'തരിണി ധനിക കുടുംബത്തിൽ നിന്നല്ലെങ്കിൽ കാണാമായിരുന്നു പുകിൽ, ആ ഡ്രസോടെ പോകാൻ പറഞ്ഞേനെ'; വിമർശനം
കരിയറിലെ തിരക്കുകൾക്കിടയിലും കുടുംബ ജീവിതത്തിന് വലിയ ശ്രദ്ധ കൊടുത്ത നടനാണ് ജയറാം. കരിയറിലെ ഉയർച്ച താഴ്ചകൾക്കിടയിലും നടനൊപ്പം കുടുംബമുണ്ടായിരുന്നു. ജയറാമും പാർവതിയും തമ്മിലുള്ള പ്രണയവും വിവാഹവും സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. പാർവതിയുടെ വീട്ടുകാർ എതിർപ്പ് മറികടന്നാണ് ഇവർ അടുത്തത്. ജയറാമിന്റെ സുഹൃത്തുക്കളായ നിരവധി താരങ്ങൾ ഇവരുടെ പ്രണയത്തിനൊപ്പം നിന്നു. വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ദിവസമാണ് ജയറാമിന്റെ വീട്ടിൽ മറ്റൊരു വിവാഹം നടന്നത്.
ആഘോഷപൂർവമാണ് നടൻ മകൾ മാളവിക ജയറാമിന്റെ വിവാഹം നടത്തിയത്. നിരവധി താരങ്ങൾ താര കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് വിവാഹത്തിനെത്തി. മാളവികയുടെ വിവാഹ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആഡംബരപൂർവമാണ് വിവാഹം നടന്നതെന്ന് വ്യക്തമാണ്. വിവാഹ നിശ്ചയവും ആഘോഷപൂർവമാണ് നടന്നത്. നവനീത് എന്നാണ് മാളവികയുടെ ഭർത്താവിന്റെ പേര്. കാളിദാസ് ജയറാമിന്റെ വിവാഹത്തിനാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്. കാളിദാസിന്റെ വിവാഹ നിശ്ചയവും നേരത്തെ കഴിഞ്ഞതാണ്.

മകന്റെ വിവാഹത്തെക്കുറിച്ച് ജയറാം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീധന വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചതായിരുന്നു ജയറാം. മകന്റെ വിവാഹത്തിന് സ്ത്രീധനം വാങ്ങില്ലെന്ന് ജയറാം പറഞ്ഞു. എന്റെ മകൻ ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കണ്ണാ, അവളെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്നോ, ഇട്ടോണ്ട് വരുന്ന ഡ്രസ് അല്ലാതെ ബാക്കിയുള്ളത് കണ്ണനാണ് അവൾക്ക് വാങ്ങിക്കൊടുക്കേണ്ടത്.
അവർ വലിയ കുടുംബമാണ്. എങ്കിൽ പോലും ഞാൻ പറഞ്ഞു. മകളുടെ കാര്യമെടുത്താലും അങ്ങനെയാണെന്ന് ജയറാം വ്യക്തമാക്കി. കല്യാണം തൊട്ട് ഞങ്ങൾ നടത്തിക്കോളാം. ഞങ്ങൾക്ക് ഈ കുഞ്ഞിനെ മാത്രം തന്നാൽ മതി, വേറൊന്നും വേണ്ടെന്നാണ്. അതാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കാര്യമെന്നുംജയറാം പറഞ്ഞു. സ്ത്രീധനത്തിന് നൂറ് ശതമാനം എതിരാണ്. സ്ത്രീ തന്നെയാണ് ധനം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ജയറാം വ്യക്തമാക്കി.

ജയറാം സ്ത്രീ ധനം വേണ്ടെന്ന് പറയുന്നത് മഹാമനസ്കത കൊണ്ടല്ലെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം. ചെന്നെെയിലെ ധനിക കുടുംബത്തിലെ കുട്ടിയാണ് കാളിദാസ് വിവാഹം ചെയ്യാൻ പോകുന്ന തരിണി. അതുകൊണ്ട് മാത്രമാണ് ഇട്ടിരിക്കുന്ന ഡ്രസോട് തരിണിയെ കൊണ്ട് വരാൻ ജയറാം പറഞ്ഞത്. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയായിരുന്നെങ്കിൽ കാണാമായിരുന്നു പുകിലെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നു.
പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നെങ്കിൽ കണ്ണാ നീ ഈ പെണ്ണിനെ ഇട്ടോണ്ടിരിക്കുന്ന ഡ്രസോട് കൂടി ദൂരെ ദൂരെ പറഞ്ഞുവിട്ടേക്കണം കേട്ടല്ലോ, എന്ന് പറഞ്ഞേനെയെന്നാണ് ഒരാളുടെ കമന്റ. അതേസമയം ജയറാമിന്റെ അഭിപ്രായത്തെ അനുകൂലിച്ചും അഭിപ്രായം വരുന്നുണ്ട്. സോഷ്യൽ മീഡിയ ചൂണ്ടിക്കാണിച്ചത് പോലെ തന്നെ ധനിക കുടുംബമാണ് ജയറാമിന്റേത്. ചെന്നെെയിലാണ് നടൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്. എബ്രഹാം ഒസ്ലർ എന്ന സിനിമയിലൂടെ അടുത്തിടെയാണ് ജയറാം മലയാളത്തിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയത്.


Click it and Unblock the Notifications