ഞാനറിയാതെ ശ്രീനിയെടുത്ത തീരുമാനമാണ്! പായ വിരിച്ച് നിലത്താണ് പുള്ളി കിടക്കുന്നത്, സന്തോഷമെന്ന് പേളി
പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ലക്ഷക്കണക്കിന് ആരാധകരാണ് കാത്തിരിക്കുന്നത്. ജനുവരിയില്‍ രണ്ടാമതും ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം കൊടുത്തതിന് ശേഷം പേളി ചെറിയൊരു ഗ്യാപ്പ് എടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം മാറി നിന്നതോടെ ആരാധകരും നിരാശയിലായി. എന്നാല്‍ മകളുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞതിന് ശേഷം നടി വീണ്ടും സജീവമായിരിക്കുകയാണ്.
ഏറ്റവും പുതിയതായി ഇളയമകളുടെ ആദ്യത്തെ ഫ്‌ളൈറ്റ് യാത്രയെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ചാണ് പേളി എത്തിയിരിക്കുന്നത്. ഇത്തവണ മകളെയും കൊണ്ട് ഒറ്റയ്ക്കാണ് യാത്രയെന്നും ശ്രീനി കൂടെയില്ലെന്നുമൊക്കെ പേളി പറഞ്ഞു. അതിനൊപ്പം ശ്രീനിഷ് വരാത്തതിന്റെ കാരണവും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇളയമകള്‍ നിതാരയെയും കൊണ്ട് ആദ്യമായി ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നതിന്റെ സന്തോഷത്തിലാണെന്ന് പറഞ്ഞാണ് പേളി സംസാരിച്ച് തുടങ്ങിയത്. അതിനെന്താ ശ്രീനി കൂടെയുണ്ടല്ലോ എന്ന് നിങ്ങള്‍ ചിന്തിക്കുമായിരിക്കും. സത്യത്തില്‍ ശ്രീനിയും മൂത്തമകള്‍ നില ബേബിയും ഇല്ലാതെയാണ് താന്‍ പോകുന്നതെന്നും കൂടെ മമ്മി മാത്രമാണുള്ളതെന്നും പേളി പറയുന്നു.
നിതാരയ്ക്കും തനിക്കും അത്യാവശ്യമായി വേണ്ട കാര്യങ്ങളൊക്കെ എടുത്ത് വെക്കുന്നത് മുതല്‍ യാത്രയുടെ മുന്നൊരുക്കങ്ങളൊക്കെ പേളി വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ബിഗസ്റ്റ് യൂത്ത് ഫെസ്റ്റിവല്‍ ആയ അണ്ടര്‍ 25 സമ്മിറ്റിന് വേണ്ടി ബാംഗ്ലൂരിലേക്കാണ് പോകുന്നതെന്നും ഈ യാത്രയില്‍ വാവയെയും കൊണ്ടാണ് പോകുന്നതെന്നും പേളി പറയുന്നു.
അതിന്റേതായൊരു ടെന്‍ഷന്‍ ഉണ്ട്. മാത്രമല്ല തങ്ങളുടെ കൂടെ ശ്രീനി വരുന്നില്ല. സാധാരണ ശ്രീനി ഉണ്ടെങ്കില്‍ എല്ലാ തലവേദനയും ശ്രീനി നോക്കിക്കൊള്ളും. ശ്രീനിയുടെ ഏറ്റവും വലിയ തലവേദന ഞാനാണ്. പക്ഷേ ഇത്തവണ ശ്രീനി ശബരിമലയ്ക്ക് പോകാന്‍ മാല ഇട്ടിരിക്കുവാണ്. 41 ദിവസത്തെ കഠിനമായ വ്രതത്തിലാണ്. അതുകൊണ്ടാണ് വരാത്തതെന്നും തനിക്ക് ഇതൊരു പുതിയ അനുഭവം ആണെന്നും പേളി പറയുന്നു.

ശ്രീനി രാവിലെ എഴുന്നേറ്റ് കുളിക്കുകയും അമ്പലത്തില്‍ പോവുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിലെനിക്ക് അഭിമാനമാണ്. മാത്രമല്ല പായ വിരിച്ച് ശ്രീനി നിലത്താണ് കിടക്കുന്നത്. എന്നെ കൊണ്ട് പറ്റുന്നത് പോലെ ശ്രീനിയെ ഹെല്‍പ്പ് ചെയ്യുന്നുണ്ട്.
ഞാനും ഇപ്പോള്‍ വെജിറ്റേറിയന്‍ ആണ്.ഞാന്‍ അങ്ങനെ നോണ്‍ വെജ് കഴിക്കാതിരിക്കണ്ട ആവശ്യം ഒന്നുമില്ല. എന്നാലും ശ്രീനിയ്ക്ക് വേണ്ടി ഞാന്‍ കഴിക്കുന്നില്ല. ഞാന്‍ മാത്രമല്ല ഈ വീട്ടില്‍ ആരും ഇപ്പോള്‍ നോണ്‍വെജ് കഴിക്കുന്നില്ല. നിതാരയ്ക്ക് വേണ്ടിയാണ് ശ്രീനി ഈ വ്രതം എടുത്തത്.
ആദ്യത്തെ സ്‌കാനിങ്ങിന് പോയി അവളുടെ ഹാര്‍ട്ട്ബീറ്റ് കേട്ടപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും ടെന്‍ഷനിലായിരുന്നു. അന്നേരം ശ്രീനി എന്നോട് പറയാതെയാണ് ഇങ്ങനൊരു വ്രതം നേര്‍ന്നത്. പിന്നീട് ജനുവരിയില്‍ വീണ്ടും സീരിയസായി പറഞ്ഞ് തുടങ്ങി. അപ്പോഴാണ് ആള് സീരിയസാണെന്ന് മനസിലായതെന്നും പിന്നെ ഞാനും സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയെന്നും പേളി പറയുന്നു. ശേഷം മകളെയും കൊണ്ട് എയര്‍പോര്‍ട്ടിലേക്ക് പോയതും വിമാനത്തിനുള്ളില്‍ കയറിയതിന് ശേഷമുള്ള വിശേഷങ്ങളുമൊക്കെ താരം പങ്കുവെച്ചിരിക്കുകയാണ്.


Click it and Unblock the Notifications











