For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  99 കിലോയില്‍ നിന്നും 84 ലേക്ക്; പ്രസവശേഷം പതിനാറ് കിലോ ഭാരം കുറച്ചതെങ്ങനെയാണെന്ന് സൗഭാഗ്യ വെങ്കിടേഷ്

  |

  2020 ലാണ് താരപുത്രി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോള്‍ ഇരുവരും ഒരുമിച്ച് ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുകയാണ്. മാത്രമല്ല തങ്ങളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്.

  കഴിഞ്ഞ വര്‍ഷം സൗഭാഗ്യ ഒരു കുഞ്ഞിന് ജന്മം കൊടുത്തതോടെ മകളെ ചുറ്റിപ്പറ്റിയാണ് ഓരോ വീഡിയോസും വരാറുള്ളത്. ഏറ്റവും പുതിയതായി തന്റെ ശരീരഭാരം കുറച്ചതിനെ പറ്റിയുള്ള വീഡിയോയുമായിട്ടാണ് സൗഭാഗ്യ എത്തിയിരിക്കുന്നത്. മകളുടെ കാര്യങ്ങള്‍ക്കിടയിലാണ് താന്‍ വര്‍ക്കൗട്ടിനും ഡയറ്റിനുമൊക്കെ സമയം കണ്ടെത്തുന്നതെന്നാണ് നടി പറയുന്നത്.

  പ്രസവം കഴിഞ്ഞപ്പോഴെക്കുമാണ് എല്ലാവരെയും പോലെ എനിക്കും ഭാരം കൂടിയത്. അതൊരു സാധാരണ കാര്യമായതിനാല്‍ ടെന്‍ഷന്‍ ഒന്നുമില്ലായിരുന്നു. സ്വന്തമായി ഭാരം കുറയ്ക്കാം എന്നൊരു വിശ്വാസം വെച്ച് ട്രൈ ചെയ്‌തെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെയാണ് പ്രൊഫഷണല്‍ ട്രെയിനറുടെ ആവശ്യമുണ്ടെന്ന് മനസിലാക്കിയത്.

  ഒരു അക്ഷരം മാറ്റിയതോടെ ജീവിതവും മാറി; താന്‍ ശക്തയാണെന്ന് മനസിലാക്കിയ നിമിഷത്തെ കുറിച്ച് അമൃത സുരേഷ് പറഞ്ഞത്

  ഗര്‍ഭകാലത്ത് നൂറ് വരെ എത്തിയില്ലെങ്കിലും തൊണ്ണൂറ്റിയൊന്‍പത് കിലോ ശരീരഭാരം ഉണ്ടായിരുന്നു. ഇപ്പോള്‍ 84 ആണ്. ഗര്‍ഭിണിയാവുന്നതിന് മുന്‍പ് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യും. കുഞ്ഞ് കൂടി വന്നതോടെ നമ്മള്‍ വിചാരിക്കുന്ന സമയത്ത് എന്തെങ്കിലും ചെയ്യാന്‍ സാധിക്കില്ല. ഓരോ ദിവസവും ഓരോ ഷെഡ്യൂളാണ്. കുഞ്ഞിനൊപ്പമുള്ള വെയിറ്റ് ലോസ് വലിയൊരു ബുദ്ധിമുട്ടാണെന്ന് സൗഭാഗ്യ പറയുന്നു.

  എന്റെ കൂടെ ജീവിക്കുക വലിയ പ്രയാസമാണെന്ന് ഭര്‍ത്താവ് പറയും; വെട്ടത്തിലെ വേശിയുടെ റോളിനെ പറ്റിയും നടി ഗീത വിജയൻ

  നൃത്തം ചെയ്യുന്നതടക്കം ശാരീരികമായി ഞാന്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വേറെ വര്‍ക്കൗട്ടിന്റെ ആവശ്യമില്ലല്ലോ എന്ന് ഞാനും ചിന്തിച്ചു. എന്നാല്‍ ഈ ഡാന്‍സുമായി എന്റെ ശരീരം ഇഴുകി ചേര്‍ന്ന് പോയതാണ്. അതിന് മുകളില്‍ ചെയ്താല്‍ മാത്രമേ ഭാരം കുറയുകയുള്ളു. അത് മനസിലാക്കിയപ്പോഴാണ് ജിമ്മില്‍ പോയി തുടങ്ങിയത്. പക്ഷേ മുന്‍പത്തെ പോലെ ഇപ്പോള്‍ നടക്കാത്തത് കൊണ്ട് വീട്ടില്‍ തന്നെ ഇരുന്ന് ചെയ്യാന്‍ പറ്റുന്ന വര്‍ക്കൗട്ടും ഡയറ്റും തിരഞ്ഞെടുക്കുകയായിരുന്നു-സൗഭാഗ്യ പറയുന്നു.

  ഭർത്താവിൻ്റെ മുൻഭാര്യയുടെ ജീവിതത്തിലുണ്ടായത് ശ്രീദേവിയ്ക്കും സംഭവിച്ചു; ആ സാമ്യത്തെ കുറിച്ചുള്ള റിപ്പോർട്ട്

  ബോഡി ഷെയിമിങ്ങിന് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മളുടേത്. വെറുതേ പോയാലും തടിച്ചല്ലോ, മെലിഞ്ഞല്ലോ എന്നൊക്കെയുള്ള കമന്റ് കേള്‍ക്കേണ്ടി വരും. അപ്പോള്‍ എല്ലാവര്‍ക്കും ഇതൊരു പ്രഷറാണ്. പക്ഷേ ഞാന്‍ ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടല്ല. ഫിറ്റ് ആയി ഇരിക്കണമെന്നേയുള്ളു.

  ഭയങ്കരമായി മെലിഞ്ഞ് സൈസ് സീറോ ആവണമെന്ന് എനിക്കില്ല. ഫിറ്റ് ആയിട്ടുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുന്നുണ്ട്. അതിലിപ്പോള്‍ സന്തോഷമാണ്. ഇതൊക്കെയാണ് നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിച്ചതെന്നും സൗഭാഗ്യ വ്യക്തമാക്കുന്നു.

  സൗഭാഗ്യയുടെ വീഡിയോ കാണാം

  Read more about: sowbhagya venkitesh
  English summary
  New Mommy Sowbhagya Venkitesh Opens Up Her Weight Loss Journey In Latest Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X