For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സാമന്തയെ കാണാൻ നാ​ഗ ചൈതന്യയും വന്നു?'; സാമന്ത-നാ​ഗചൈതന്യ കൂടിക്കാഴ്ചയെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇങ്ങനെ!

  |

  കഴിഞ്ഞ കുറച്ച് മാസങ്ങളായി സാമന്ത ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുകയായിരുന്നു. സോഷ്യൽമീഡിയയിലും മറ്റും ആക്ടീവായ സാമന്തയെ പെട്ടന്ന് കാണാതായതോടെ ആരാധകരും നടിയെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.

  താരത്തിന് ചർമ്മ രോ​ഗം തിരികെ വന്നുവെന്നും അതിന് ചികിത്സിച്ച് മാറ്റാനുള്ള ശ്രമത്തിലാണ് താരമെന്നും അതിനാലാണ് നടി എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും വാർത്തകൾ വന്നു. തന്നെ കുറിച്ചും തന്റെ അസുഖത്തെ കുറിച്ചും ​ഗോസിപ്പുകൾ നിരവധി വന്നതോടെ നടി തന്നെ രം​ഗത്തെത്തി.

  Also Read: ഇങ്ങനെയുള്ളവരോട് പറയേണ്ടത് ഒന്ന് മാത്രം, 'ചെലക്കാണ്ട് പോടേയ് '; ചര്‍ച്ചയായി ജിഷിന്റെ വാക്കുകള്‍

  സോഷ്യൽമീഡിയ വഴിയാണ് താൻ എന്തുകൊണ്ടാണ് ലൈം ലൈറ്റിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് സാമന്ത വ്യക്തമാക്കിയത്. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗം തനിക്ക് ബാധിച്ചതായിട്ടാണ് തെന്നിന്ത്യന്‍ നടി സാമന്ത വെളിപ്പെടുത്തിയത്.

  ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം രോഗവിവരം ആരാധകരുമായി പങ്കുവെച്ചത്. കൈയ്യില്‍ ഐവി ഡ്രിപ്പും ഘടിപ്പിച്ച് ആശുപത്രിയിലിരിക്കുന്ന ചിത്രത്തിനൊപ്പം ഇട്ട വൈകാരികമായ ഒരു പോസ്റ്റിലൂടെയാണ് സാമന്ത രോഗവിവരം ലോകത്തെ അറിയിച്ചത്.

  ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രോഗം കണ്ടെത്തിയതെന്നും ഭേദമായ ശേഷം പറയാമെന്ന് കരുതിയിരിക്കുകയായിരുന്നെന്നും സാമന്ത കുറിച്ചു. എന്നാല്‍ താന്‍ വിചാരിച്ചതിലും സമയം ഇതിന് വേണ്ടി വന്നേക്കുമെന്നും താരം പറയുന്നു.

  'നിങ്ങള്‍ എല്ലാവരോടും ഒപ്പം ഞാന്‍ പങ്കുവെയ്ക്കുന്ന ഈ സ്നേഹവും ബന്ധവും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് എനിക്ക് നല്‍കുന്നു. രോഗം വേഗം തന്നെ പരിപൂര്‍ണ്ണമായും മാറുമെന്ന ആത്മവിശ്വാസം ഡോക്ടര്‍മാര്‍ക്കുണ്ട്.'

  'ശാരീരികമായും വൈകാരികമായും നല്ല ദിനങ്ങളും മോശം ദിനങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ഇനിയും ഒരു നാള്‍ കൂടി ഇത് താങ്ങാന്‍ വയ്യെന്ന് തോന്നുമ്പോഴേക്കും എങ്ങനെയോ ആ നിമിഷങ്ങളും കടന്നുപോകുന്നു. ഇതും കടന്നുപോകും...' സാമന്ത കുറിച്ചു.

  Also Read: ഞങ്ങളെ ഐശ്വര്യ റായി കൊന്നത് പോലെ തോന്നി; ഹോളിവുഡ് സിനിമ ഉപേക്ഷിച്ച ഐശ്വര്യയോട് ബ്രാഡ് പിറ്റ് പറഞ്ഞത്

  ഒരു ലക്ഷം പേരില്‍ നാല് മുതല്‍ 22 പേര്‍ക്ക് വരാവുന്ന രോഗമാണ് പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന മയോസൈറ്റിസ്. പേശീ വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്.

  രോ​ഗ വിവരം അറിഞ്ഞ് മുൻ ഭർത്താവ് നാ​ഗ ചൈതന്യ സാമന്തയെ കാണാൻ എത്തിയെന്ന് റിപ്പോർട്ടുണ്ട്. സാമന്തയെ കാണാൻ നാ​ഗ ചൈതന്യ ആശുപത്രിയിൽ വന്നുവെന്നും ഇരുവരും പരസ്പരം ആലിം​ഗനം ചെയ്തുവെന്നുമാണ് സൗത്ത് ഇന്ത്യൻ സിനിമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

  എന്നാൽ ആ റിപ്പോർട്ടുകളൊന്നും ശരിയല്ലെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. 'ഒന്നാമതായി സാമന്ത ആശുപത്രിയിൽ അല്ല ഉള്ളത്. സാമന്ത രോഗത്തിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിക്കുന്നുണ്ട്. നടി അവരുടെ വീട്ടിലാണ്.'

  'നാഗ ചൈതന്യ സാമന്തയെ സന്ദർശിച്ചിട്ടില്ല. അതേസമയം നാ​ഗ ചൈതന്യ സാമന്തയെ ഫോണിൽ വിളിച്ചോ എന്നത് അറിയില്ലെന്നാണ്' സാമന്തയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.

  2017 ലാണ് സമാന്തയും നാ​ഗചൈതന്യയും വിവാഹം കഴിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇരുവരും വേർപിരിഞ്ഞു. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും സമാന്തയും നാ​ഗചൈതന്യയും അന്ന് പറഞ്ഞിരുന്നു.

  അതേസമയം സമാന്ത നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ശാകുന്തളം നവംബർ നാലിന് തിയേറ്ററുകളിൽ എത്തും. സമാന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്.

  ഗുണശേഖറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്.

  Read more about: samantha
  English summary
  New Buzz About Samantha And Naga Chaitanya Patch-up Goes Viral, Here's The Truth-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X