ഓസ്ട്രേലിയയിൽ ഫെെൻ അടച്ചത് പോരെ, ഇത് ശരിയല്ല; നവ്യ നായരുടെ ട്രെയിൻ യാത്ര ചർച്ചയാകുന്നു
മിക്കപ്പോഴും ചർച്ചയാകുന്ന നടിയാണ് നവ്യ നായർ. നവ്യയുടെ അഭിമുഖങ്ങളും നൃത്തവും എപ്പോഴും ജനശ്രദ്ധ നേടുന്നു. പക്ഷെ സിനിമാ രംഗത്ത് നവ്യ പഴയത് പോലെ സജീവമല്ല. ഒടുവിൽ പുറത്തിറങ്ങിയ പാതിരാത്രി എന്ന സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടതുമില്ല.സോഷ്യൽ മീഡിയയിൽ ഒന്നല്ലെങ്കിൽ മറ്റൊരു ചർച്ച നവ്യയെക്കുറിച്ച് എപ്പോഴുമുണ്ടാകാറുണ്ട്. ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ട്രെയിൻ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ആളില്ലാത്ത അടുത്ത സീറ്റിലേക്ക് കാൽ നീട്ടിയാണ് നവ്യ ഇരിക്കുന്നത്.
നിരവധി പേരാണ് നവ്യയുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയത്. അടുത്തിടെ ഓസ്ട്രേലിയിലേക്കുള്ള വിമാന യാത്രയ്ക്ക് തലയിൽ മുല്ലപ്പൂ ധരിച്ചത് കാരണം വലിയ തുക പിഴ കൊടുക്കേണ്ടി വന്നതാണ്. ഇന്ത്യയിൽ റെയിൽവേയിലും ചില ചിട്ടവട്ടങ്ങൾ പാലിക്കുന്നത് നല്ലതാണെന്നാണ് കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ.

കാലങ്ങൾക്ക് ശേഷമാണു വൃത്തിയുള്ള ഒരു ട്രെയിൻ ട്രാൻസ്‌പോട്ടേഷൻ സിസ്റ്റത്തിലേക്ക് നമ്മൾ മാറുന്നത് അവിടെ ബേസിക് മര്യാദ ഇല്ലാതെ നിങ്ങളെ പോലുള്ള സെലിബ്രിറ്റികൾ ചെയ്യുന്നത് മോശമാണ്. മുല്ലപ്പൂവ് പോലുള്ള ചെറിയ പ്രശ്നത്തിന് വിദേശ രാജ്യത്ത് നിങ്ങൾക്ക് ഫൈൻ കിട്ടിയതോർക്കുന്നില്ലേ, അത്ര ഇല്ലെങ്കിലും ബേസിക് മര്യാദ നിങ്ങൾക്ക് റെയിൽവേയിലും പാലിക്കാം എന്നാണ് ഒരാളുടെ കമന്റ്. കാലും നീട്ടി ഇരുന്ന് അടുത്ത സ്റ്റോപ്പ് എത്തുമ്പോ ഫൈനും മേടിക്കും, മാഡം വീട്ടിലെ വണ്ടി അല്ല അത്, കാൽ ചെയറിൽ വെച്ച് ഇരിക്കാൻ എന്നിങ്ങനെയും കമന്റുകളുണ്ട്. ചിലർ ഇന്ത്യൻ റെയിൽവേയെ ടാഗ് ചെയ്യുന്നുമുണ്ട്.
ഓസ്ട്രേലിയയിലെ മെൽബൺ വിമാനത്താവളമാണ് നവ്യ നായർക്ക് ഒന്നേ കാൽ ലക്ഷം രൂപ പിഴ ചുമത്തിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിക്ക് എത്തിയതായിരുന്നു നവ്യ നായർ. 15 സെന്റി മീറ്റർ നീളമുള്ള നവ്യ കെെവശം വെച്ചത്. നവ്യ അഭിമുഖങ്ങളിൽ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

പരിപാടി വളരെ മുന്നേ പറഞ്ഞതാണ്. തിരുവോണമാണെന്ന് മനസിൽ പോയില്ല. സെപ്റ്റംബർ അഞ്ചിന് ഡേറ്റ് കൊടുത്തു. തിരുവോണം ഫ്ലെെറ്റിലായി. ഒന്ന് ആഘോഷിക്കാം, സെറ്റ് മുണ്ടും മുല്ലപ്പൂവുമൊക്കെ സെറ്റാക്കി. ആദ്യം പ്ലാസ്റ്റിക് പൂവാണ് ആദ്യം വെച്ചത്. എടീ അച്ഛൻ ഇന്നലെ വാങ്ങിച്ച് തന്ന പൂവാണ്, നീ വെക്കാതെ പോയാൽ വിഷമമാകുമെന്ന് അമ്മ പറഞ്ഞു. രണ്ട് മുഴമുണ്ട്, ഇത് നീ രണ്ടായി കട്ട് ചെയ്ത് ഇവിടെ നിന്ന് അങ്ങോട്ട് പോകുമ്പോൾ ഒരു കഷ്ണം വെച്ചോ. അവിടെ നിന്നും പോകുമ്പോൾ അടത്ത കഷ്ണം വെക്കാമെന്നും അമ്മ പറഞ്ഞു. ഓക്കെ, സെറ്റ് എന്ന് ഞാനും.
എയർപോർട്ടിൽ ചെന്നപ്പോൾ അവിടെയുള്ള സ്റ്റാഫുകളെല്ലാം വന്ന് ഫോട്ടോയെടുത്തു. വളരെ ഹാപ്പിയായി. എന്നാൽ ഓസ്ട്രേലിയയിൽ എയർപോർട്ടിലെത്തിയപ്പോൾ തനിക്ക് ഫെെൻ വന്നെന്നാണ് നവ്യ നായർ പറഞ്ഞത്. ഓസ്ട്രേലിയയുടെ ജെെവ സുരക്ഷാ നിയമപ്രകാരം മൂല്ലപ്പൂ രാജ്യത്തേക്ക് കൊണ്ട് വരുന്നത് നിയമവിരുദ്ധമാണ്.


Click it and Unblock the Notifications











