കുഞ്ഞിന് മുലയൂട്ടുന്ന വീഡിയോ, അമ്മയും മകളും തമ്മിലുള്ള ഏറ്റവും മനോഹര നിമിഷമിതാണെന്ന് പേളി മാണി
നടിയും അവതാരകയുമായ പേളി മാണിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടാമതും അമ്മയായതിന്റെ സന്തോഷത്തിലാണ് നടിയും കുടുംബവും. അതേ സമയം പ്രസവത്തിന് ശേഷം പേളിയെ കുറിച്ച് യാതൊരു വിവരവുമില്ലാത്തതിന്റെ പരിഭവത്തിലാണ് ആരാധകര്‍.
അങ്ങനെയിരിക്കെ കുഞ്ഞിനൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി. കുഞ്ഞിനെ മുലയൂട്ടുന്ന സമയത്ത് ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് പകര്‍ത്തിയ വീഡിയോയാണ് പേളി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. മാത്രമല്ല നില ബേബിയില്‍ നിന്നും വളരെ വ്യത്യസ്തയാണ് രണ്ടാമത്തെ മകളെന്നും താരം സൂചിപ്പിച്ചിട്ടുണ്ട്.

'ഇത് എല്ലാ വിവരങ്ങളെ കുറിച്ചും പറയാനാണ്. ഇപ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കാനുള്ള സമയമാണെന്നാണ് അവരെല്ലാം പറയുന്നത്. എന്നാല്‍ അവര്‍ ഉദ്ദേശിക്കുന്നത് ഇതാണ്.. അമ്മയെയും കുഞ്ഞിനെയും പരസ്പരം ബന്ധിപ്പിക്കുന്ന സമയമാണിത്. പരസ്പരം മനസ്സിലാക്കുക. കാരണം നില എങ്ങനെയായിരുന്നോ അതില്‍ നിന്ന് ഇവള്‍ വളരെ വ്യത്യസ്തയാണ്. കാരണം അവള്‍ ഒരു തികച്ചും വ്യത്യസ്തമായ മനുഷ്യന്‍.
അവളെ ഞാന്‍ നോക്കുംതോറും കൂടുതല്‍ കാര്യങ്ങളാണ് കണ്ട് കൊണ്ടിരിക്കുന്നത്. എന്റെ ജന്മവാസന എന്നെ നയിക്കുന്നു. ഞങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളും കുഞ്ഞുവാവയെ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതാണ് ആജീവനാന്ത ബന്ധത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്... ഏറ്റവും വിലയേറിയ ബന്ധം... അമ്മയും മകളും.. ഈ വീഡിയോ എടുത്ത് തന്നതിന് ഭര്‍ത്താവായ ശ്രീനിഷ് അരവിന്ദിന് നന്ദിയുണ്ടെന്നും,' പറഞ്ഞാണ് പേളി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേ സമയം പേളിയുടെ പുതിയ പോസ്റ്റിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. പ്രസവത്തിന് ശേഷമുള്ള പേളിയുടെയും കുഞ്ഞിന്റെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. എന്നാല്‍ ആദ്യപ്രസവം പോലെ വിവരങ്ങളൊന്നും പറയാത്തതിന്റെ പരിഭവവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.
നിലു ബേബിയെ കാണിച്ച പോലെ ഈ കൊച്ചിനെ ഞങ്ങളെ കാണിക്കാന്‍ താല്‍പര്യം ഇല്ലേ? എന്നാണ് ഒരാള്‍ പേളിയോട് ചോദിക്കുന്നത്. കുഞ്ഞുവാവ കാണാന്‍ എങ്ങനെ ഉണ്ടെന്നും നിലുവിനെ പോലെയാണോ എന്നൊക്കെ അറിയാനുള്ള ആകാംഷയിലാണ്. ഓരോ ദിവസം കഴിയുംതോറും ആകാംഷ കൂടി വരികയാണ്. ഇതുപോലെ ആര്‍ക്ക് വേണ്ടിയും കാത്തിരുന്നിട്ടില്ല. ശരിക്കും പേളിയെ മിസ് ചെയ്യുകയാണ്.
എന്താണ് യൂട്യൂബില്‍ വീഡിയോസ് ഒന്നും അപ്ലോഡ് ചെയ്യാത്തത്. ഡെലിവറി വ്‌ളോഗ് എങ്കിലും ഇടാമായിരുന്നു. കുഞ്ഞുവാവയെ പോലെ നിലു ബേബിയെയും ഞങ്ങള്‍ മിസ് ചെയ്യുന്നുണ്ട്. ഇനി ഒന്നിനും സമയം കിട്ടുന്നില്ലെങ്കില്‍ കുഞ്ഞിന്റെ പേരെങ്കിലും ഒന്ന് പറയാമോ എന്നൊക്കെയാണ് ചോദ്യങ്ങള്‍. പേളിയ്ക്ക് സമയമില്ലെങ്കില്‍ ശ്രീനിയ്ക്ക് ചെയ്യാവുന്നതേയുള്ളുവെന്നാണ് ചിലര്‍ പറയുന്നത്.
അതേ സമയം പേളിയുടെ പ്രസവം കഴിഞ്ഞതല്ലേ ഉള്ളു. എല്ലാവരും ഒന്ന് കാത്തിരിക്കൂ. വിശ്രമമൊക്കെ കഴിഞ്ഞതിന് ശേഷം അവര്‍ തിരികെ വരും. അതിനുള്ള സമയമെങ്കിലും കൊടുക്കാനാണ് ആരാധകരില്‍ ചിലരുടെ അഭിപ്രായം.
ജനുവരി പതിമൂന്നിനാണ് പേളി രണ്ടാമതും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനനത്തെ കുറിച്ച് പറഞ്ഞ് പിറ്റേന്ന് തന്നെ ഫോട്ടോയടക്കം പുറത്ത് വിടുകയും ചെയ്തു. ആദ്യമായി അമ്മയും മകളും കണ്ട നിമിഷമാണെന്ന് പറഞ്ഞായിരുന്നു പേളി ഫോട്ടോ പങ്കുവെച്ചത്. എന്നാല്‍ അതിന് ശേഷം കുഞ്ഞിനെ പറ്റി യാതൊന്നും പറഞ്ഞില്ലെന്നതാണ് ആരാധകരെ നിരാശരാക്കിയത്.
ഇപ്പോള്‍ ഒരു മാസത്തിന് ശേഷമാണ് മകളുടെ മുഖം കാണിക്കാതെയുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ താരങ്ങള്‍ പങ്കുവെച്ച് തുടങ്ങിയത്. ഇടയ്ക്ക് മൂത്തമകള്‍ നിലയുടെ വീഡിയോസും വന്ന് തുടങ്ങിയതോടെ ആരാധകരും സന്തോഷത്തിലായി. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications











