുറച്ച് നാളുകളായി കൃഷ്ണകുമാറിന്റെ കുടുംബം വിവാദങ്ങളിലാണ്. കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വിനയാകുന്നത് ഇദ്ദേഹത്തിന്റെ കുടുംബത്തിനാണ്. അടുത്തിടെ കൃഷ്ണകുമാറിന്റെ ജാതീയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. പഴയ കാലത്ത് വീട്ടിൽ ജോലിക്കാർക്ക് കുഴി കുത്തി അതിൽ കഞ്ഞി നൽകിയ ഓർമ്മകളാണ് കൃഷ്ണകുമാർ പങ്കുവെച്ചത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ കൃഷ്ണകുമാറിനെതിരെ വ്യാപക വിമർശനം വന്നു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരസ്യമായി രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായി. റിയാസ് സലിം, പ്രാപ്തി എലിബസത്ത് തുടങ്ങിയവരാണ് താര കുടുംബത്തെ രൂക്ഷമായി വിമർശിച്ചത്. ഇതിനെതിരെ ആഹാന കൃഷ്ണ, ദിയ കൃഷ്ണ തുടങ്ങിയവർ രംഗത്ത് വരികയും ചെയ്തു. വിവാദങ്ങൾ ദിവസങ്ങൾക്കുള്ളിൽ കെട്ടടങ്ങിയെന്നാണ് കരുതിയതെങ്കിലും സംഭവിക്കുന്നത് മറിച്ചാണ്.

കൃഷ്ണകുമാറിനെ പോലെയുള്ള മോശം ചിന്താഗതികളാണ് മക്കളും വെച്ച് പുലർത്തുന്നതെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയാണ് ഇതിന് കാരണമായത്. ലണ്ടൻ യാത്രയ്ക്കിടെ ദിയ കൃഷ്ണ പങ്കുവെച്ച വീഡിയോയാണിത്. ദിയയുടെ പിതാവ് കൃഷ്ണകുമാർ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് വീഡിയോയിൽ കാണാം.
ഇനി ഇവർക്ക് മണ്ണിൽ ഇട്ട് കൊടുത്തു എന്ന് പറഞ്ഞ് അതൊരു പ്രശ്നമാകുമോ. വീട്ടിൽ നിന്ന് ഒരു പ്ലേറ്റ് കൊണ്ട് വരാമായിരുന്നു. എന്ന് പരിഹാസച്ചുവയിൽ ദിയ കൃഷ്ണ പറയുന്നുണ്ട്. ദിയയുടെ വാക്കുകൾക്ക് നേരെ വ്യാപക വിമർശനമാണ് വരുന്നത്. മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ഒരുപോലെ കാണണമെന്നാണോ ദിയ ഉദ്ദേശിച്ചത്, കൃഷ്ണകുമാറിന്റെ മകൾ തന്നെ, വർഗീയതയും ജാതീയതയും അതുപോലെ മകൾക്കും കിട്ടിയിട്ടുണ്ടെന്ന് കമന്റുകൾ വന്നു.

'നല്ല വർഗീയതയുള്ള കൊച്ചാണിത്, ബാക്കിയുള്ള മക്കൾക്ക് ഇത്തിരിയെങ്കിലും നന്മയുണ്ട്,' എന്നാണ് ഒരാളുടെ കമന്റ്. ദിയയുടെ സോഷ്യൽ മീഡിയ പേജ് അൺഫോളോ ചെയ്യണമെന്നും ആഹ്വാനം വന്നു. വിമർശനങ്ങളോട് ദിയ കൃഷ്ണ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദിയയെ അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്. തന്റെ കുടുംബത്തിന് നേരെ വിമർശനം ഉന്നയിച്ച റിയാസ് സലിം, പ്രാപ്തി എലിസബത്ത് എന്നിവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് നേരത്തെ ദിയ കൃഷ്ണ പ്രതികരിച്ചത്.
എന്റെ വീടിന് നേരെ കുരച്ച പട്ടിയുടെ വാല് മുറിഞ്ഞു എന്നാണ് റിയാസ് സലിമിനെ പരോക്ഷമായി വിമർശിച്ച് കൊണ്ട് ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജനശ്രദ്ധ ലഭിക്കുന്നവർക്കെതിരെ സംസാരിച്ച് ഫോളോവേഴ്സിനെ കൂട്ടാനാണ് ഇവർ ശ്രമിക്കുന്നതെന്നും ദിയ കൃഷ്ണ ആരോപിച്ചു.
കൃഷ്ണകുമാറിന്റെ നാല് മക്കളിൽ മിക്കപ്പോഴും ചർച്ചയാകാറ് ദിയ കൃഷ്ണയാണ്. അച്ഛന്റെ രാഷ്ട്രീയ നിലപാടുകളെ അനുകൂലിച്ച് കൊണ്ട് ചില പോസ്റ്റുകളും ദിയ കൃഷ്ണ നേരത്തെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം തനിക്കോ സഹോദരിമാർക്കോ രാഷ്ട്രീയ നിലപാടുകളിലെന്നാണ് ദിയയുടെ ചേച്ചി അഹാന കൃഷ്ണ ആവർത്തിക്കാറുള്ളത്.
ഇതാദ്യമായല്ല കൃഷ്ണകുമാറിന്റെ കുടുംബം വിവാദങ്ങളിൽ അകപ്പെടുന്നത്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് പലപ്പോഴും ഇതിന് കാരണമാകാറുള്ളത്. തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ അഹാനയ്ക്ക് സിനിമകളിൽ അവസരം നിഷേധിക്കപ്പെടുന്നെന്ന് നേരത്തെ കൃഷ്ണകുമാർ പറഞ്ഞിട്ടുണ്ട്. അടിയാണ് അഹാനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടി. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ നായകനായെത്തിയത്.


Click it and Unblock the Notifications