'കുടുംബത്തോടൊപ്പം ഡേറ്റിന് പോയതിന് കാരണമുണ്ട്, എൻ​ഗേജ്മെന്റിന് ശേഷം ചീത്തവിളിയായിരുന്നു'; നൂറിനും ഫാഹിമും!

നടി നൂറിൻ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറും വിവാഹതിരായത് അടുത്തിടെയാണ്. തിരുവനന്തപുരത്ത് വെച്ചായിരുന്നു പ്രൗഢഗംഭീര വിവാഹം നടന്നത്. ഡിസംബറിലാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

ഒരു അഡാർ ലവ് എന്ന സിനിമയിലെ നായികാവേഷമാണ് നൂറിൻ ഷെരീഫിനെ ശ്രദ്ധേയയാക്കിയത്. അതിനുശേഷവും നൂറിൻ ഏതാനും സിനിമകൾ ചെയ്തിരുന്നു. സീരിയൽ രംഗത്തിലൂടെ മലയാള സിനിമയിൽ പ്രവേശിച്ച നൂറിൻ വെള്ളേപ്പം എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

മധുരം എന്ന ചിത്രത്തിന്റെ രചയിതാവും അതിലെ നടനുമാണ് ഫാഹിം. ‌‌പതിനെട്ടാം പടി, ജൂണ്‍, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളിലും ഫാഹിം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവരും പുതിയ സിനിമയുടെ പണിപ്പുരയിലാണ്. അതേസമയം വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ വിശേഷങ്ങൾ നൂറിനും ഫാഹിമും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

Noorin Shereef

സിനിമയാണ് നൂറിനും ഫാഹിമും പ്രണയത്തിലാകാൻ കാരണം. എപ്പോഴും തങ്ങൾ സംസാരിക്കുന്നതും സിനിമയെ കുറിച്ചാണെന്നും ഇരുവരും പറഞ്ഞിട്ടുണ്ട്. വിവാഹശേഷം ബന്ധുവീടുകളിൽ വിരുന്നിന് പോകുന്നതിനാൽ ശരീരഭാരം വർധിച്ചിട്ടുണ്ടെന്നാണ് ഫാഹിം പറയുന്നത്.

സ്നേഹത്തോടെ അവർ ഉണ്ടാക്കിവെക്കുന്ന ഭക്ഷണം കഴിക്കാതെ നമ്മൾ തിരികെ വന്നാൽ ആ വീട്ടുകാർക്ക് വിഷമമാകുമെന്നും അതുകൊണ്ട് തന്നെ തന്റെ പ്ലേറ്റിൽ അവർ വെക്കുന്ന ഭക്ഷണം മുഴുവൻ താൻ കഴിക്കാറുണ്ടെന്നും ഫാഹിം പറയുന്നു. അത്രയേറെ ഭക്ഷണം കഴിച്ചതിന് നൂറിൻ പലപ്പോഴും വഴക്ക് പറയുമെന്നും ഫാഹിം കൂട്ടിച്ചേർത്തു.

ഫാഹിമുമായി പ്രണയത്തിലായശേഷം ഡേറ്റിങിന് വേണ്ടി നൂറിൻ കുടുംബസമേതമാണ് പോയത്. അതിന് പിന്നിലെ കാരണമെന്താണെന്ന് അവതാ​രകൻ ചോദിച്ചപ്പോൾ വളരെ രസകരമായാണ് നൂറിൻ മറുപടി നൽകിയത്. നിരവധി ഉദ്ഘാടനങ്ങൾക്ക് ക്ഷണം ലഭിക്കാനുള്ള നടിയാണ് നൂറിൻ.

അതുകൊണ്ട് തന്നെ അത്തരം പരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോൾ കുടുംബവും ഒപ്പം കാണും. 'പൊതുവെ ഉദ്ഘാടനം പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ പോയി തിരികെ വരുമ്പോൾ കൊച്ചിയിൽ വെച്ച് ഫാഹിമിനെ മീറ്റ് ചെയ്യാറുണ്ട്. അപ്പോഴെല്ലാം കുടുംബവും ഒപ്പം കാണും.'

Noorin Shereef

'മാത്രമല്ല ഞാൻ വിവാഹം ചെയ്യാൻ പോകുന്ന വ്യക്തി എന്റെ കുടുംബത്തെയും നന്നായി സ്നേഹിക്കുന്ന ഒരാളായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് ഡേറ്റിങ് സമയത്ത് കുടുംബത്തെയും ഒപ്പം കൂട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞ ശേഷമാണ് ഞാനും ഫാഹിമും മാത്രമായി പുറത്തൊക്കെ പോയി തുടങ്ങിയതെന്നും', നൂറിൻ പറയുന്നു.

ഇരുവരുടെയും വിവാഹനിശ്ചത്തിന്റെ വീഡിയോയും ഫോട്ടോകളും പുറത്ത് വന്നപ്പോൾ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് ഉണ്ടായിരുന്നു. വസ്ത്രത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലുമായിരുന്നു ഏറെയും കമന്റുകൾ. തങ്ങൾ എയറിലാണെന്നത് പലരുടെയും റിയാക്ഷൻ വീഡിയോ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നാണ് നൂറിനും ഫാഹിമും പറയുന്നത്.

ഞങ്ങളെ കുറിച്ചുള്ള വാർത്തകൾ വായിച്ച് ചിരിക്കാറാണ് പതിവ്. എൻ​ഗേജ്മെന്റ് കഴിഞ്ഞ സമയത്ത് കുറേ ചീത്തകിട്ടി. ഞാനൊക്കെ എയറിലായിരുന്നു. പിന്നെ പല കമന്റുകളും കാര്യമുള്ളതല്ല. കാരണം പേഴ്സണൽ ലൈഫിൽ അവർ കയറി ഇടപെട്ടിട്ട് വിമർശിക്കുന്നതല്ലേ. കൂടാതെ നെ​ഗറ്റീവ് പറയുന്നവർക്ക് പ്രേക്ഷകരിൽ നിന്നും ചിലർ തന്നെ മറുപടിയും നൽകുന്നുണ്ട്. അതൊക്കെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും ഫാഹിം പറയുന്നു.

ഒമർ ലുലു സംവിധാനം ചെയ്ത 2017ൽ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ബാലു വർഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ അവതരിപ്പിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി അവസരങ്ങൾ നൂറിനെ തേടി എത്തുകയായിരുന്നു. കേരളത്തിലെ മിക്ക ഫാഷൻ ഷോകളിലും ഷോ സ്റ്റോപ്പറായും നൂറിൻ സ്ഥിരം സാന്നിധ്യമാണ്.

More from Filmibeat

Read more about: noorin shereef
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X