'ഇത് സീരിയൽ അല്ല ചേച്ചീ, എന്തൊരു ഓവർ ആക്ടിം​ഗ്'; പൊങ്കാലയ്ക്കെത്തിയ റെബേക്കയ്ക്ക് നേരെ ട്രോൾ

സീരിയൽ‌ രം​ഗത്ത് ഇന്ന് നായികമാരായി ഒട്ടനവധി പേരുണ്ടെങ്കിലും ഇക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ നടിയാണ് റെബേക്ക സന്തോഷ്. ചുരുങ്ങിയ നാൾ കൊണ്ട് ജനപ്രീതി നേടാൻ റെബേക്കയ്ക്ക് കഴിഞ്ഞു. കസ്തൂരിമാൻ, കളിവീട് തുടങ്ങിയ പരമ്പരകളാണ് റെബേക്കയെ പ്രിയങ്കരിയാക്കിയത്. കുഞ്ഞിക്കൂനൻ എന്ന സീരിയലിൽ ബാലതാരമായാണ് റെബേക്ക സീരിയൽ രം​ഗത്തേക്ക് എത്തുന്നത്. സ്നേഹക്കൂട്, നീർമാതളം തുടങ്ങിയ സീരിയലുകളിൽ റെബേക്ക അഭിനയിച്ചു.

സംവിധായകനായ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ ഭർത്താവ്. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് റെബേക്കയും ശ്രീജിത്തും വിവാഹിചരായത്. കുട്ടനാടൻ മാർപാപ്പ എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത് വിജയൻ. റെബേക്കയുടെ അഭിമുഖങ്ങളിലെ പരാമർശങ്ങൾ ചിലപ്പോഴൊക്കെ ട്രോളുകൾ വരാൻ കാരണമായിട്ടുണ്ട്. നടിയുടെ പുതിയ ഫോട്ടോകൾക്ക് നേരെ വ്യാപക ട്രോളുകളാണിപ്പോൾ വരുന്നത്. ആറ്റുകാൽ പൊങ്കാലയിൽ നിന്നുള്ള ചിത്രങ്ങളാണ് റെബേക്ക പങ്കുവെച്ചത്.

Rebecca Santhosh

ഭക്തർക്കിടയിൽ നിന്ന് കൈ കൂപ്പി പ്രാർത്ഥിക്കുന്ന റെബേക്കയെയാണ് ഫോട്ടോകളിൽ കാണുന്നത്. റെബേക്കയുടേത് ഭക്തിയല്ല, അഭിനയമാണെന്ന് കമന്റുകളുണ്ട്. എന്തൊരു അഭിനയമാണ്, ഇത് സീരിയൽ അല്ല ചേച്ചീ, പ്രാർത്ഥനയല്ല ഓവർ ആക്ടിം​ഗ് ആണിത് എന്നൊക്കെയാണ് കമന്റുകൾ. അതേസമയം നടിയെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആറ്റുകാൽ പൊങ്കാലയിൽ നിന്നുള്ള ചിത്രങ്ങൾ റെബേക്കയെ പോലെ നിരവധി താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

സിനിമാ സീരിയൽ രം​ഗത്തെ താരങ്ങളുടെ സാന്നിധ്യം എല്ലാ വർഷവും പൊങ്കാലയ്ക്ക് ഉണ്ടാകാറുണ്ട്. ഇത്തവണ എത്തിയവരിൽ ചിലർ സോഷ്യൽ മീഡിയയിൽ ചർച്ചയായി. നടി മഞ്ജു പത്രോസിന്റെ സാന്നിധ്യമാണ് ചർച്ചയ്ക്ക് കാരണമായ വിഷയങ്ങളിലൊന്ന്. ക്രിസ്ത്യാനികൾ പൊങ്കാലയിടുമോ എന്നായിരുന്നു ചിലരുടെ ചോദ്യം. അതേസമയം ആറ്റുകാൽ പൊങ്കാലയുൾപ്പെടെയുള്ള ചടങ്ങുകൾ ജാതി മതഭേദങ്ങൾക്കപ്പുറമാണെന്ന് ​ഗായിക അഭയ ഹിരൺമയി അഭിപ്രായപ്പെട്ടു.

Rebecca Santhosh

ഇത് സംബന്ധിച്ച് ഒരു കുറിപ്പും അഭയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'വർഷങ്ങൾക്കിപ്പുറം ഒരു പൊങ്കാല ഇടുമ്പോൾ ഏറ്റവും നന്ദിയോടെ സ്മരിക്കുന്നത് അപ്പുറത്തു വീട്ടിലെ സഹീറിക്കയാണ് "പൊങ്കാലക്ക് പോകാൻ ഇങ്ങു എറണാകുളത്തു നിന്ന് പുറപ്പെടുമ്പോൾ വർക്കിന്റെ തിരക്കുകാരണം ചൂട്ടും കൊതുമ്പും ഒക്കെ കിട്ടാൻ പ്രയാസപെട്ടപ്പോൾ സ്വന്തം പറമ്പിൽ നിന്ന് അതെല്ലാം പെറുക്കി രാത്രി വീടിന്റെ മുറ്റത്തു കെട്ടി വെച്ചിട്ടുണ്ടായിരുന്നു അദ്ദേഹം'

'ഈ പൊങ്കാലയോക്കെ എപ്പോഴാണ് ഒരു പാർട്ടിയുടേയോ ഒരു മതവിശ്വാസത്തിന്റെയൊക്കെ മാത്രം ഭാഗം ആയി മാറുന്നത് ?
ഞങ്ങളൊക്കെ സ്കൂളിലും കോളേജിൽ കൊണ്ട് പോകാൻ മാത്രം പൊങ്കാല പായസവും ,തെരലിയും മണ്ടപ്റ്റും ഉണ്ടാകുന്നതു തന്നെ ,അത് കഴിക്കാൻ ജാതി മത ഭേദം ഇല്ലാതെ അടികൂടുന്ന കൊറേ സുഹൃത്തുക്കളും'

'ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ എല്ലാവരുടെയുമായി മാറണം. അത് അങ്ങനെയായിരുന്നു,' അഭയ കുറിച്ചതിങ്ങനെ. ആറ്റുകാൽ പൊങ്കാലയ്ക്ക് എല്ലാ വർഷവും മുടങ്ങാതെ എത്തുന്ന നടി ചിപ്പി ഇത്തവണയും പതിവ് മുടക്കിയില്ല. പൊങ്കാല ദിനത്തിലെ ഫോട്ടോകളാണ് സോഷ്യൽ മീഡിയ നിറയെ.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X