പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കൈയ്യില്‍ തന്ന നിമിഷം! ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിന്റെ മുഖം കാണിച്ച ചിത്രവുമായി പേളി

നടിയും അവതാരകയുമായ പേളി മാണി രണ്ടാമതും അമ്മയായിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവുമധികം ആഘോഷമാക്കിയ ഗര്‍ഭകാലമായിയരുന്നു പേളിയുടേത്. താന്‍ വീണ്ടും അമ്മയാവാന്‍ പോവുകയാണെന്ന് പേളി പറഞ്ഞത് മുതല്‍ ആരാധകരും ഇതിന് പിന്നാലെയായിരുന്നു. ഒടുവില്‍ ജനുവരി പതിമൂന്നിന് തങ്ങള്‍ക്കൊരു കുഞ്ഞ് കൂടി ജനിച്ചുവെന്ന് പേളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് വെളിപ്പെടുത്തി.

രണ്ടാം തവണയും പെണ്‍കുട്ടിയാണ് ജനിച്ചതെന്നും താരം സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞുവാവയുടെ മുഖം ആദ്യമായി പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് പേളി. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ജനിച്ച് മിനുറ്റുകള്‍ മാത്രമുള്ള മകളുടെ മുഖം പേളി കാണിച്ചിരിക്കുന്നത്.

pearle-baby

പ്രസവം കഴിഞ്ഞ് ആദ്യമായി കുഞ്ഞിനെ കൈയ്യില്‍ കിട്ടിയ നിമിഷമെന്ന് പറഞ്ഞാണ് പേളി എത്തിയിരിക്കുന്നത്. മകളെ തന്റെ കൈയ്യിലേക്ക് ആദ്യമായി തന്നപ്പോഴുള്ള ചിത്രമാണെന്നും നടി സൂചിപ്പിച്ചിരുന്നു. മാത്രമല്ല വീണ്ടുമൊരു പെണ്‍കുട്ടിയുടെ അമ്മയായതിന്റെ സന്തോഷവും പേളി പങ്കുവെച്ചിരിക്കുകയാണ്.

'ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഞങ്ങള്‍ പരസ്പരം കണ്ടു. ഇത് ഞാന്‍ അവളെ ആദ്യമായി കൈയ്യിലെടുക്കുന്ന ചിത്രമാണ്. അവളുടെ മൃദുലമായ ചര്‍മ്മവും കുഞ്ഞ് ഹൃദയമിടിപ്പും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷമായി എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടും. ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായി എന്നോര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് ആനന്ദകണ്ണീര്‍ വരികയാണ്.

നിങ്ങളെല്ലാവരും ആശംസകള്‍ അറിയിച്ചെന്നും പ്രാര്‍ഥനകള്‍ നേര്‍ന്നുവെന്നും ശ്രീനി എന്നോട് പറഞ്ഞിരുന്നു. ഞങ്ങളുടെ ചെറിയ കുടുംബത്തെ ഇത്രത്തോളം ചേര്‍ത്ത് പിടിച്ചു എന്നറിയുമ്പോഴുള്ള സന്തോഷം എന്റെ ഹൃദയം നിറയ്ക്കുകയാണ്. എല്ലാവര്‍ക്കും നന്ദി,'.. എന്നുമാണ് പേളി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അതേ സമയം ബിഗ് ബോസ് താരങ്ങളും പേളിയുടെയും ശ്രീനിയുടെയും സഹപ്രവര്‍ത്തകരായ താരങ്ങളുമടക്കം നൂറ് കണക്കിന് ആളുകളാണ് താരകുടുംബത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ഇത്രയും സന്തോഷം തോന്നുന്ന വേറെ നിമിഷമില്ലെന്നാണ് പേളിയോട് ആരാധകര്‍ പറയുന്നത്.

pearle-baby

പേളിയോട് അത്രയധികം ഇഷ്ടം തോന്നുന്നത് ഇതുപോലെയുള്ള നിമിഷങ്ങളിലാണെന്നാണ് ചിലരുടെ കമന്റുകള്‍. സിംപിളായി കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് പേളി. മൂത്തമകളെ പ്രസവിക്കുന്ന സമയത്തും കുഞ്ഞിന്റെ മുഖം ആദ്യ നിമിഷങ്ങളില്‍ തന്നെ പേളി പുറത്ത് വിട്ടിരുന്നു. അന്ന് പ്രസവത്തിന്റെ വീഡിയോ അടക്കം യൂട്യൂബിലൂടെ താരങ്ങള്‍ പങ്കുവെച്ചിരുന്നു.

സമാനമായ രീതിയില്‍ ഇപ്പോള്‍ കുഞ്ഞുവാവയുടെ മുഖം പ്രസവം നടന്ന് മിനുറ്റുകള്‍ക്കുള്ളിലാണ് പുറത്ത് വിട്ടിരിക്കുന്നത്. വൈകാതെ കുഞ്ഞിന്റെ പേരെന്താണെന്ന് പറയണമെന്നും ആരാധകര്‍ പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് പേളിയുടെ സഹോദരിയ്ക്കും കുഞ്ഞ് ജനിച്ചത്. വിവാഹം കഴിഞ്ഞ് മൂന്നാല് വര്‍ഷത്തിനുള്ളില്‍ താരസഹോദരിമാര്‍ രണ്ട് കുട്ടികളുടെ അമ്മമാരായിരിക്കുകയാണ്. അനിയത്തിയ്ക്ക് രണ്ട് ആണ്‍കുട്ടികളാണെങ്കില്‍ പേളിയ്ക്ക് രണ്ട് പെണ്‍കുട്ടികളാണെന്ന പ്രത്യേകതയുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X