നടി മിയയുടെ ജീവിതത്തില്‍ വീണ്ടുമൊരു സന്തോഷം; ആരാധകര്‍ കാത്തിരുന്നത് തന്നെ പറഞ്ഞ് നടി രംഗത്ത്
കഴിഞ്ഞ ലോക്ഡൗണിലായിരുന്നു നടി മിയ ജോര്‍ജ് വിവാഹിതയാവുന്നത്. കൊവിഡ് കാലമായിരുന്നെങ്കിലും വലിയ ആഘോഷത്തോടെ തന്നെ നടി വിവാഹിതയായി. വിവാഹം കഴിഞ്ഞ ഉടന്‍ നടിമാര്‍ സിനിമയില്‍ നിന്ന് മാറി കുടുംബ ജീവിതത്തിലേക്ക് പോവുന്നതാണ് പതിവ്. താന്‍ ആ പതിവിലേക്ക് ഇല്ലെന്നും അഭിനയത്തില്‍ സജീവമായിരിക്കുമെന്നും മിയ ആരാധകരോട് പറഞ്ഞു. പക്ഷേ ഗര്‍ഭിണിയാവുകയും മാസങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തതോടെ കൂടി മിയയുടെ തിരിച്ച് വരവ് ഉടനെ ഉണ്ടാവില്ലെന്ന് പലരും കരുതി.
ആഴ്ചകള്‍ക്ക് മുന്‍പാണ് നടിയുടെ പിതാവിന്റെ വേര്‍പാടുണ്ടാകുന്നത്. ഇതോടെ താരകുടുംബം വലിയ വേദനയിലായിരുന്നു. എന്നാലിപ്പോള്‍ തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് കൊണ്ടാണ് മിയ എത്തിയിരിക്കുന്നത്. സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് പുതിയ പോസ്റ്റിലൂടെ മിയ പങ്കുവെച്ചിരിക്കുന്നത്.

സെപ്റ്റംബറില്‍ മിയയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിനിടയില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. പ്രസവം കഴിഞ്ഞെങ്കിലും അതിവേഗം സൗന്ദര്യം തിരിച്ച് പിടിച്ച് അഭിനയ മേഖലയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടിയിപ്പോള്‍. സാരി ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്നൊരു വീഡിയോയാണ് മിയ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ജോലി ചെയ്യുന്ന അമ്മ എന്ന പദവി താനിപ്പോള്‍ ആസ്വദിക്കുന്നു' എന്ന കുറിപ്പ് കൂടി ഇതിനൊപ്പം പങ്കുവെച്ചു. വര്‍ക്കിങ് വുമണ്‍, ബാക്ക് ടു വര്‍ക്ക്, ഷൂട്ട് മൂഡ് ഓണ്‍ എന്നിങ്ങനെയുള്ളവ ഹാഷ് ടാഗിലും നടി കൊടുത്തിട്ടുണ്ട്.

നടി ശിവദ, ഗായിക ജ്യോത്സന, തുടങ്ങി താരങ്ങളും നൂറ് കണക്കിന് ആരാധകരടക്കം നിരവധി പേരാണ് മിയയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. സൂപ്പര്‍ അമ്മ എന്നായിരുന്നു ശിവദയുടെ കമന്റ്. സ്‌നേഹം പങ്കുവെച്ച് ജ്യോത്സനയും എത്തി. മിയ പഴയതിനെക്കാള്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. സാധാരണ കുഞ്ഞുങ്ങള്‍ ജനിക്കുന്നതോട് കൂടി കരിയര്‍ വേണ്ടെന്ന് വെക്കുന്ന നായികമാര്‍ക്ക് മിയ ഒരു മാതൃകയായിരിക്കും എന്ന കമന്റുകളും ഉയര്‍ന്ന് വരുന്നുണ്ട്.

മിയ സിനിമയിലേക്കാണോ അതോ പരസ്യ ചിത്രത്തില്‍ മോഡലായി എത്തുന്നതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വൈകാതെ സിനിമാഭിനയത്തില്‍ നടി സജീവമാവും എന്ന് തന്നെയാണ് അറിയുന്നത്. ഭര്‍ത്താവും കുടുംബവുമെല്ലാം തന്റെ അഭിനയ ജീവിതത്തിന് മുഴുവന്‍ സപ്പോര്‍ട്ടും നല്‍കി കൂടെ നില്‍ക്കുന്നതിനെ കുറിച്ച് മുന്‍പ് നടി സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഉടനെ സിനിമയില്‍ പ്രതീക്ഷിക്കാമെന്നും കരുതുന്നു. 2020 ലായിരുന്നു ബിസിനസുകാരനും എറണാകുളം സ്വദേശിയുമായ അശ്വിന്‍ ഫിലിപ്പും മിയ ജോര്‍ജും തമ്മില്‍ വിവാഹിതരാവുന്നത്.
Recommended Video

മാട്രിമോണിയയില്‍ സൈറ്റിലൂടെ വീട്ടുകാര്‍ തമ്മില്‍ കണ്ട് ആലോചിച്ച പക്കാ അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു ഇരുവരുടേതും. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ നടി ഗര്‍ഭിണിയായി. കൊവിഡ് കാലമായത് കൊണ്ട് ചിത്രീകരണ തിരക്കുകളില്‍ നിന്നെല്ലാം മിയ മാറി നില്‍ക്കുകയായിരുന്നു. മകന്‍ ലൂക്കയുടെ ചിത്രങ്ങളും മിയ പുറത്ത് വിട്ടിരുന്നു. അങ്ങനെ വിവാഹവും മാമോദീസയുമൊക്കെയായി സന്തോഷത്തോടെ കഴിയുന്നതിനിടയിലാണ് പിതാവ് ജോര്‍ജ് അന്തരിച്ചത്. കഴിഞ്ഞ മാസമാണ് അസുഖബാധിതനായി കഴിഞ്ഞ മിയയുടെ പിതാവ് അന്തരിച്ചത്. പപ്പയുടെ വേര്‍പാട് തന്നെ ഒത്തിരി തളര്‍ത്തി കളഞ്ഞെന്ന് സൂചിപ്പിച്ച് നടി എത്തിയിരുന്നു.


Click it and Unblock the Notifications











