'അന്ന് സൂപ്പർസ്റ്റാറെന്ന വിശേഷണത്തെ പരിഹസിച്ചു... ഇന്ന് അതേ നാവുകൊണ്ട് മാറ്റി പറയുന്നു'; പാർവതിക്ക് വിമർശനം!

മലയാള സിനിമയിൽ എന്നല്ല സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കഴിവുള്ള നായിക നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. ഉള്ളൊഴുക്കിന്റെയും തങ്കലാന്റെയും റിലീസോടെ പ്രേക്ഷകർ അത് വീണ്ടും ഉറപ്പിച്ച് പറയുന്നു. സഹനടി വേഷങ്ങൾ ചെയ്താണ് മുൻനിര നായിക റോളുകളിലേക്ക് പാർവതി എത്തിയത്. നായകന് മരംചുറ്റി പ്രേമിക്കാനും വിവാഹം കഴിക്കാനും മാത്രമുള്ള നായിക വേഷങ്ങൾ‌ പാർവതി ചെയ്യാറില്ല. അത് തന്നെയാണ് മറ്റുള്ള താരങ്ങളിൽ നിന്നും പാർവതിയെ വ്യത്യസ്തയാക്കുന്നതും.

തന്റെ കഥപാത്രത്തിനും കഥയിൽ എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയാൽ മാത്രമെ താരം സിനിമകൾ കമ്മിറ്റ് ചെയ്യാറുള്ളു. അതുകൊണ്ട് കൂടിയാണ് പാർവതിയുടെ ഫിലിമോ​ഗ്രഫിയിൽ പരാജയ ചിത്രങ്ങൾ അധികം കടന്ന് കൂടാത്തത്. നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിലും പാർവതി വിമർശിക്കപ്പെട്ടിട്ടുണ്ട്.

Parvathy Thiruvothu

അതിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന ഇമേജിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് നടി പറഞ്ഞ വാക്കുകൾ. സൂപ്പര്‍സ്റ്റാര്‍ എന്നത് എന്താണെന്ന് പോലും മനസിലാകുന്നില്ലെന്നും അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളതെന്നും സൂപ്പര്‍ സ്റ്റാറിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നുമാണ് മുമ്പൊരിക്കൽ റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പാർവതി പറഞ്ഞത്.

സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പര്‍ സ്റ്റാര്‍ എന്നത് എന്താണെന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പര്‍ സ്റ്റാറിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇൻഫ്ലൂവൻസാണോ? ഇമേജാണോ? താരാരാധന മൂത്ത് ഭ്രാന്തായി ആള്‍ക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല.

എന്നെ സൂപ്പര്‍ ആക്ടറെന്ന് വിളിച്ചാല്‍ ഞാന്‍ ഹാപ്പിയാണ്. ഫഹദ് ഫാസില്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പര്‍ ആക്ടേഴ്‌സ് എന്നാണ് പാര്‍വതി തിരുവോത്ത് പറഞ്ഞത്. പിന്നാലെ നടിക്ക് വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടതായും വന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല. ഇത് അറ്റന്‍ഷന്‍ സീക്കിങ് പരിപാടിക്ക് വേണ്ടി പറയുന്നതാണ് എന്നൊക്കെയാണ് അന്ന് വിമർശിച്ച് വന്ന കമന്റുകൾ.

ഇപ്പോഴിതാ സൂപ്പർസ്റ്റാറെന്ന് ഉച്ചരിക്കുന്നതിനോട് പോലും താൽപര്യമില്ലാത്ത പാർവതി മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങളെ സൂപ്പർസ്റ്റാർസെന്ന് അഭിസംബോധന ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്. പാർവതി കൂടി ഭാ​ഗമായിട്ടുള്ള മനോരഥങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സീ ഫൈവിന് വേണ്ടി ചെയ്ത പാർവതിയുടെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Parvathy Thiruvothu

ഒമ്പത് കഥകൾ, ഒമ്പത് സൂപ്പർ സ്റ്റാറുകൾ, എട്ട് ഇതിഹാസ സംവിധായകർ എന്ന് തന്നെ പറഞ്ഞുകൊണ്ടാണ് പാർവതി പ്രമോഷൻ വീഡിയോയിൽ‌ സംസാരിക്കുന്നത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പാർവതിയുടെ നിലപാടില്ലായ്മയെ പരിഹസിച്ചാണ് കമന്റുകൾ. അന്ന് സൂപ്പർസ്റ്റാറെന്ന വിശേഷണത്തെ പരിഹസിച്ചു... ഇന്ന് അതേ നാവുകൊണ്ട് മാറ്റി പറയുന്നു, പണത്തിന് മീതെ പരുന്തും പറക്കില്ല അതുകൊണ്ട് നിലപാടൊക്കെ ഒരു സൈഡിലേക്ക് വെക്കും എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

നേരത്തെയും സൂപ്പര്‍ സ്റ്റാറുകള്‍ക്ക് എതിരെ പാര്‍വതി സംസാരിച്ചിട്ടുണ്ട്. കസബ സിനിമയിലെ മമ്മൂട്ടിക്ക് എതിരെ പാര്‍വതി സംസാരിച്ചത് വിവാദമായിരുന്നു. ശേഷം പുഴുവിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു പാർവതി. എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ആന്തോളജി സീരീസായ മനോരഥങ്ങളിൽ പാര്‍വതി തിരുവോത്ത് നായികയായി സ്ത്രീ കേന്ദ്രീകൃതമായി എത്തിയ ഒരു സെക്‌മെന്റാണ് കാഴ്ച.

അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ആ ബന്ധം വേണ്ടെന്ന് തീരുമാനിക്കുന്ന സുധയെ കുറിച്ചാണ് കാഴ്ച പറയുന്നത്. മനോരഥങ്ങളിൽ ഏറെ പ്രശംസനേടുന്ന ഒരു സെക്മെന്റും പാർവതി അഭിനയിച്ച കാഴ്ച തന്നെയാണ്.

Read more about: parvathy thiruvothu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X