മറുക് ഫാന്‍സ് അസംബിള്‍, പിടിച്ച് നില്‍ക്കാനുള്ള 18-ാം അടവ്; അഞ്ജുവിന്റെ വീഡിയോയ്ക്ക് വിമര്‍ശനം
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഞ്ജു കുര്യന്‍. കരിയറിന്റെ തുടക്കം മലയാളത്തിലൂടെയാണെങ്കിലും തമിഴിലാണ് അഞ്ജു ആദ്യം കയ്യടി നേടുന്നത്. പിന്നീട് മലയാളത്തിലേക്ക്തിരികെ വരികയായിരുന്നു. തിരിച്ചുവരവില്‍ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും കയ്യടി നേടി. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് അഞ്ജു കുര്യന്‍. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് അഞ്ജു.
തന്റെ ലുക്കു കൊണ്ട് സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയായി മാറാന്‍ സാധിച്ച നടി കൂടിയാണ് അഞ്ജു. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ അനുനിമിഷം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അഞ്ജുവിന്റെ പുതിയ ഫോട്ടോഷൂട്ട് റീലും വൈറലായി മാറുകയാണ്. പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച് അതീവ ഗ്ലാമറസായാണ് അഞ്ജു എത്തിയിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളിലാണ് റീല്‍ വൈറലായത്.

പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. കയ്യടികളും നല്ല കമന്റുകളും മാത്രമല്ല അഞ്ജുവിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. അശ്ലീല കമന്റുകളും സദാചാര കമന്റുകളുമെല്ലാം അഞ്ജു നേരിടുന്നുണ്ട്. മോശമായി രീതിയില്‍ സംസാരിച്ചു കൊണ്ടും നിരവധിപേര്‍ എത്തിയിട്ടുണ്ട്.
'ഇത് എന്റെ അഞ്ജുവല്ല, എന്റെ അഞ്ജു ഇങ്ങനല്ല, മറുക് ഫാന്‍സ് അസംബിള്‍, കല്യാണം ഉറപ്പിച്ചപ്പോള്‍ തൊട്ട് വിഷമം ആയിരുന്നു. ഇപ്പോള്‍ മാറിക്കിട്ടി, ഓ പുതിയ അവസരം വേണമായിരിക്കും. എന്തിനും തയ്യാര്‍, ചേച്ചി എങ്ങും പോയിട്ടില്ല. പോകില്ല, നന്ദി, ആ മറുക് ഒന്ന് കടിക്കാന്‍ കിട്ടിയിരുന്നുവെങ്കില്‍, ഇങ്ങനെ എല്ലാ നടിമാര്‍ക്കും സിനിമ ഇല്ലാതായാല്‍ നല്ല രസമായിരിക്കും ഇന്‍സ്റ്റഗ്രാമില്‍, സോഷ്യല്‍ മീഡിയയില്‍ പിടിച്ചു നില്‍ക്കാനുള്ള പതിനെട്ടാം അടവ്, പ്രായം കഴിഞ്ഞു. സിനിമയൊന്നും ഇല്ല' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
അതേസമയം ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് അഞ്ജു കുര്യന്‍. താരം വിവാഹിതയാകാന്‍ പോവുകയാണ്. ഈയ്യടുത്തായിരുന്നു അഞ്ജു വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുച്ചത്. റോഷന്‍ എന്നാണ് അഞ്ജുവിന്റെ വരന്റെ പേര്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അഞ്ജുവിന്റെ വിവാഹ വാര്‍ത്ത ആരാധകരെ നിരാശപ്പെടുത്തിയതായിരുന്നു.

2013ല്‍ നിവിന്‍ പോളി നായകനായ നേരത്തിലൂടെയാണ് അഞ്ജു കുര്യന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഈയ്യടുത്തിറങ്ങിയ മേപ്പടിയാനിലെ അഞ്ജുവിന്റെ നായിക വേഷം കയ്യടി നേടിയിരുന്നു. മലയാളത്തില്‍ അഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഓസ്ലര്‍ ആണ്. വോള്‍ഫ് എന്ന തമിഴ് സിനിമയാണ് നിലവില്‍ റിലീസ് കാത്തു നില്‍ക്കുന്നത്.
സിനിമയില്‍ കുടുംബ വേരുകളോ ബന്ധങ്ങളോ ഇല്ലാതെയാണ് അഞ്ജു കടന്നു വരുന്നതും സ്വന്തമായൊരു ഇടം നേടിയെടുക്കുന്നതും. സോഷ്യല്‍ മീഡിയയിലെ താരമായ അഞ്ജുവിന്റെ ഡാന്‍സിനും ആരാധകരുണ്ട്.


Click it and Unblock the Notifications











