For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞുവാവയെ കാണാത്തത് എന്‍ഐസിയുവില്‍ ആക്കിയത് കൊണ്ടാണ്; ആശുപത്രിയിലെ പിറന്നാളാഘോഷത്തെ പറ്റി മൃദുലയും യുവയും

  |

  വിവാഹിതരാവാന്‍ പോവുകയാണെന്ന് പറഞ്ഞത് മുതല്‍ യുവകൃഷ്ണയും മൃദുല വിജയിയും ആരാധകരുടെ മനസില്‍ ഇടംനേടി. മൃദ്വാ എന്ന പേരില്‍ ഫാന്‍സ് ക്ലബ്ബുകള്‍ വരെ ഉണ്ടായി. അവിടുന്നിങ്ങോട്ട് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ ഇരുവരും യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെക്കാറുള്ളത്.

  വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ മൃദുല ഗര്‍ഭിണിയായി. ഇതോടെ അഭിനയം നിര്‍ത്തി കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായി. ഏറ്റവുമൊടുവില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി കൊണ്ട് താരദമ്പതിമാര്‍ മാതാപിതാക്കളായിരിക്കുകയാണ്. മകളുടെ ജനനത്തെ കുറിച്ച് പറഞ്ഞതിന് പിന്നാലെ മൃദുലയുടെ ജന്മദിനവുമെത്തി.

  ആശുപത്രിയില്‍ നിന്ന് തന്നെ ആഘോഷിച്ച പിറന്നാളിന്റെ വീഡിയോയാണ് താരങ്ങളിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മാത്രമല്ല വീഡിയോയിലൊന്നും കുഞ്ഞിനെ കാണാത്തതിന്റെ കാരണത്തെ കുറിച്ചും യുവ പറയുന്നു. വിശദമായി വായിക്കാം..

  ഞാനും മൃദുലയും മാത്രമുള്ള വളരെ ചെറിയൊരു പിറന്നാള്‍ ആഘോഷമാണ് നടത്തുന്നതെന്ന്പറഞ്ഞാണ് യുവ സംസാരിച്ച് തുടങ്ങിയത്. ഈ ആഘോഷം കഴിഞ്ഞ ഉടനെ കൊല്ലത്ത് വച്ചുള്ള സീരിയലിന്റെ ഷൂട്ടിങ്ങിലേക്ക് താന്‍ തിരികെ പോവുമെന്നും നടന്‍ പറയുന്നു. അതേ സമയം വീഡിയോയില്‍ കുഞ്ഞിനെ കാണാത്തതിനെ പറ്റി ആളുകള്‍ ചോദിക്കുന്നുണ്ട്. വാവ എന്‍ഐസിയുവിലാാണ് ഉള്ളത്. ചില ചെക്കപ്പുകള്‍ക്ക് വേണ്ടി കൊണ്ട് പോയതാണെന്നും യുവ പറയുന്നു.

  Also Read: അമ്മയ്ക്ക് 28 വയസുള്ളപ്പോഴാണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോവുന്നത്; ഒറ്റയ്ക്ക് ജീവിച്ചൂടേന്ന്, നടി അനുമോള്‍

  പിറന്നാള്‍ ആഘോഷത്തിനായി നേരത്തെ കരുതി വച്ചിരുന്ന തൊപ്പി മൃദുലയ്ക്ക് വച്ച് കൊടുക്കുന്നു. ശേഷം പ്രസവത്തിന് തൊട്ട് മുന്‍പ് തനിക്ക് വേണമെന്ന് മൃദുല ആവശ്യപ്പെട്ട ചോക്ലേറ്റും യുവ സര്‍പ്രൈസായി കൊണ്ട് വന്നിരുന്നു. ചോക്കോ ലാവ കഴിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതിനെ പറ്റി മൃദുലയും പറയുന്നു. ചോക്കോ ലാവ സ്പൂണില്‍ വാരി കൊടുത്ത് കൊണ്ടാണ് യുവ തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെ സര്‍പ്രൈസായി മാലയും കമ്മലും വളയുമൊക്കെ വാങ്ങി കൊടുത്തിരുന്നു.

  Also Read: ബിക്കിനി ധരിച്ച് വെള്ളത്തിനടിയിലേക്ക്, നിറവയറില്‍ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തിയതിനെ പറ്റി സമീറ റെഡ്ഡി

  അപ്രതീക്ഷിതമായിട്ടുള്ള സമ്മാനങ്ങള്‍ കിട്ടിയെങ്കിലും ഇതൊക്കെ എപ്പോഴാണ് ഇട്ട് തീര്‍ക്കുക എന്ന സംശയം മൃദുലയ്ക്ക് വന്നിരുന്നു. അതൊക്കെ വേഗം തന്നെ ഇടാനുള്ള അവസരമുണ്ടാവുമെന്ന് യുവ മറുപടിയായി പറയുകയും ചെയ്തു. ഇങ്ങനൊരു സന്തോഷം തന്നതിന് ഭര്‍ത്താവിന് ഉമ്മ കൊടുക്കുകയും നന്ദി പറയുകയുമൊക്കെ മൃദുല ചെയ്തിരുന്നു.

  Also Read: കുടുംബവിളക്കിലെ പ്രതീഷ് വിവാഹനിശ്ചയം കഴിഞ്ഞു; വധു ഡോക്ടറായ ജോസഫൈൻ, ചിത്രങ്ങൾ വൈറൽ

  എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയണമെന്നാണ് മൃദുലയോടും യുവയോടും ആരാധകര്‍ ആവശ്യപ്പെടുന്നത്. നടിയുടെ പിറന്നാളാഘോഷത്തിന്റെ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. വൈകാതെ കുഞ്ഞുവാവയെ പുറംലോകത്തിന് കാണിക്കണമെന്നുള്ള ആഗ്രഹവും എല്ലാവരും പങ്കുവെക്കുന്നുണ്ട്.

  മലയാളത്തിലെ ഹിറ്റായ സീരിയലുകളിൽ അഭിനയിച്ച് കൊണ്ടിരിക്കവേയാണ് മൃദുലയും യുവയും വിവാഹിതാരവുന്നത്. 2021 ൽ വിവാഹിതരായ താരങ്ങൾ വൈകാതെ കുഞ്ഞതഥിയെ സ്വീകരിക്കാൻ തയ്യാറായി. ആദ്യ വിവാഹ വാർഷികം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് ഈ സന്തോഷ വാർത്തയെത്തുന്നത്.

  Recommended Video

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  മൃദുലയുടെയും യുവയുടെയും വീഡിയോ കാണാം

  English summary
  New Mommy Mridula Vijay And Yuva Krishna Opens Up Why Their Baby Is Missing In Birthday video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X