For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യയെ മറന്ന് പോയതാണോ? നമിതയ്ക്ക് മാത്രം ആശംസയുമായി വന്ന മീനൂട്ടിയോട് ആരാധകരുടെ ചോദ്യമിങ്ങനെ

  |

  മലയാള സിനിമയുടെ കാവ്യശ്രീയായി അറിയപ്പെട്ടിരുന്ന നടി കാവ്യ മാധവന്റെ ജന്മദിനമാണിന്ന്. 1984 ല്‍ ജനിച്ച കാവ്യ തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകര്‍ പോലും ആഘോഷമാക്കി മാറ്റാറുള്ള കാവ്യയുടെ പിറന്നാള്‍ ദിനം അധികമാരും അറിയാതെ പോയി എന്നുള്ളതാണ് ഇന്നത്തെ പ്രത്യേകത.

  കാവ്യയുടെ പേരില്‍ തുടങ്ങിയ ഫാന്‍സ് പേജുകളിലെല്ലാം ആശംസാപ്രവാഹമാണ്. എന്നാല്‍ മീനാക്ഷി അടക്കമുള്ളവരുടെ പോസ്റ്റ് ഒന്നും കാണാത്തത് എന്താണെന്നുള്ള ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. കാവ്യയ്ക്ക് ആശംസയുമായി വന്നത് നടന്‍ ഉണ്ണി മുകുന്ദന്‍ മാത്രമാണെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. ഇതോടെ പലതരം ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.

  സിനിമാ താരങ്ങളുടെ ജന്മദിനം സാധാരണ എല്ലാവരും ആഘോഷമാക്കി മാറ്റാറുള്ളതാണ്. എന്നാല്‍ ഇത്തവണ കാവ്യ മാധവന്റെ സുഹൃത്തുക്കള്‍ പോലും കാര്യമായ പോസ്റ്റുകളുമായി വന്നില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. നടന്‍ ഉണ്ണി മുകുന്ദനാണ് കാവ്യയ്ക്ക് ആശംസയുമായി ആദ്യമെത്തിയത്. ഇതിന് പുറമേ കാവ്യയുടെ ആരാധകരുടെ സോഷ്യല്‍ മീഡിയ പേജുകളിലും ആശംസകള്‍ നിറഞ്ഞു. എന്നാല്‍ ദിലീപോ മകള്‍ മീനാക്ഷിയെ പോസ്റ്റുകളൊന്നും ഇടാത്തത് എന്താണെന്ന ചോദ്യം ഉയരുകയാണ്.

  Also Read: ആദ്യ ബന്ധത്തിലുള്ള മകനെ തല്ലണം; അമ്മയെ കുറിച്ചുള്ള ചോദ്യത്തിന് മകന്റെ പ്രതികരണം കണ്ട് വനിത വിജയ്കുമാര്‍

  ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ മീനാക്ഷിയും കാവ്യയും നല്ല കൂട്ടാണ്. യാത്രകളിലെല്ലാം കാവ്യയുടെ പിന്നീലായി മീനൂട്ടിയും ഉണ്ടാവാറുണ്ട്. അതേ സമയം മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയും നടിയുമായ നമിത പ്രമോദിന്റെയും ജന്മദിനമാണിന്ന്. നമിതയ്ക്ക് ആശംസയുമായി മീനാക്ഷി എത്തിയത് കണ്ടതോടെയാണ് കാവ്യയെ മറന്ന് പോയോ എന്ന ചോദ്യം ഉയരുന്നത്. ഒരേ ദിവസം തന്നെ രണ്ട് പേരുടെ ജന്മദിനം വന്നപ്പോള്‍ അത് മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്നും ചിലര്‍ പറയുന്നു.

  Also Read: കേട്ടത് സത്യമാവല്ലേന്ന് ആഗ്രഹിച്ചു, നിരാശയായിരുന്നു ഫലം; നടി രശ്മിയുടെ മരണത്തെ കുറിച്ച് സീമ ജി നായര്‍

  എന്നാല്‍ ഇക്കാര്യത്തില്‍ മീനാക്ഷിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് തന്നെയാണ് ആരാധകരുടെ ഭാഗം. കഴിഞ്ഞ ആഴ്ച മീനാക്ഷിയുടെ അമ്മയും നടിയുമായ മഞ്ജു വാര്യരുടെയും ജന്മദിനമായിരുന്നു. അന്നേ ദിവസം അമ്മയ്ക്ക് ആശംസകളറിയിച്ച് മീനാക്ഷി എത്തിയിരുന്നില്ല. ഇവിടെയും അത് ആവര്‍ത്തിച്ചൂ എന്നേയുള്ളുവെന്നാണ് ഇതില്‍ നിന്നും മനസിലാവുന്നത്.

  Also Read: ഒരു സീരിയലിന്റെ അഭിപ്രായം ആദ്യമായി പറയുകയാണ്; അളിയന്‍സ് പ്രിയപ്പെട്ട പരിപാടി ആയതിനെ കുറിച്ച് അശ്വതി

  അതേ സമയം കാവ്യയോട് അടുത്ത് നില്‍ക്കുന്ന പ്രിയപ്പെട്ടവരുടെ പോസ്റ്റുകള്‍ ശ്രദ്ധേയമാവുന്നുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പിഎസ് കാവ്യയ്ക്ക് ആശംസയുമായി എത്തിയിരുന്നു. അതുപോലെ കാവ്യയുടെ സഹോദരന്‍ മിഥുന്റെ ഭാര്യ റിയയും നാത്തൂന് ജന്മദിനസന്ദേശം അറിയിച്ചിട്ടുണ്ട്. എന്തായാലും കാവ്യയ്ക്ക് നല്ലൊരു ദിവസം നേരുകയാണ് പ്രിയപ്പെട്ടവര്‍.

  2015 മുതല്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് കാവ്യ മാധവന്‍. ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കുടുംബിനിയായി മാറി. ഇപ്പോള്‍ മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളൊക്കെ നോക്കി കഴിയുകയാണ് താരം. കാവ്യ മാധവൻ സിനിമയിലേക്ക് ഉടനെയൊരു തിരിച്ച് വരവ് നടത്താൻ സാധ്യതയില്ലെന്ന് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.

  English summary
  Netizens Wondering Why Meenakshi & Dileep Hasn't Wish Birthday To Kavya Madhavan On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X