എന്നാലും വരുണിനോട് ഈ ചതി വേണ്ടായിരുന്നു, നിങ്ങളെന്ത് അച്ഛനാണ് ഹേ.., സിദ്ധിഖിനെ ട്രോളി ആരാധകര്‍

By Midhun Raj

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. മോഹന്‍ലാല്‍ ജോര്‍ജ്ജ് കൂട്ടിയായി വീണ്ടും എത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചിരുന്നത്. ദൃശ്യം 2വിന്റെതായി വന്ന ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ചിത്രീകരിക്കുന്നത്. ദൃശ്യത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവര്‍ രണ്ടാം ഭാഗത്തിലും എത്തുന്നു.

ഒരു ദുരന്തത്തില്‍ നിന്നും

ഒരു ദുരന്തത്തില്‍ നിന്നും അതിജീവിച്ച ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും പിന്നീടുളള ജീവിതമാണ് രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്. ലോക്ഡൗണില്‍ ലഭിച്ച സമയത്താണ് സംവിധായകന്‍ ജീത്തു ജോസഫ് ദൃശ്യം 2വിന്‌റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയിരുന്നത്. സസ്‌പെന്‍സുകളും ഏറെ വൈകാരികമായ നിമിഷങ്ങളും ഉളള ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ദൃശ്യം 2വിന്റെ

അതേസമയം ദൃശ്യം 2വിന്റെ ചിത്രീകരണത്തിനിടെ വന്ന ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സിനിമയിലെ ജോര്‍ജ്ജ് കുട്ടിയുടെ കുടുംബമാണ് ചിത്രത്തിലുളളത്. മോഹന്‍ലാല്‍, മീന, എസ്തര്‍, അന്‍സിബ തുടങ്ങിയര്‍ ഉള്‍പ്പെട്ട പുതിയ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്.

മോഹന്‍ലാലിന്റെ ആരാധക ഗ്രൂപ്പുകളില്‍

മോഹന്‍ലാലിന്റെ ആരാധക ഗ്രൂപ്പുകളില്‍ അടക്കം ഈ ലൊക്കേഷന്‍ ചിത്രം വന്നിരുന്നു. അതേസമയം ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഈ ചിത്രം കഴിഞ്ഞ ദിവസം നടന്‍ സിദ്ധിഖും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. വെല്‍ക്കം ബാക്ക് ജോര്‍ജ്ജുകുട്ടി ആന്‍ഡ് ഫാമിലി എന്ന ക്യാപ്ഷനിലാണ് സിദ്ധിഖ് ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.

പിന്നാലെ സിദ്ധിഖിന്റെതായി

പിന്നാലെ സിദ്ധിഖിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. സിദ്ധിഖ് പങ്കുവെച്ച ചിത്രത്തിന് പിന്നാലെ നടന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മകനെ ഇല്ലാതാക്കിയ കുടുംബത്തിനെയാണ് സ്വീകരിക്കുന്നത്. എന്നാലും വരുണിനോട് ഈ ചതി വേണ്ടായിരുന്നു. നിങ്ങളെന്ത് അച്ഛനാണ്‌ഹേ എന്നാണ് ഒരു ആരാധകന്‍ സിദ്ധിഖിന്റെ ചിത്രത്തിന്റെ താഴെ കുറിച്ചിരിക്കുന്നത്.

സ്വന്തം മോനെ ഇല്ലാതാക്കിയിട്ട്്

സ്വന്തം മോനെ ഇല്ലാതാക്കിയിട്ട്... അദ്ദേഹം ജോര്‍ജ് കുട്ടിയോട് കാണിക്കുന്ന സപ്പോര്‍ട്ട്, ആ മനസ് ആരും കാണാതെ പോകരുത്. എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. ഈ പോസ്റ്റ് പരലോകത്തിരുന്നു കാണുന്ന പാവം വരുണ്‍. അച്ഛന്‍ തന്നെ ജോര്‍ജ്ജ് കുട്ടിയെയും കുടുംബത്തെയും സ്വാഗതം ചെയ്യുന്നു. കഷ്ടം തന്തയാണത്രെ തന്ത എന്നാണ് മറ്റൊരു ആരാധകന്‌റെ കമന്‌റ്.

Recommended Video

'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam
ഫോട്ടോ ഒക്കെ

ഫോട്ടോ ഒക്കെ ഞങ്ങള്‍ ഷെയര്‍ ചെയ്‌തൊളാം, നിന്ന് കഥാ പ്രസംഗം നടത്താതെ അമേരിക്കയില്‍ നിന്നും വന്നു ക്വാരന്റിന്‍ പിരീഡ് കഴിഞ്ഞു പ്രതികാരം ചെയ്യാന്‍ നോക്ക് പെട്ടെന്ന്, ഇല്ലെങ്കില്‍ അവരു ഷൂട്ടിങ് കഴിഞ്ഞ് പോകും എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. സ്വന്തം മകനെ മറന്നൊരു സ്‌നേഹം വേണോ ഇവരോട് എന്നാണ് മറ്റൊരാള്‍ സിദ്ധിഖ് പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X