»   » മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറില്‍ പുതിയൊരു മാറ്റത്തിന്റെ കാലമാണിത്. പുലിമുരുകന്‍ നൂറ് കോടി നേടിയതിന് പിന്നാലെയാണ് കരിയിറില്‍ ഒരു കളം മാറ്റത്തിന് മോഹന്‍ലാല്‍ ഒരുങ്ങിയത്. ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ശ്രദ്ധയൂന്നുന്ന താരം ചിത്രങ്ങള്‍ക്കിടയിലെ ഇടവേളയും വര്‍ദ്ധിപ്പിച്ചു. കരയറിലെ ഏറ്റവും വലിയ ചിത്രമായ മഹാഭാരതത്തിനെ മുമ്പെ ഒരു പിടി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് താരം.

പ്രിയന്‍ ഭയന്നത് സംഭവിച്ചു!!! ആദ്യ മമ്മൂട്ടി ചിത്രം വന്‍ പരാജയമായി, കാരണം അമിതാഭ് ബച്ചന്‍???

തൊടുന്നതെല്ലാം പിഴച്ച് മമ്മൂട്ടി, പയ്യംവള്ളി ചന്തുവില്‍ വേറെ നായകന്‍! മെഗാ സ്റ്റാര്‍ അല്പം വൈകി!!!

ബിഗ് ബജറ്റ് സിനിമകളെ ലക്ഷ്യം വച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ കാര്യമായ മാറ്റങ്ങള്‍ക്ക് നില്‍ക്കാതെ മുന്നോട്ട് പോകുകയാണ് മമ്മൂട്ടി. പുതുമുഖ സംവിധായകരുടേതാണ് ഇപ്പോള്‍ അണിയറയിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍. പരമാവധി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കമാണ് മമ്മൂട്ടിയുടേത്.

ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധി, അറിയേണ്ട കാര്യങ്ങള്‍, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

ഉടന്‍ വരുന്ന മോഹന്‍ലാല്‍ ചിത്രം

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന വില്ലനാണ് ഉടന്‍ തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഹന്‍ലാല്‍ ചിത്രം. ജൂലൈ 21നാണ് ചിത്രത്തിന്റെ റിലീസ്. അതിന് ശേഷം ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം, ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും.

മഹാഭാരതത്തിന് മുമ്പേ

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന എംടി-ശ്രീകുമാര്‍ മേനോന്‍ ചിത്രം രണ്ടാമൂഴത്തിന് മുന്നോടിയായി മുന്‍കൂട്ടി പ്രഖ്യാപിച്ച ഒരു പിടി ചിത്രങ്ങള്‍ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കും. ജോഷി-ഉദയ കൃഷ്ണ ചിത്രം വയനാടന്‍ തമ്പാന്‍, ഒടിയന്‍, ലൂസിഫര്‍ എന്നിവയാണവ. പ്രേക്ഷകര്‍ ആകാംഷ പൂര്‍വ്വം കാത്തിരിക്കുന്ന ചിത്രങ്ങളാണിവ.

രണ്ടര വര്‍ഷം

മോഹന്‍ലാലിന്റെ പ്രിയപ്പെട്ട കഥാപാത്രമായ ഭീമനുവേണ്ടി രണ്ടര വര്‍ഷത്തോളമാണ് ലാല്‍ മാറ്റിവയ്ക്കുന്നത്. ആയോധന കല അഭ്യസിക്കുന്നതിനും ശരീരത്തിന്റെ ഫിറ്റ്‌നസിനും വേണ്ടി മാസങ്ങളുടെ അധ്വാനമുണ്ട്. ഈ രണ്ടര വര്‍ഷക്കാലം മോഹന്‍ലാല്‍ ചിത്രങ്ങളില്ലാത്ത തിയറ്ററുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

വമ്പന്‍ പ്രൊജക്ടുകളില്ലാത്ത മമ്മൂട്ടി

ആയിരം കോടി എന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രത്തെ എതിരിടാന്‍ മമ്മൂട്ടിയുടെ പക്കല്‍ വമ്പന്‍ പ്രൊജക്ടുകളൊന്നും ഇല്ല. കര്‍ണന്‍, പയ്യമ്പള്ളി ചന്തു, കുഞ്ഞാലി മരക്കാര്‍ എന്നീ ചിത്രങ്ങള്‍ പരിഗണനയിലുണ്ടെങ്കിലും ഒന്നിനേക്കുറിച്ചും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഇടവേള നികത്തും

രണ്ടര വര്‍ഷത്തോളം വരുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ അഭാവത്തെ ഉപയോഗപ്പെടുത്താനാണ് മമ്മൂട്ടിയുടെ നീക്കം. ഈ കാലയളവില്‍ പരമാവധി മമ്മൂട്ടി ചിത്രങ്ങള്‍ തിയറ്ററിലെത്തും. നിരവധി പുതുമുഖ സംവിധായകര്‍ക്കും ലാല്‍ ജോസ്, ജോഷി, സിദ്ധിഖ്, ഷാജി കൈലാസ് തുടങ്ങിയ വമ്പന്മാര്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ഒരേ സമയം മൂന്ന് ചിത്രങ്ങള്‍

പുതുമുഖ സംവിധായകന്റേതുള്‍പ്പെടെ മൂന്ന് മമ്മൂട്ടി ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറിയില്‍ പുരോഗമിക്കുന്നത്. ക്യാമറാമന്‍ ശ്യാംദത്തിന്റെ പ്രഥമ സംവിധാന സംരംഭം സ്ട്രീറ്റ് ലൈറ്റ്, സെവന്‍ത് ഡേ സംവിധായകന്‍ ശ്യാംധര്‍ ചിത്രം ഒരിടത്തൊരു രാജകുമാരന്‍, അജയ് വാസുദേവ് ഉദയ കൃഷ്ണ ചിത്രം മാസ്റ്റര്‍ പീസ് എന്നിവയാണവ.

വരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍

ഒരു പുതുമുഖ സംവിധായകന്‍ ശരത്ത് സന്ദിത്തിനും മമ്മൂട്ടി ഡേറ്റ നല്‍കിയിട്ടുണ്ട്. ജൂണ്‍ 12ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇതിന് പിന്നാലെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന കോഴി തങ്കച്ചന്‍, വൈശാഖ് സംവിധാനം ചെയ്യുന്ന രാജ ടു, എന്നിവയ്ക്ക് പുറമെ ഹാപ്പി വെഡിംഗ് സംവിധായകന് ഒമര്‍ ലുലുവിനും മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്.

നേട്ടം പ്രതീക്ഷിച്ച് മമ്മൂട്ടി

രണ്ടര വര്‍ഷത്തോളമുള്ള മോഹന്‍ലാലിന്റെ അഭാവത്തെ ഉപയോഗപ്പെടുത്തി ബോക്‌സ് ഓഫീസില്‍ മേല്‍ക്കൈ നേടാനാണ് മമ്മൂട്ടിയുടെ ശ്രമം. പ്രമുഖ സംവിധായകരേയും പുതുമുഖ സംവിധായകരേയും ഒരുപോലെ മമ്മൂട്ടി ഇതിനായി പരിഗണിക്കുന്നുണ്ട്.

ദീര്‍ഘ വീക്ഷണം

മോഹന്‍ലാലിന്റെ അഭാവത്തെ ഉപയോഗപ്പടുത്തുക മാത്രമല്ല മറ്റൊരു ലക്ഷ്യം കൂടെ ഇതിന് പിന്നില്‍ കാണാം. കുഞ്ഞാലിമരക്കാര്‍, കര്‍ണന്‍, പയ്യമ്പള്ളി ചന്തു എന്നീ പ്രൊജക്ടുകള്‍ ആരംഭിക്കുന്നതോടെ വലിയ കാലയളവുകള്‍ ഈ ചിത്രങ്ങള്‍ക്കായി മാറ്റി വയ്‌ക്കേണ്ടി വരും. അതിന് മുമ്പേ പരമാവധി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഈ ചിത്രങ്ങള്‍ ആവശ്യത്തിന് ഡേറ്റ് നല്‍കാനുള്ള ഉദ്ദേശവും ഈ നീക്കത്തിന് പിന്നിലുണ്ട്.

English summary
Mammootty planing to finish maximum movies in short time. Mammootty's three movies at time on floors. A number of new directors and leading directors are planning for Mammootty movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X