»   »  മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റും മമ്മൂട്ടിയും തമ്മില്‍ ഒത്തു പോകാറില്ല എന്ന് അടുത്തിടെ ഒരു കിംവദന്തികള്‍ ഉണ്ടായിരുന്നു. പുതിയ മലയാള സിനിമകളുടെ സാറ്റലൈറ്റ് പാര്‍ട്‌ണര്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ഈ കിംവദന്തി ഒരിക്കല്‍ കൂടെ അടിവരയിടുകയാണ്.

മോഹന്‍ലാലിന് വേണ്ടി മാത്രം, ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ നിന്ന് മമ്മൂട്ടി വിട്ടു നിന്നതിനുള്ള കാരണം?

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം റിലീസ് ഡേറ്റ് കൃത്യമായി തീരുമാനിക്കുന്നതിന് മുമ്പേ ഏഷ്യനെറ്റ് സ്വന്തമാക്കി കഴിഞ്ഞു. മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളും ഏഷ്യനെറ്റ് കൈവിട്ടു. നോക്കാം പുതിയ മലയാള സിനിമകളുടെ സാറ്റലൈറ്റ് പങ്കാളികള്‍ ആരൊക്കെയാണെന്ന്

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രം ഓണത്തിന് റിലീസിനെത്തും. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യനെറ്റ് നേടി.

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഊഴം. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിയ്ക്കുന്നതും ഏഷ്യനെറ്റാണ്

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

വലിയ പ്രതീക്ഷയോടെ എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിയ്ക്കുന്നതും ഏഷ്യനെറ്റ് ചാനല്‍ തന്നെ

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

മമ്മൂട്ടിയെ നായകനാക്കി ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് വൈറ്റ്. ചിത്രം ഇന്നലെ (ജൂലൈ 29) റിലീസ് ചെയ്തു. ഫ്ലവേഴ്‌സ് ടിവിയാണ് വൈറ്റിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിയ്ക്കുന്നത്.

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

നിഥിന്‍ രണ്‍ജി പണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് കസബ. സൂര്യ ടിവിയാണ് ഈ മമ്മൂട്ടി ചിത്രത്തിന്റെ സാറ്റലൈറ്റ് പങ്കാളിത്തം സ്വന്തമാക്കിയിരിയ്ക്കുന്നത്.

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

ജയസൂര്യയുടെ പുതിയ ചിത്രമായ ഇടി (ഇന്‍സ്‌പെക്ടര്‍ ദാവൂദ്) യുടെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിയ്ക്കാണ്

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

കുഞ്ചാക്കോ ബോബനും ജയസൂര്യയും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കി

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

അനൂപ് മേനോന്‍ മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പാവ എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിയ്ക്കുന്നതും സൂര്യ ചാനലാണ്.

English summary
New Malayalam Movies and Satellite Partners
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam