49 വയസ്സുള്ള ഇദ്ദേഹം 43 വയസ്സുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു! അസൂയ മലയാളികളുടെ കൂടപ്പിറപ്പാണ്; വൈറൽ കുറിപ്പ്

വിവാഹം കഴിക്കാന്‍ ഈ കിളവനെയെ കിട്ടിയുള്ളോ? ഈ പ്രായത്തിലും ചെറിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നാണമില്ലേ... എന്ന് തുടങ്ങി സീരിയല്‍ നടന്‍ ക്രിസ് വേണുഗോപാലിന് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചത്. സീരിയല്‍ നടി കൂടിയായ ദിവ്യ ശ്രീധറും ക്രിസും ഇന്നലെയാണ് വിവാഹിതരാവുന്നത്. പിന്നാലെ മാധ്യമങ്ങളിലൂടെ താരങ്ങളുടെ ചിത്രങ്ങളും വീഡിയോസും ഒക്കെ പുറത്തുവന്നു.

പലരും നടന്റെ രൂപത്തെ കളിയാക്കി കൊണ്ടാണ് എത്തിയത്. ഇത്രയധികം വിമര്‍ശിക്കപ്പെടാന്‍ മാത്രം അവര്‍ എന്ത് തെറ്റ് ചെയ്തു എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. താരങ്ങളുടെ വിവാഹവാര്‍ത്തയുടെ താഴെ വന്ന കമന്റുകള്‍ കണ്ടാല്‍ വിദ്യാഭ്യാസം കുറഞ്ഞ സംസ്ഥാനക്കാര്‍ എത്രയോ വിദ്യാസമ്പന്നര്‍ ആണെന്ന് തോന്നുമെന്നാണ് വൈറലാവുന്ന ഒരു കുറിപ്പില്‍ പറയുന്നത്...

divya-sreedhar

'രാവിലെ മുതല്‍ കാണുന്നതാണ് ഇദ്ദേഹത്തിന്റെ വിവാഹ ചടങ്ങുകളും മലയാളികളുടെ കമന്റുകളും. യാതൊരുവിധ മേക്കപ്പോ , ഹെയര്‍ കളറോ ആര്‍ട്ടിഫിഷ്യല്‍ ആയിട്ട് ഒന്നുമേ ഇല്ലാതെ വളരെ നല്ല പേഴ്‌സണാലിറ്റിയോട് കൂടിയ ഒരു മനുഷ്യന്‍. സീരിയല്‍ കാണാത്തതിനാല്‍ എനിക്കറിയില്ല ഇദ്ദേഹം ആരാണെന്ന്. എന്നാല്‍ ഗൂഗിളില്‍ പോയി അറിഞ്ഞിടത്തോളം വിദ്യാഭ്യാസം കൊണ്ടും ബുദ്ധികൊണ്ടും കല കൊണ്ടും കഴിവുകൊണ്ടും വളരെ ഉയരത്തില്‍ നില്‍ക്കുന്നയാള്‍.

ചുക്കി ചുളിഞ്ഞ മുഖത്ത് പാടുവെച്ച് മേക്കപ്പിട്ട്, മൊട്ടത്തലയില്‍ വിഗ് വെച്ച്, നായകനായി ക്യാമറയുടെ മുന്‍പില്‍ വരുമ്പോള്‍ നിത്യഹരിത നായകന്‍. യാതൊരു മേക്കപ്പും ഇല്ലാതെ ക്യാമറയുടെ മുന്നില്‍ വരുന്നവന്‍, കിളവന്‍, വയസ്സന്‍. 49 വയസ്സുള്ള ഇദ്ദേഹം 43 വയസ്സുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തതിന്റെ വാര്‍ത്തയുടെ അടിയില്‍ വന്ന കമന്റുകള്‍ കണ്ടാല്‍ വിദ്യാഭ്യാസം കുറഞ്ഞ സംസ്ഥാനക്കാര്‍ എത്രയോ സംസ്‌കാര സമ്പന്നര്‍. നമ്മള്‍ ഏതിനും നമ്പര്‍ വണ്‍ ആണ്...' എന്നാണ് ഷീബ മറിയാമ്മ എന്നൊരാള്‍ ക്രിസിന്റെ വിവാഹത്തെ കുറിച്ചെഴുതിയത്.

മനുഷ്യര്‍ ചെയ്യുന്ന പല അബദ്ധങ്ങളില്‍ ഒന്നാണ് ചെറുപ്രായത്തില്‍ ഉള്ള കല്യാണമാണ്. തലയില്‍ വെളിച്ചം വന്നു തുടങ്ങുന്ന പ്രായത്തില്‍ പൊതു ബോധത്തെ തൃപ്തിപെടുത്താന്‍ നടന്നു വരുന്ന ഒരു ആചാരം. എത്ര വൈകി കല്യാണം കഴിക്കുന്നോ, അത്രയും നല്ലത് എന്നേ പറയൂ..
പക്വതയുള്ള രണ്ടു മനുഷ്യര്‍ എടുത്ത പക്വ മായ തീരുമാനം. അവര്‍ക്കു ആശംസകള്‍ നേരുക എന്നതല്ലതെ നമുക്കൊന്നും ചെയ്യുവാനില്ല
പ്രിയപ്പെട്ട മനുഷ്യരെ, നിങ്ങള്‍ക്കു സ്‌നേഹാശംസകള്‍... എന്നും പറഞ്ഞ് ക്രിസിനും ദിവ്യയ്ക്കും ആശംസാപ്രവാഹമാണ്.

എന്നാല്‍ താരങ്ങള്‍ക്കെതിരെ വന്ന അധിഷേപങ്ങള്‍ക്കും ബോഡി ഷെയിമിങ്ങിനുമെതിരെ സംസാരിക്കുകയാണ് ആരാധകര്‍. സീരിയല്‍ കാണാത്തതു കൊണ്ട് നടനെ അറിയാതെ പോയ ഈ മണ്ടന്മാര്‍ എന്തിനാണ് ഓരോരുത്തരുടെ വൃക്തിപരമായ കാരൃങ്ങളില്‍ ഇടപെടുന്നത്. വില കുറഞ്ഞ ഏര്‍പ്പാടാണ് ഇതൊക്കെ എന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരാധകര്‍.

divya-sreedhar

അവര്‍ക്ക് ഇല്ലാത്ത പ്രശ്‌നം നമ്മള്‍ക്ക് എന്തിനാണ്? സത്യത്തില്‍, ആരും യാഥാര്‍ഥ്യം എന്താണെന്ന് അന്വേഷിക്കാറില്ല, കമന്റിടാന്‍ മലയാളിയെ കഴിഞ്ഞ് ആരുണ്ട്, പ്രബുദ്ധ കേരളം... അസൂയ മലയാളി സമൂഹത്തിന്റെ കൂടപ്പിറപ്പാണ്. വെറുപ്പും വിദ്വേഷവുമാണ് കുഞ്ഞുനാളുകള്‍ മുതല്‍ നിറച്ച് വെക്കുന്നത്. താന്‍ പോരിമയും അഹങ്കാരവും വേണ്ടുവോളം കുത്തി നിറച്ച മനസ്സുകള്‍ ബാല്യവും കൗമാരവും യൗവ്വനവും പിന്നിട്ട് വാര്‍ദ്ധക്യത്തിലെത്തിയാലും മായ്ച്ചുകളയാന്‍ ആവാത്ത അത്ര ആഴത്തില്‍ മലയാളികളെ ഗ്രസിച്ചിരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ എഴുതുന്നവരുടെ നിലവാരം അത്രമേല്‍ അധ:പതിച്ചതാണ്. അവനെല്ലാത്തിലും നെഗറ്റീവ് മാത്രം കാണുന്നു.
കുശുമ്പും കുന്നായ്മയും മാത്രമാണ് അവന്റെ ലോകം. നമ്മുടെ സീരിയലുകള്‍ ശ്രദ്ധിച്ചാല്‍ അതിന്റെ 99% പ്രമേയവും സൂചിപ്പിക്കുന്നത് അന്ധവിശ്വാസവും അനാചാരങ്ങളും മാത്രമാണ്. അത് കണ്ടും കേട്ടും വളര്‍ന്നു വരുന്ന തലമുറകള്‍ - ഏറ്റവും മോശമായ ഭാഷയിലെ പ്രതികരിക്കൂ. പറഞ്ഞിട്ട് കാര്യമില്ല.

ചിന്താശേഷിയില്ലാത്ത രാഷ്ട്രീയ അടിമകളും, മതപൗരോഹിത്യ ദാസ്യ വേല ചെയ്യുന്നവരും - കപട യുക്തിയുടെ ദൈവ നിഷേധികളും നിറഞ്ഞ മലയാള നാട്ടില്‍ ഇതിലൊന്നും അത്ഭുതപ്പെടാനില്ല.... എന്നിങ്ങനെ താരങ്ങൾക്ക് പിന്തുണയുമായിട്ടാണ് സോഷ്യൽ മീഡിയ എത്തിയിരിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X