കല്യാണം കഴിക്കുന്നില്ലെന്ന് പറയുന്നവര്‍ പേളിയുടെ വീഡിയോ ഒന്ന് കാണണം! മകളുടെ വീഡിയോയുമായി താരങ്ങള്‍
പോസിറ്റീവ് വൈബ് കൊണ്ട് മലയാളികളുടെ മനംകവര്‍ന്ന താരമാണ് പേളി മാണി. അതുകൊണ്ട് തന്നെ പേളിയെ കാണാനില്ലാത്തതിന്റെ നിരാശയിലായിരുന്നു ആരാധകര്‍. കഴിഞ്ഞ മാസമാണ് പേളി രണ്ടാമതും അമ്മയായത്. പ്രസവത്തിന് ശേഷം പുറത്തേക്ക് വരികയോ കുഞ്ഞിനെ കാണിക്കുകയോ ഒന്നും ചെയ്യാത്തത് കൊണ്ടാണ് ആരാധകരും രംഗത്ത് വന്നത്.
എന്നാല്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ കുഞ്ഞുവാവയെ പുറംലോകത്തിന് കാണിച്ച് കൊണ്ടാണ് പേളിയിപ്പോള്‍ എത്തിയിരിക്കുന്നത്. മകളുടെ പേരും മുഖവും വെളിപ്പെടുത്തിയ ചിത്രങ്ങള്‍ക്ക് പിന്നാലെ വീഡിയോയുമായിട്ടാണ് നടിയിപ്പോള്‍ എത്തിയത്. മകളുടെ നൂലുക്കെട്ടിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളുടെ വീഡിയോയായിരുന്നു യൂട്യൂബിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

കുഞ്ഞിനെ പേളി താലേലിക്കുന്നതും ഇതിനിടയില്‍ മകള്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. ഭര്‍ത്താവും നടനുമായ ശ്രീനിഷും മൂത്തമകള്‍ നിലയും പേളിയുടെ കൂടെ ഉണ്ടായിരുന്നു. ശേഷം കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് മകളുടെ നൂലുക്കെട്ട് ചടങ്ങ് നടത്തിയിരിക്കുന്നത്.
നിതാര എന്നാണ് കുഞ്ഞിന് പേരിട്ടതെന്ന് പേളി വെളിപ്പെടുത്തിയിരുന്നു. ശേഷം ശ്രീനിഷും പേളിയും നിലത്തിരുന്ന് മകളുടെ ചെവിയില്‍ പേര് വിളിക്കുന്നതും ശ്രീനിഷിന്റെ വീട്ടുകാര്‍ മകള്‍ക്ക് കരിമഷി കൊണ്ട് പൊട്ട് തൊടുന്നതുമൊക്കെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
പേളിയുടെ വീട്ടില്‍ വച്ച് വളരെ ലളിതമായിട്ടും എന്നാല്‍ ആഡംബരത്തോടും കൂടിയായിരുന്നു നിതാരയുടെ പേരിടല്‍ ചടങ്ങ് നടത്തിയത്. ഇത്തവണയും മൂത്തമകള്‍ നിലയുടെ സാന്നിധ്യമാണ് ശ്രദ്ധേയം. കുഞ്ഞുവാവയെ കാണാന്‍ തന്നെ പോലെയുണ്ടെന്നടക്കം നിലു പറയുന്നതും വീഡിയോയില്‍ കാണാം.

നിതാരയും നിലയും രണ്ട് പേരും എന്റെ കണ്മണികളാണെന്ന് പേളി പറയുമ്പോള്‍ മുത്തുമണികളുമാണൊണ് ശ്രീനിഷ് പറയുന്നത്. ഏറ്റവുമൊടുവില്‍ 'ഓമനത്തിങ്കള്‍ കിടാവോ' എന്ന് തുടങ്ങുന്ന താരാട്ട് പാട്ട് പേളി സ്വന്തം സൗണ്ടില്‍ പാടുന്നതോട് കൂടിയാണ് വീഡിയോ അവസാനിപ്പിക്കുന്നത്. നൂലുക്കെട്ടിന്റെ പ്രധാനപ്പെട്ട ദൃശ്യങ്ങള്‍ മാത്രമേ ഇതില്‍ ഉള്ളുവെങ്കിലും കൂടുതല്‍ വീഡിയോ വൈകാതെ പുറത്ത് വരുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
ഏറെ കാലത്തിന് ശേഷം വീഡിയോയുമായി വന്ന പേളിയ്ക്ക് ആശംസാപ്രവാഹമാണ്. ചേച്ചി മുന്‍പത്തേതിനെക്കാളും ഒരുപാട് സുന്ദരിയായിരിക്കുന്നു. നിങ്ങള്‍ ഇതുപോലെ യൂട്യൂബ് ചാനല്‍ തുടങ്ങിയില്ലായിരുന്നെങ്കില്‍ നിങ്ങടെ സന്തോഷ ജീവിതം എങ്ങനെ കാണാന്‍ പറ്റുമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ നിങ്ങളെ ഞങ്ങള്‍ കുറേ മിസ്സ് ചെയ്യുമായിരുന്നു. ഇപ്പോള്‍ നിങ്ങളെല്ലാരും ഞങ്ങളുടെ വീട്ടിലെ ആരെക്കൊയോ ആണ്.
ഇന്നത്തെ കാലത്ത് കല്യാണം വേണ്ട, ഫാമിലി വേണ്ട, സിംഗിള്‍ ആയി ജീവിച്ചാല്‍ മതി എന്ന് ആലോചിക്കുന്ന പലരും പേളിയുടെ ഈ കുടുംബജീവിതം കണ്ട് രണ്ടാമത് ഒന്ന് ചിന്തിക്കും. നല്ല ഫാമിലി ഉള്ളതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്. നിങ്ങളുടെ ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ. എല്ലാവര്‍ക്കും കല്യാണം കഴിക്കാന്‍ ഒരു പ്രചോദനം ആവട്ടെ.. എന്നാണ് ആരാധകര്‍ പേളിയുടെ വീഡിയോയുടെ താഴെ കമന്റിലൂടെ പറയുന്നത്.


Click it and Unblock the Notifications











