ജോലിയും കൂലിയും ഇല്ലാത്തവരെന്ന് സിന്ധു; മക്കളുടെ ജോലി എന്തെന്ന് മറുചോദ്യം; അഹാന ജീവിക്കുന്നത് സിനിമ കൊണ്ടാണോ?

കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണയുടെ ഓൺലെെൻ ബിസിനസ് വിവാ​ദത്തിൽ അകപ്പെട്ടത്. ദിയയുടെ ഓൺലൈൻ പേജിൽ നിന്നും വാങ്ങിയ ആഭരണവുമായി ബന്ധപ്പെട്ട് പരാതി വന്നു. ഒരു പരാതിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേർ സമാന അഭിപ്രായം പങ്കുവെച്ചു. ഇപ്പോഴിതാ വിഷയത്തിൽ ദിയയെ പിന്തുണച്ച് കൊണ്ടെത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. ദിയക്കെതിരെ സംസാരിച്ച വ്ലോ​ഗർമാരെ സിന്ധു കൃഷ്ണ വിമർശിച്ചു.

ഓസിയുടെ ജ്വല്ലറി വാങ്ങിച്ചതിന്റെ ഒരു പ്രശ്നം വന്നു. ഒരു സ്ത്രീ വന്ന് എന്തൊക്കെയോ പറഞ്ഞു. പിന്നീടങ്ങോട്ട് വഴിയേ പോകുന്ന യൂട്യൂബേർസ് അവരവരുടെ കഴിവ് തെളിയിക്കാൻ കുറേ വീഡിയോകൾ എടുത്തിട്ടു. അതിന് ഓസി പ്രതികരിച്ച് കൊണ്ടുള്ള വീഡിയോയും ഇട്ടു. ഞാൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഓസി, മൈൻ‍ഡ് ചെയ്യല്ലേ, ഈ ജോലിയും കൂലിയും ഇല്ലാത്തവൻമാർ ജീവിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞേനെ.

Sindhu Krishna
Photo Credit: https://www.instagram.com/sindhu_krishna

നാല് പേരറിയുന്ന ആരുടെയെങ്കിലും എന്തെങ്കിലും പ്രശ്നം കിട്ടി അത് കണ്ട‌ന്റാക്കി സംസാരിക്കുന്നു. വാ തോരാതെ സംസാരിക്കാൻ എന്തെങ്കിലും വിഷയം കിട്ടും. അവരുടെ കണ്ടന്റ് മറ്റുള്ളവരുടെ പ്രതികരണമാണ്. അത് വീഡിയോ ആക്കി ജീവിക്കുന്നവരാണെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

ഇതിനിടെ ദിയ കൃഷ്ണ വീട്ടിലേക്ക് വന്നു. നീ കാരണം എത്ര പേരാണ് ജീവിച്ച് പോകുന്നതെന്ന് സിന്ധു കൃഷ്ണ ചോദിച്ചു. ആരുടെയെങ്കിലും കാര്യം വെച്ച് വീഡിയോയാക്കി ജീവിക്കുന്ന ഒരുപാട് പേരുണ്ട്. നിങ്ങൾക്ക് സ്വന്തമായി പോസിറ്റീവായി വീഡിയോ ചെയ്തൂ‌ടെ. നെ​ഗറ്റിവിറ്റിയോടാണ് ആളുകൾക്ക് ഇഷ്ടം. ഓസിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ മൈൻഡ് പോലും ചെയ്യില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

Sindhu Krishna Family
Photo Credit: https://www.instagram.com/sindhu_krishna

വീഡിയോക്ക് താഴെ വ്യാപക വിമർശനമാണ് വരുന്നത്. ജോലിയും കൂലിയും ഇല്ലാത്തവർ എന്ന പരാമർശം പലർക്കും ഇഷ്ടമായില്ല. ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടല്ലേ സിന്ധു കൃഷ്ണയ്ക്കും മക്കൾക്കും വ്ലോ​ഗ് ചെയ്യേണ്ടി വരുന്നതെന്ന് വിമർശകർ ചോദിക്കുന്നു. കടുത്ത പരിഹാസങ്ങളാണ് കമന്റുകളായി വരുന്നത്.

നിങ്ങളുടെ വീഡിയോ കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടോ. അഹാന ജീവിക്കുന്നത് സിനിമയിൽ അഭിനയിച്ചിട്ടാണോ, അതോ യൂട്യൂബ് കാരണമാണോ?. മറ്റുള്ളവരുടെ വ്യൂസ് കുറവായത് കൊണ്ട് അവർ കഞ്ഞി കുടിക്കുന്നു, നിങ്ങൾക്ക് വ്യൂസ് കുറവായത് കൊണ്ട് ബിരിയാണി കഴിക്കുന്നു. അത്രയേ വ്യത്യാസമുള്ളൂയെന്ന് ഒരാളുടെ കമന്റിൽ ചോദിക്കുന്നു.

നിങ്ങളുടെ വീട്ടിൽ നന്നായി പഠിച്ച് ഒരു ജോലി കിട്ടിയ ആരെങ്കിലും ഉണ്ടോ. ചുമ്മാ കറങ്ങി നടന്ന് അതൊക്കെ വീഡിയോ ഇട്ടല്ലേ ജീവിക്കുന്നത് എന്നാണ് മറ്റൊരാളുടെ കമന്റ്. മക്കളിൽ നാലെണ്ണവും കഞ്ഞി കുടിക്കുന്നത് ഇതിൽ നിന്ന് (യൂട്യൂബ്) കഞ്ഞി കുടിക്കുന്നവരാണ്. എന്തൊരു പുച്ഛം ആണ്. വെറുതെ അല്ല മകളും ഇങ്ങനെ, ഒരാളുടെ കമന്റിങ്ങനെ. സിന്ധു ആന്റി ഐഎഎസ് ആണോ പാസ് ആയത്. ഇപ്പോൾ പാർട് ടെെം ആയിട്ടാണോ യൂട്യൂബ് ചാനൽ ചെയ്യുന്നത്. കൃഷ്ണകുമാറിന് അഭിനയ രം​ഗത്തോ രാഷ്ട്രീയത്തിലോ വളരാൻ സാധിച്ചില്ല. യൂട്യൂബ് അല്ലേ കുടുംബത്തിന് ആശ്രയമായതെന്നാണ് മറ്റൊരാളുടെ ചോദ്യം.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X