ചീരുവില്ലാത്ത മേഘ്നയുടെ ആദ്യത്തെ ഡിസംബർ, 2018 ലെ ആ സന്തോഷകരമായ നിമിഷം പങ്കുവെച്ച് നടി

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ സങ്കടത്തോടെ ഓർമിക്കുന്ന വിയോഗമാണ് നടൻ ചിരഞ്ജിവി സർജയുടേത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്റെ വിയോഗം. നടന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ പോലെ തന്നെ പ്രേക്ഷകരേയും വല്ലാതെ തളർത്തിയിരുന്നു. മലയാളി പ്രേക്ഷകരുമായ താരത്തിന് നേരിട്ട് ബന്ധമില്ലെങ്കിലും ഭാര്യ മേഘ്ന രാജ് മലയാളികളുടെ പ്രിയങ്കരിയാണ്. നടിയിലൂടെയാണ് ചീരുവും മോളിവുഡിന്റെ പ്രിയങ്കരനായത്.

സിനിമയിൽ ആരംഭിച്ച ബന്ധമായിരുന്നു ഇവരുടേത്. ആദ്യം സുഹൃത്തുക്കളാവുകയും പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 10 വർഷത്തെ വളരെ മനോഹരമായ പ്രണയകാലത്തിന് ശേഷമായിരുന്നു മേഘ്നയും ചീരുവും 2018 ൽ വിവാഹിതരാകുന്നത്. തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹമായിരുന്നു ഇവരുടേത്. ജീവിത്തിന്റെ ഓരോ നിമിഷം ആഘോഷമാക്കുന്ന ചീരുവിനേയും മേഘ്നയേയുമാണ് പ്രേക്ഷകർ പിന്നെ കണ്ടത്.

അസൂയപ്പെടുത്തിയ ജീവിതം

എല്ലാവരേയും അസൂയപ്പെടുത്തുന്ന തരത്തിലുള്ള ദാമ്പത്യ ജീവിതമായിരുന്നു ഇവരുടേത്. എന്നാൽ ഈ സന്തോഷത്തിന് അത്ര വലിയ ആയുസ് ഇല്ലായിരുന്നു. ജീവിതത്തിലെ ഒരു മനോഹരമായ ഘട്ടത്തിലായിരുന്നു ചീരഞ്ജീവി മേഘ്നയെ തനിച്ചാക്കി യാത്രയായത്. ചീരു സൃഷ്ടിച്ച ശൂന്യതയിൽ നിന്ന് കരകയറാൻ ഇന്നും മേഘ്നയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവന്റെ മനോഹരമായ ഓർമയിലൂടെയാണ് നടി ഇന്നും ജീവിക്കുന്നത്.

മേഘ്നയുടെ  പോസ്റ്റ്

ചീരുവിന്റെ വിയോഗത്തിന് ശേഷമാണ് മേഘ്നയുടെ ഇൻസ്റ്റഗ്രാം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാകുന്നത്. നടനോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് മേഘ്ന തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് മേഘ്ന രാജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. കഴിഞ്ഞു പോയ ഒരു മനോഹര നിമിഷത്തെ കുറിച്ചുള്ള ഓർമയാണ് നടി പങ്കുവെച്ചിരിക്കുന്നത്.

2018 ഡിസംബർ 13

2018 ഡിസംബർ 13ലെ ചിത്രമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. 2018 മെയ്2ന് ആയിരുന്നു മേഘ്നയുടേയും ചീരഞ്ജീവി സർജയുടേയും വിവാഹം. ആ വര്‍ഷത്തെ ഡിസംബർ 13ലെ ചിത്രമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. നെറുകിൽ സിന്ദൂരം ചാർത്തി അതീവ സന്തോഷവതിയായി നിൽക്കുന്ന മേഘ്നയെ ആണ് ചിത്രത്തിൽ കാണുന്നത്. നടിയുടെ ചിത്രം സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലായിട്ടുണ്ട്.

Recommended Video

Sometimes I feel nothing has happened to Chiranjeevi Sarja: Deepti Sati | FilmiBeat Malayalam
മകനെ ചുറ്റിപ്പറ്റിയുള്ള  ജീവിതം

ഇപ്പോൾ മകനെ ചുറ്റിപ്പറ്റിയാണ് മേഘ്നയുടെ ജീവിതം. കഴിഞ്ഞ ഒക്ടോബർ 2 ന് ആയിരുന്നു മേഘ്നയ്ക്ക് ആൺകുഞ്ഞ് പിറക്കുന്നത്. സഹോദരൻ ധ്രുവ് സർജയായിരുന്നു പുതിയ അതിഥി എത്തിയ വിവരം ആരാധകരോട് പങ്കുവെച്ചത്. മേഘ്നയുടേയും ചീരുവിന്റേയും വിവാഹനിശ്ചയം നടന്ന അതേ തീയതിയിലായിരുന്നു കുഞ്ഞ് ചീരു എത്തിയത്.തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും കുഞ്ഞിനും മേഘ്നയ്ക്കും ആശംസയുമായി രംഗത്തെത്തിയിരുന്നു. മേഘ്ന നാല് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ചിരഞ്ജീവി സർജയുടെ വിയോഗം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X