'അച്ഛൻ രണ്ട് കെട്ടി മകനും അത് തന്നെ ആവർത്തിക്കുന്നു, സാമിനും ചായിക്കുമിടയിലെ മൂന്നാമത്തെയാൾ ശോഭിതയായിരുന്നു'
രണ്ട് വർഷം മുമ്പാണ് സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യ അക്കിനേനിയും അവരുടെ നാല് വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചിതരായത്. ഏഴ് വർഷത്തോളം പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. അതുകൊണ്ട് തന്നെ സാമും ചായിയും വേർപിരിഞ്ഞത് ഇരുവരുടെയും ആരാധകർക്കും ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ചശേഷം ഇരുവരും അവരുടെ കരിയറിൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോയി. അതിനിടയിൽ നാഗചൈതന്യ വീണ്ടും പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചു.
പ്രണയിനിയുടെ പേരിന്റെ സ്ഥാനത്ത് കേട്ടത് നടി ശോഭിത ധൂലിപാലയുടെ പേരായിരുന്നു. ആദ്യമൊക്കെ വെറും ഗോസിപ്പുകൾ മാത്രമായി അവയെല്ലാം ചിരിച്ച് തള്ളി. കാരണം നാഗചൈതന്യയുടെ ഭാര്യയുടെ സ്ഥാനത്ത് സാമന്തയെ അല്ലാതെ വേറെ ആരെയും സങ്കൽപ്പിക്കാൻ ആരാധകർക്ക് കഴിഞ്ഞിരുന്നില്ല.

എന്നാലിപ്പോൾ കേട്ടപ്പോൾ ഗോസിപ്പുകൾ സത്യമായിരിക്കുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ കുറച്ച് മുമ്പ് നാഗാർജുന സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ലളിതവും സുന്ദരവുമായി നടന്ന ചടങ്ങുകളുടെ ചിത്രങ്ങൾ വൈറലാണ്. ഇന്ന് രാവിലെയാണ് നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം നടന്നത്. രാവിലെ 9.42ന് നാഗാർജുനയുടെ വസതിയിൽ വെച്ച് തന്നെയാണ് ഇരുവരും മോതിരം മാറിയത്.
ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇരുവർക്കും അഭിനന്ദനങ്ങൾ. ജീവിതകാലം മുഴുവൻ ഈ സന്തോഷവും സ്നേഹവുമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
ദൈവം അനുഗ്രഹിക്കട്ടെ... അനന്തമായ സ്നേഹത്തിന്‍റെ തുടക്കം എന്നാണ് മകളേയും ഭാവി മരുമകളേയും കുറിച്ച് നാഗാർജുന കുറിച്ചത്. എന്നാൽ പ്രതീക്ഷിച്ചൊരു സ്വീകരണം ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾക്ക് ലഭിച്ചില്ല. ആശംസകളെക്കാൾ അതൃപ്തി അറിയിച്ചുള്ള കമന്റുകളാണ് വിവാഹനിശ്ചയ ചിത്രങ്ങൾക്ക് താഴെ നിറയുന്നത്.
ശോഭിതയ്ക്ക് വേണ്ടി നാഗചൈതന്യ സാമന്തയെ ഒഴിവാക്കിയെന്നും സാമിനോളം വരുന്ന ഒരു പെർഫക്ട് പാട്നറിനെ ചായിക്ക് ഇനി ലഭിക്കില്ലെന്നുമെല്ലാം കമന്റുകളുണ്ട്. നാഗാർജുനയുടെ സ്വകാര്യ ജീവിതത്തെയും സോഷ്യൽമീഡിയ വിമർശിക്കുന്നുണ്ട്. അച്ഛന്റെ മാതൃക മകൻ അനുകരിക്കുകയാണെന്നാണ് കമന്റുകൾ. കാരണം യഥാർത്ഥ ജീവിതത്തിൽ രണ്ട് തവണ വിവാഹിതനായിട്ടുള്ള വ്യക്തിയാണ് നാഗാർജുന.

ചായിയുടെ അമ്മ ലക്ഷ്മി ദഗുബാട്ടിയുമായുള്ള വിവാഹമോചനത്തിനുശേഷമാണ് നാഗാർജുന അമലയെ വിവാഹം ചെയ്തത്. അതിനുശേഷമാണ് അഖിൽ അക്കിനേനി പിറന്നത്. അച്ഛൻ രണ്ട് കെട്ടി മകനും അത് തന്നെ ആവർത്തിക്കുന്നുവെന്നും കമന്റുകളുണ്ട്. സാമിനും ചായിക്കുമിടയിലെ മൂന്നാമത്തെയാൾ ശോഭിതയായിരുന്നുവെന്നും കർമ എന്നത് ചായിയെ തേടിയെത്തുമെന്നുമെല്ലാം ആരാധകർ കുറിക്കുന്നു. മെയ്ഡ് ഇൻ ഹെവനല്ല ഹെല്ലാണ്...,
മനസ് തുറന്ന് രണ്ടുപേർക്കും ആശംസ നേരാൻ തോന്നുന്നില്ല, നാഗചൈതന്യയോടുള്ള എല്ലാ സ്നേഹും ബഹുമാനവും ഇല്ലാതെയായി, സാമന്തയോളം ചായിക്ക് മാച്ചായൊരു പങ്കാളിയില്ല എന്നെല്ലാം കമന്റുകളുണ്ട്. നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തിന് തൊട്ടുപിന്നാലെയാണ് ശോഭിതയുമായുള്ള ചായിയുടെ ഡേറ്റിംഗ് വാർത്തകൾ പുറത്തുവന്നത്. എന്നിട്ടും വിവാഹമോചനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിട്ടത് സാമന്തയായിരുന്നു.
വിവാഹമോചിതയായശേഷം സാമന്തയ്ക്ക് ഓട്ടോഇമ്മ്യൂൺരോഗമായ മയോസൈറ്റിസ് പിടിപെട്ടിരുന്നു. ഇപ്പോഴും അതിന്റെ ചികിത്സയും മറ്റുമായി സിനിമയിൽ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് സാമന്ത. മുപ്പത്തിരണ്ടുകാരിയായ ശോഭിതയുടെ ആദ്യ വിവാഹമാണ് നാഗചൈതന്യയുമായി നടക്കാൻ പോകുന്നത്.
സായ് പല്ലവിയ്ക്കൊപ്പം തണ്ടേൽ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നാഗചൈതന്യ. ദേവ് പട്ടേലിന്റെ മങ്കി മാൻ എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. ദുൽഖർ സൽമാന്റെ നായികയായി കുറുപ്പ്, മൂത്തോൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും ശോഭിത അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications