ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയം മുതല്‍ ഞാനും അരുണും അത് തീരുമാനിച്ചിരുന്നു; ഏറ്റവും മനോഹര കാലത്തെ കുറിച്ച് നിമ്മി
ജനുവരിയിലാണ് ഗായകന്‍ അരുണ്‍ ഗോപനും നടിയും അവതാരകയുമായ നിമ്മിയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. മകന്റെ ജനനത്തിന് മുന്‍പ് ഗര്‍ഭകാലം ഏറെ ആസ്വദിക്കുകയായിരുന്നു നിമ്മി. ഓരോ നിമിഷവും ആഘോഷമാക്കി മാറ്റാനുള്ള ശ്രമങ്ങളിലായിരുന്നു അരുണും. അങ്ങനെ ബേബി മൂണ്‍ യാത്ര മനോഹരമാക്കിയതിനെ കുറിച്ച് നിമ്മി തന്നെ പറഞ്ഞിരുന്നു.
അവധിക്കാലം ആഘോഷിക്കുകയാണോ, നടി ആൻഡ്രിയ ജെറേമിയയുടെ മനോഹരമായ ചിത്രങ്ങൾ കാണാം
ഇപ്പോഴിതാ വീണ്ടും ഗര്‍ഭകാലത്തെ കുറിച്ച് നിമ്മി പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ആടിയും പാടിയും സന്തോഷത്തോടെയാണ് കുഞ്ഞിനെ വരവേല്‍ക്കാന്‍ തങ്ങളൊരുങ്ങിയതെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്. വിശദമായി വായിക്കാം...

ഗര്‍ഭകാലത്തെ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് വിളിക്കാനാണ് ഇഷ്ടം. ഭര്‍ത്താവ് അരുണ്‍ ഗോപനുമൊന്നിച്ച് എറണാകുളത്തെ ഫ്‌ളാറ്റിലായിരുന്നു. നാട്ടില്‍ പോയാലും എല്ലാവരും വീട്ടില്‍ തന്നെയുള്ള സമയം. മനസ് എപ്പോഴും സന്തോഷമായിരുന്നു. ഞാനൊരു കണ്ടന്റ് ക്രിയേറ്ററാണ്. അതുകൊണ്ട് തന്നെ കോവിഡ് കാലവും ഗര്‍ഭകാലവും ഒന്നിച്ച് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ചിലവഴിച്ചത് യൂട്യൂബ് ചാനലിലേക്ക് കണ്ടന്റ് ഉണ്ടാക്കാനായിരുന്നു. എപ്പോഴും അടുത്ത ദിവസത്തേക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നുള്ള ചിന്തയായിരുന്നു മനസില്‍.

ഗര്‍ഭകാലം, ഭക്ഷണം, ഡേ ഇന്‍ മൈ ലൈഫ്, വ്യായാമം, മേക്കപ്പ് തുടങ്ങി വീടിന്റെ മുക്കും മൂലയും വരെ എന്റെ ചാനലില്‍ പരിപാടികളായി വന്നു. ഗര്‍ഭിണി ആയിരുന്നപ്പോള്‍ നല്‍കിയ വീഡിയോകള്‍ക്കാണ് ഏറ്റവും കൂടുതല്‍ റീച്ച് കിട്ടിയിരുന്നത്. ചാനലിന് ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയതും ഈ ലോക്ഡൗണ്‍ കാലത്താണ്. എന്റെ അരുണിന്റെയും വലിയൊരു ആഗ്രഹമായിരുന്നു കുഞ്ഞിന് വേണ്ടി സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യണമെന്ന്. അരുണ്‍ സംഗീത രംഗത്ത് ആയത് കൊണ്ട് പാട്ട് തന്നെയായിരുന്നു ഞങ്ങള്‍ രണ്ട് പേരും കണ്ട ആദ്യത്തെ ഓപ്ഷന്‍.

ആടിയും പാടിയും സന്തോഷകരമായ കുറച്ച് നിമിഷങ്ങള്‍. അരുണും ഞാനും കൂടിയാണ് വരികള്‍ എഴുതിയത്. കംപോസ് ചെയ്തതും പാടിയതും അരുണ്‍ തന്നെ. എന്റെ വളകാപ്പ് ദിവസം ഷൂട്ട് ചെയ്തു. വീണ്ടും വിവാഹ വേദിയില്‍ എത്തിയ പോലെ സന്തോഷമായിരുന്നു. പാട്ടിനൊപ്പം ചെറിയ നൃത്തചുവടുകള്‍ വെക്കുന്നുണ്ട്. ഒരുപാട് നേരം ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതൊന്നും എന്നെ തളര്‍ത്തിയില്ല. കൃത്യസമയത്ത് വെള്ളവും ഭക്ഷണവും കഴിക്കണം. അത്ര മാത്രം. എത്രത്തോളം ആക്ടീവായിരിക്കുമോ അത്ര തന്നെ വാവയും ആക്ടീവായിരിക്കും.

നമ്മുടെ നാട്ടില്‍ ഒരുപാട് വിലക്കുകളുണ്ട്. ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് പോലും തടയുന്നവരുണ്ട്. അങ്ങനെ ഭയന്ന് പോകേണ്ട ഒരു കാലമല്ല ഗര്‍ഭകാലം. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയം മുതല്‍ തന്നെ ഞാനും അരുണും അത് തീരുമാനിച്ചിരുന്നു. എന്നെ തന്നെ സന്തോഷിപ്പിക്കാന്‍ എന്തൊക്കെയാണ് വഴികളെന്ന് ദിവസവും തിരഞ്ഞു കൊണ്ടിരുന്നു.
Recommended Video

അങ്ങനെയിരിക്കെ എനിക്ക് തോന്നി ഫ്‌ളാറ്റില്‍ ആകെയൊരു മാറ്റം വരുത്തിയാലോ എന്ന്. അങ്ങനെ കുഞ്ഞാവ വരുന്നതിന് മുന്നോടിയായി ഞങ്ങളുടെ ഫ്‌ളാറ്റ് മേക്കോവര്‍ നടത്തി. ചുരങ്ങിയ ചെലവില്‍. പക്ഷേ അത് തന്ന ഉന്മേഷം വളരെ വലുതായിരുന്നു. ജനുവരി പതിമൂന്നിന് പ്രസവം നടന്നു. ആണ്‍കുഞ്ഞാണ്. പ്രസവ വേദനയോ അനുബന്ധ വിഷമങ്ങളോ ഒന്നുമില്ല. കുഞ്ഞിനെ കാത്തിരുന്ന ഒന്‍പത് മാസങ്ങളുടെ എക്‌സൈറ്റ്‌മെന്റ് മാത്രമേ ഇപ്പോള്‍ മനസിലുള്ളുവെന്നും നിമ്മി പറയുന്നു.


Click it and Unblock the Notifications











