നീ സുന്ദരിയാണ്, നിന്റെ നമ്പര്‍ തരണം! കല്യാണം കഴിച്ചില്ലെങ്കില്‍ ഉണ്ണി മുകുന്ദനെ കെട്ടിക്കോ, അവതാരകയോട് നടൻ ബാല

നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് നടന്‍ ബാല എത്തിയിരിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ബാലയുടെ രണ്ടാം വിവാഹത്തിന് ക്ഷണിക്കപ്പെട്ട അപൂര്‍വ്വം സിനിമാക്കാരില്‍ ഒരാളും ഉണ്ണി മുകുന്ദനായിരുന്നു. എന്നാല്‍ ഉണ്ണി നിര്‍മ്മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നാണ് ബാല ആരോപിക്കുന്നത്.

ഇതിനിടെ ബാലയ്ക്ക് രണ്ട് ലക്ഷം പ്രതിഫലം നല്‍കിയെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുകയും ചെയ്തു. ഇത് പച്ചക്കള്ളമാണെന്നാണ് ബാലയിപ്പോള്‍ പറയുന്നത്. അതേ സമയം അഭിമുഖത്തിനെത്തിയ അവതാരകയോട് കല്യാണം കഴിച്ചതാണോ ഇല്ലെങ്കില്‍ പോയി ഉണ്ണി മുകുന്ദനെ വിവാഹം കഴിക്ക് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞ് ബാല വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ്.

എലിസബത്ത് കത്തിയെടുക്കാന്‍ പോയെന്നും എനിക്കെന്റെ ഭാര്യ തന്നെയാണ് സുന്ദരിയെന്ന് ബാല

വീണ്ടും ബാലയുടെ തുറന്ന് പറച്ചിലുകള്‍ വാര്‍ത്തയായതോടെ പല മാധ്യമങ്ങള്‍ക്കും നടന്‍ അഭിമുഖം നല്‍കിയിരുന്നു. അതിലൊന്നിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. 'നിങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട്. പോവുമ്പോള്‍ നമ്പര്‍ തരണേ, എലിസബത്ത് ഇവിടെയുണ്ട്.നമ്പര്‍ തരാമോ എന്നൊക്കെയാണ് ബാല അവതാരകയോട് ചോദിക്കുന്നത്. പിന്നാലെ എലിസബത്ത് കത്തിയെടുക്കാന്‍ പോയെന്നും എനിക്കെന്റെ ഭാര്യ തന്നെയാണ് ഏറ്റവും വലിയ സുന്ദരിയെന്നും', നടന്‍ പറയുന്നു.

ബാലയ്ക്ക് രണ്ട് ലക്ഷം രൂപ കൊടുത്തുവെന്ന് പറയുന്നത് നാണക്കേടാണ്

'ആറ് പ്രാവിശ്യം ഞാന്‍ വിളിച്ചെങ്കിലും ഉണ്ണി ഫോണ്‍ എടുത്തില്ല. തട്ടിക്കൂട്ടുമായി അവന്‍ പോവുകയാണ്. അവര്‍ പറഞ്ഞതൊന്നും സത്യമല്ല. ബാലയ്ക്ക് രണ്ട് ലക്ഷം രൂപ കൊടുത്തുവെന്നാണ് പറയുന്നത്. അത് തന്നെ നാണക്കേടാണ്. 24 ദിവസം ഞാന്‍ അഭിനയിച്ച പടമാണത്. നടന്‍ ബാലയ്ക്ക് 2 ലക്ഷം എന്നത് ശരിയാണോ? അത് വെറും പച്ചക്കള്ളമാണ്. സത്യമാണെങ്കില്‍ അത് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് കൊണ്ട് വരട്ടേ. അപ്പോള്‍ ഞാന്‍ സമ്മതിക്കാമെന്ന്', നടന്‍ പറയുന്നു.

ഉണ്ണി മുകുന്ദന്‍ ശരിയല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ പോലീസ് അറസ്റ്റ് ചെയ്യുമോ

'ഉണ്ണി മുകുന്ദന്‍ ശരിയല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ പോലീസ് അറസ്റ്റ് ചെയ്യുമോ? പണ്ടും പലരെയും കുറിച്ച് ഞാനിതുപോലെ പറഞ്ഞിരുന്നു. എന്നിട്ടും കാര്യമൊന്നുമില്ല. ഉണ്ണി ഇപ്പോഴും സുഹൃത്ത് തന്നെയാണ്. പക്ഷേ അവനൊരു കള്ളനാണ്.

ഞാന്‍ ആയിരം പിള്ളേരെ പഠിപ്പിക്കുന്നു. ആശുപത്രിയും, ആശ്രമവും ഉണ്ടാക്കുന്നുണ്ട്. അറിഞ്ഞോണ്ട് ചെയ്യുന്ന തെറ്റിന് നമ്മള്‍ എന്ത് പറയും. ഞാനിപ്പോള്‍ ചെയ്യുന്നത് ഒരു പ്രതികാരമല്ല. അവന്‍ നന്നാവാന്‍ വേണ്ടി പറഞ്ഞതാണ്. ഇപ്പോഴും ഉണ്ണി എന്റെ സുഹൃത്ത് തന്നെയാണെന്ന്', ബാല പറയുന്നു.

കല്യാണം കഴിച്ചില്ലെങ്കിൽ പോയി ഉണ്ണി മുകുന്ദനെ വിവാഹം കഴിച്ചോ

ആരുടെ ഭാഗത്തായിരിക്കും സത്യമുണ്ടാവുക എന്ന് നടന്‍ തിരിച്ച് അവതാരകയോടും ചോദിച്ചിരിക്കുകയാണ്. 'നിനക്ക് എന്ത് തോന്നുന്നു, മനസില്‍ തോന്നുന്നത് പറഞ്ഞോന്ന് പറഞ്ഞ ബാല കല്യാണം കഴിഞ്ഞോന്ന് വീണ്ടും ചോദിക്കുന്നു. ഇല്ലെന്നുള്ള മറുപടിയ്ക്ക് എങ്കില്‍ പോയി ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാനാണ് പറയുന്നത്. ഞാന്‍ പറയുകയാണെങ്കില്‍ എല്ലാം പറയും വേണ്ടെന്ന് വെച്ചിട്ടാണ് പല കാര്യങ്ങളും പറയാതെ ഇരിക്കുന്നത്. എന്നെ പ്രൊവോക്ക് ചെയ്യാന്‍ നില്‍ക്കണ്ടെന്നും', ബാല ആഞ്ഞടിക്കുന്നു.

 സ്ത്രീകള്‍ക്ക് മാത്രം പ്രതിഫലം നല്‍കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറ്റിച്ചു

സ്ത്രീകള്‍ക്ക് മാത്രം പ്രതിഫലം നല്‍കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ബാക്കിയുള്ളവരെ വഞ്ചിച്ചു എന്നാണ് ബാലയുടെ ആരോപണം. എന്നാലിത് വാസ്തവവിരുദ്ധമാണെന്നും സുഹൃത്തിന്റെ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് തീരുമാനിച്ചത് ബാല തന്നെയാണെന്നും നിര്‍മാതാക്കൡ ഒരാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ താരങ്ങളുടെ പേരുകളടക്കം വെളിപ്പെടുത്തി വലിയ ആരോപണങ്ങളാണ് ബാല ഉന്നയിച്ച് കൊണ്ടിരിക്കുന്നത്.

More from Filmibeat

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X