ആരാധികയുടെ കമന്റ് കണ്ട് പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, ഇങ്ങനെ തുടങ്ങിയാൽ കുറെ പെണ്ണുങ്ങൾ വിഷമിക്കും...

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ അതുവരെ ഉണ്ടായിരുന്ന നായിക സങ്കൽപ്പങ്ങള പൊളിച്ചെഴുതി കൊണ്ടാണ് മഞ്ജു വെള്ളിത്തിരയിൽ എത്തുന്നത്. അതിന് ശേഷം മഞ്ജുവിന്റേതായി പുറത്തു വന്ന എല്ലാ ചിത്രത്തിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ നടിക്ക് കഴിഞ്ഞു. ഇന്നും മഞ്ജുവാര്യരുടെ സത്യഭാമയും ഭഭ്രയുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

എന്ത് വസ്ത്രമിട്ടാലും ഉർവശി സുന്ദരിയാണ്, ഉർവശി റൗട്ടേലയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

വിവാഹത്തിനെ തുടർന്ന് സിനിമ വിട്ട മഞ്ജു ഒരു വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു മടങ്ങി എത്തിയത്. ഒരു ഗംഭീര തിരിച്ചു വരവായിരുന്നു അത്. സിനിമയിൽ നിരവധി മാറ്റങ്ങൾ വന്നിരുന്നുവെങ്കിലും അതെല്ലാം മഞ്ജു വേഗം പിന്തുടരുകയായിരുന്നു. സിനിമയുടെ മറ്റാത്തിനൊപ്പം സഞ്ചിരിച്ച മഞ്ജു ഇപ്പോൾ മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തിന്റേയും അഭിമാനമാണ്.

മഞ്ജുവിന്റെ മേക്കോവർ

സിനിമയിലെ മഞ്ജുവിന്റെ കഥാപാത്രം പോലെ നടിയുടെ ഗെറ്റപ്പുകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. ലുക്കിൽ അതിഗംഭീരമായ മാറ്റത്തോടെയാണ് നടി ഒരോ സിനിമകളിലും എത്താറുളളത്. താരങ്ങളുടെ ഇടയിൽ തന്നെ മഞ്ജുവിന്റെ മേക്കോവർ ചർച്ചയാകാറുണ്ട്. അത്ഭുതപ്പെടുത്തുന്ന ഗെറ്റപ്പിലാണ് നടി ഓരോ പ്രവശ്യം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ആരാധകരെക്കാളും താരങ്ങളാണ് മ‍്ജുവിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്ക് കമന്റുമായി എത്തുന്നത്.

മഞ്ജുവിന്റെ പുതിയ ചിത്രം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജുവിന്റെ പുതിയ ചിത്രമാണ്. കഴിഞ്ഞ ദിവസമാണ് നടിയുടെ സോഷ്യൽമീഡിയ പേജിലൂടെയാണ് ചിത്രം പുറത്തു വന്നത്. ഹോളിവുഡ് ലുക്കിലുള്ള ലേഡിസൂപ്പർസ്റ്റാറിന്റെ ചിത്രമായിരുന്നു അത്. നിമിഷനേരം കൊണ്ടായിരുന്നു വൈറലായത്. ആരാധകരും താരങ്ങളും മഞ്ജുവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു. സുഹൃത്തുക്കളുടെ കമന്റുകൾക്ക് മഞ്ജു മറുപടി നൽകുകയും ചെയ്തിരുന്നു.

ആരാധികയുടെ കമന്റ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജുവിന്റെ ചിത്രത്തിന് ഒരു ആരാധിക നൽകിയ കമന്റാണ്. ഷൈനി തോമസ് എന്ന ആരാധികയുടെ പേര്. കമന്റിന് താരം മറുപടിയും നൽകിയിട്ടുണ്ട്."മഞ്ജു, നിങ്ങൾ അറിയുന്നുണ്ടോ.. നിങ്ങളുടെ പേരിൽ ഞങ്ങൾ അനുഭവിക്കുന്നത്. സ്വന്തം ഇഷ്‌ടത്തിന് ഇച്ചിരി ഊന്നൽ കൊടുത്താൽ മഞ്ജു വാര്യർക്ക് പഠിക്കാണോ എന്ന് കേൾക്കേണ്ടി വരുന്നു. ശരീരമൊന്നു വണ്ണിച്ചാൽ മഞ്ജു വാര്യരെ കണ്ടു പഠിക്കൂ. ബോഡി ഷെയിമിങ്, അല്ലാതെന്ത്?...

Recommended Video

Manju Warrier's new look viral | FilmiBeat Malayalam
പൊട്ടിച്ചിരിച്ച് നടി

സങ്കടത്തോടെ കാറിൽ കയറി മാസായിട്ട് ഇറങ്ങി വരണ സീനൊക്കെ ഇവിടെ പീക്കിരി പിള്ളേരുടെ സ്റ്റാറ്റസിൽ കറങ്ങി നടക്കിണ്ട്. കാണുമ്പോ ഒരു ത്രില്ലൊക്കെയുണ്ട്. മാസ് ലുക്ക് പോയിട്ട് ഇവിടെ ബോഡി മാസ്സ് കൂടാന്നല്ലാതെ. ഇങ്ങനെ തുടങ്ങിയാൽ കുറെ പെണ്ണുങ്ങൾ വിഷമിക്കും. പോസിറ്റിവിറ്റിയിൽ ഒരു പിടുത്തം കിട്ടണില്ലല്ലാ എന്റെ പഴുവിൽകാവിലമ്മേ... എന്നാണ് ഷൈനിയുടെ കമന്റ്. ആരാധികയ്ക്ക് ഒരു മറുപടിയും മഞ്ജു നൽകിയിട്ടുണ്ട്. പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പം നിറയെ സ്നേഹം എന്നായിരുന്നു മഞ്ജു മറുപടി നൽകിയത്. ആരാധികയുടെ കമന്റും മഞ്ജുവിന്റെ മറുപടിയും വൈറലായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X